കാലുകൾ നഷ്ടപ്പെട്ടിട്ടും തളരാത്ത മനോബലം; എവറസ്റ്റ് കീഴടക്കാൻ ഒരുങ്ങി മുൻസൈനികൻ

Last Updated:

വർഷങ്ങൾ നീണ്ടു നിന്ന ചികിത്സയ്ക്കും പരിശീലനത്തിനും ശേഷം അടുത്ത മാസം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയറാനുള്ള ഒരുക്കത്തിലാണ് മഗർ.

AFP
AFP
കാലുകൾ നഷ്ടപ്പെട്ടതിന് ശേഷവും തന്റെ ബാല്യകാല സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് ഗൂർഖ വിഭാഗത്തിലെ മുൻസൈനികനായിരുന്ന ഹരി ബുദ്ധ മഗർ. 43 കാരനായ മഗറിനെ നേപ്പാളികളടങ്ങുന്ന ഒരു യൂണിറ്റ് ബ്രിട്ടീഷ് ആർമിയിലേക്ക് റിക്രൂട്ട് ചെയ്തതിനെ തുടർന്ന് 2010-ൽ ബ്രിഗേഡ് ഓഫ് ഗൂർഖാസിനൊപ്പം അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. അവിടെ വച്ച് ഒരു സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഇദ്ദേഹത്തിന്റെ ഇരു കാലുകൾ പൂർണമായും നഷ്ടപെട്ടു. വർഷങ്ങൾ നീണ്ടു നിന്ന ചികിത്സയ്ക്കും പരിശീലനത്തിനും ശേഷം അടുത്ത മാസം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയറാനുള്ള ഒരുക്കത്തിലാണ് മഗർ. “കാലുകളില്ല, പരിധികളുമില്ല” എന്ന മുദ്രാവാക്യമുയർത്തിയാണ് താൻ എവറസ്റ്റ് കീഴടക്കാൻ പോകുന്നതെന്ന് അദ്ദേഹം തന്റെ വെബ്സൈറ്റിലൂടെ അറിയിച്ചു. ഈ യാത്ര വിജയകരമായാൽ 8,849 മീറ്റർ (29,032 അടി) കൊടുമുടിയിൽ നിന്ന് ലോകം കാണുന്ന ആദ്യത്തെ രണ്ട് കാലുകളുമില്ലാത്തയാളായി മഗർ മാറും.
“എന്റെ രണ്ട് കാലുകളും നഷ്ടപ്പെട്ടതിന് ശേഷം എനിക്ക് ശാരീരികമായി എന്തുചെയ്യാൻ കഴിയുമെന്ന് കണ്ടെത്തുകയായിരുന്നു എന്റെ ലക്ഷ്യം, ആ ചിന്ത എന്റെ മനസിന് കരുത്ത് പകർന്നു. എനിക്ക് കൈ വയ്ക്കാൻ കഴിയുന്നതിലെല്ലാം ഞാൻ പരിശ്രമിച്ചു. ”എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മഗർ പറഞ്ഞു. ഹിമാലയൻ പർവതനിരകളുടെ താഴ്‌വരയിലെ നേപ്പാളിലാണ് മഗർ വളർന്നത്. എപ്പോഴും സാഹസിക കായിക വിനോദങ്ങളിലായിരുന്നു മഗറിന്റെ താല്പര്യം.
advertisement
2006ൽ ന്യൂസിലൻഡുകാരനായ മാർക്ക് ഇംഗ്ലിസും 2018ൽ ചൈനയുടെ സിയാ ബോയുവും ആണ് മുൻപ് രണ്ട് കാൽമുട്ടിനും താഴെ വച്ച് മുറിച്ച മാറ്റപ്പെട്ട ശേഷം കഴിഞ്ഞ ശേഷം ഏറ്റവും ഉയർന്ന പർവ്വതാരോഹണം നടത്തിയിട്ടുള്ളത്. ചൈനയുടെ സിയാ ബോ പർവ്വതാരോഹണം നടത്തിയ അതേ വർഷം തന്നെ മഗറും പരിശ്രമം തുടങ്ങിയിരുന്നു. പക്ഷെ സുരക്ഷാ കാരണങ്ങളാൽ ഭിന്നശേഷിക്കാരായ പർവതാരോഹകരെ നിരോധിക്കുന്ന നേപ്പാളിലെ നിയമം കാരണം അദ്ദേഹത്തിന് തന്റെ പരിശീലനം നിർത്തിവയ്‌ക്കേണ്ടി വന്നു.
