North Korea | ചിരിക്കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഉത്തര കൊറിയൻ ‍ഭരണകൂടം

Last Updated:

നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ രാജ്യത്തെ നിയമം അനുസരിച്ച് കര്‍ശന ശിക്ഷകളാണ് ലഭിക്കുക

മുന്‍ നേതാവ് കിം ജോംഗ് ഇലിന്റെ  (Kim Jong )  പത്താം ചരമവാര്‍ഷികത്തിൻെറ ഭാഗമായി ചിരിക്കുന്നതും മദ്യപിക്കുന്നതും നിരോധനം ഏര്‍പ്പെടുത്തി ഉത്തരകൊറിയ (North Korea). 11 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കിം ജോംഗ് ഇലിന്റെ ഓര്‍മദിനത്തോടനുബന്ധിച്ച് ദുഃഖസൂചകമായാണ് അധികൃതര്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് .
ഈ സമയത്ത് ജന്മദിനങ്ങള്‍ ആഘേഷിക്കുന്നതിനും ഷോപ്പിങ്ങിനും നിയന്ത്രണമുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ രാജ്യത്തെ നിയമം അനുസരിച്ച് കര്‍ശന ശിക്ഷകളാണ് ലഭിക്കുക.
1994 മുതല്‍ 2011 വരെ ഉത്തര കൊറിയുടെ ഭരണാധികാരിയായിരുന്നു. കിം ജോംഗ് ഇല്‍ ആയിരുന്നു.
advertisement
കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയി; അമ്മ അറസ്റ്റിൽ
അമേരിക്കയിലെ ഒക്‌ലഹോമയിൽ നാല് കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയതിന് അമ്മ അറസ്റ്റിൽ. എട്ടും, അഞ്ചും, ഒമ്പത് മാസവും പ്രായമുള്ള മൂന്നു കുട്ടികളെ നോക്കാൻ ഒമ്പത് വയസ്സുള്ള മകളെ ഏൽപിച്ച് ബാറിലേക്ക് പോയതിനാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. പെറിയ അഗിലാറെ (27) എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിൽ നടത്താറുള്ള സാധാരണ പരിശോധനയുടെ ഭാഗമായി സൗത്ത് വെസ്റ്റ് ബ്ലാക്ക് വെൽഡറിലുള്ള യുവതിയുടെ വീട്ടിൽ ഒക്‌ലഹോമ പൊലീസ് എത്തിയത്. ഈ സമയം നാല് മക്കളിൽ മൂത്തവളായ പെൺകുട്ടി ഒമ്പത് മാസം മാത്രം പ്രായമുള്ള കുട്ടിക്ക് പിസ്സ കൊടുക്കുകയായിരുന്നു. മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടിക്ക് എന്ത് കൊടുക്കണമെന്ന് തനിക്ക് അറിയില്ല എന്നാണ് പെൺകുട്ടി പറഞ്ഞത്.
advertisement
ഈ സമയത്താണ് മദ്യലഹരിയിൽ വാഹനമോടിച്ച് കുട്ടികളുടെ അമ്മ വീട്ടിലെത്തിയത്. മദ്യലഹരയിലായിരുന്ന ഇവർക്ക് നേരെ സംസാരിക്കാൻ പോലും ആവുന്നില്ലായിരുന്നു എന്നാണ് പോലീസ് വക്താവ് പറഞ്ഞത്, പുറത്ത് ചൂട് കൂടിയ ദിവസമായിരുന്നിട്ട് കൂടി വീട്ടിൽ എസി ഓൺ ചെയ്തിട്ടില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Also read- Livestream | ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഫേസ്ബുക്കിൽ ലൈവ്സ്ട്രീമായി; എട്ടിന്റെ പണി കിട്ടിയ അന്ധാളിപ്പിൽ യുവതി
പിഞ്ചു കുഞ്ഞുങ്ങളെ കേവലം ഒമ്പത് വയസ്സ് മാത്രം പ്രായമായുള്ള മകളെ ഏൽപ്പിച്ച് മദ്യപിക്കാൻ പോയത് കുറ്റകരമായ അനാസ്ഥയാണെന്നും ഇതിന് പുറമെ മദ്യപിച്ച് വാഹനമോടിച്ചത് ഗുരുതരമായ കുറ്റമാണെന്നും പോലീസ് പറഞ്ഞു. ഇവയ്‌ക്കെല്ലാം പുറമെ സസ്‌പെൻഡ് ചെയ്യപ്പെട്ട ലൈസൻസ് ഉപയോഗിച്ചാണ് ഇവർ വാഹനമോടിച്ചതെന്നും പോലീസ് വ്യക്തമാക്കി. തുടർന്നായിരുന്നു അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
North Korea | ചിരിക്കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഉത്തര കൊറിയൻ ‍ഭരണകൂടം
Next Article
advertisement
'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ'; മുസ്ലീം ലീഗിനെതിരെ വർഗീയ പരാമർശവുമായി പി സരിൻ
'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ'; പി സരിൻ
  • പി സരിൻ മുസ്ലിം ലീഗിനെതിരെ വർഗീയ പരാമർശം നടത്തി, ലീഗുകാർ നാടിന് നരകം സമ്മാനിക്കുന്നവരെന്ന് പറഞ്ഞു.

  • എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്ന് സരിൻ ആരോപിച്ചു.

  • ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യമാണെന്ന് പി സരിൻ അഭിപ്രായപ്പെട്ടു.

View All
advertisement