പ്രത്യേകം രൂപകല്പന ചെയ്ത സ്യൂട്ടും മറ്റ് സുരക്ഷാ ഗിയറുകളും ധരിച്ചാണ് അദ്ദേഹം മല കയറുന്നത്. മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാൻ തുടകൾക്ക് താഴെ സിലിക്കൺ ലൈനറുകളുമുണ്ട്. നേപ്പാളിലെ മേരാ കൊടുമുടി (6,476 മീറ്റർ), ആൽപ്‌സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മോണ്ട് ബ്ലാങ്ക് (4,808 മീറ്റർ) എന്നിവ വിജയകരമായി കീഴടക്കിയ ശേഷമാണ് മഗർ തന്റെ മഹത്തായ ദൗത്യത്തിന് തയ്യാടുക്കുന്നത്. എഡ്മണ്ട് ഹിലാരിയും ടെൻസിംഗ് നോർഗെ ഷെർപ്പയും ചേർന്ന് നടത്തിയ ആദ്യത്തെ എവറസ്റ്റ് ദൗത്യത്തിന്റെ പ്രതിധ്വനികൾ അദ്ദേഹത്തിന്റെ പരിശ്രമിത്തിലൂടനീളം ഒപ്പമുണ്ട്. അവർ എവറസ്റ്റ് കീഴടക്കിയ ദിവസമായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്നത്. ഏതാണ്ട് 70 വർഷങ്ങൾക്ക് ശേഷം അടുത്ത മാസം ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തോടൊപ്പമാണ് മഗറിന്റെ എവറസ്റ്റ് ദൗത്യം എന്നത് യാദൃശ്ചികമായിരിക്കാം. അതും യുദ്ധത്തിൽ താൻ സേവിച്ച രാജ്യത്തെ ബഹുമാനിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടുന്നു എന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്.
advertisement
” എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. എന്റെ ജീവിതകാലം മുഴുവൻ ഞാൻ വീൽചെയറിൽ ചെലവഴിക്കേണ്ടിവരുമെന്ന് കരുതി. മൂന്ന് കുട്ടികളുടെ പിതാവായ ഞാൻ ആത്‍മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ആലോചിച്ചിരുന്നു. മദ്യപാനത്തിന് അടിമയായി മാറിയ ദിവസങ്ങളുമുണ്ട് എന്റെ ജീവിതത്തിൽ. എന്നാൽ എന്റെ വൈകല്യത്തെക്കുറിച്ച് ഒരു അവബോധം എനിക്ക് തന്നെ ഉണ്ടാകണം എന്നത് തിരിച്ചറിയാൻ വൈകിപ്പോയി. അക്കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെങ്കിൽ രണ്ട് വർഷം എനിക്ക് നഷ്ട്ടപെടില്ലായിരുന്നു. ആ രണ്ട് വർഷം നല്ല രീതിയിൽ ഉപയോഗിക്കാൻ എനിക്ക് സാധിക്കുമായിരുന്നു. ഭിന്നശേഷിക്കാർക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ കാര്യങ്ങൾ ചെയ്യാൻ വ്യത്യസ്തമായ ഒരു മാർഗമുണ്ടെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. നിങ്ങളുടെ ജീവിതത്തെ സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പൊരുത്തപ്പെടുത്താൻ നിങ്ങൾക്ക് കഴിഞ്ഞാൽ, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ കഴിയും. അതിരുകളില്ല, ആകാശമാണ് നിങ്ങളുടെ അതിര്, ” എന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാലുകൾ നഷ്ടപ്പെട്ടിട്ടും തളരാത്ത മനോബലം; എവറസ്റ്റ് കീഴടക്കാൻ ഒരുങ്ങി മുൻസൈനികൻ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement