North Korea | 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഉത്തര കൊറിയൻ ‍ഭരണകൂടം

Last Updated:

മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ (Kim Jong-il) പത്താം ചരമവാര്‍ഷികത്തില്‍, ഇന്ന് ആരംഭിക്കുന്ന 11 ദിവസത്തെ ദുഃഖാചരണത്തിന്റെ ഭാഗമായി ഉത്തര കൊറിയയിലെ പൗരന്മാരെ ചിരിക്കുന്നതില്‍ നിന്നും ഷോപ്പിംഗില്‍ നിന്നും മദ്യപാനത്തില്‍ നിന്നും വിലക്കിയിരിക്കുകയാണ്.

അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന ഉത്തരകൊറിയ (North Korea) ലോകം മുഴുവന്‍ അറിയപ്പെടുന്നത് അവിടുത്തെ രാജാവായ കിം ജോങ് ഉന്നിന്റെ (Kim Jong-un) ദുര്‍ഭരണത്തിന്റെ അടിസ്ഥാനത്തിലാണ്.
ഓരോ തവണയും രാജ്യത്ത് പുറത്തിറക്കുന്ന നിയമങ്ങള്‍ പലപ്പോഴും ജനങ്ങളെ കൂടുതല്‍ അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ളതാണ്. ഇപ്പോള്‍ പുതിയൊരു അറിയിപ്പുമായി എത്തി ലോകം മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഉത്തരകൊറിയ.
മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ (Kim Jong-il) പത്താം ചരമവാര്‍ഷികത്തില്‍, ഇന്ന് ആരംഭിക്കുന്ന 11 ദിവസത്തെ ദുഃഖാചരണത്തിന്റെ ഭാഗമായി ഉത്തര കൊറിയയിലെ പൗരന്മാരെ ചിരിക്കുന്നതില്‍ നിന്നും ഷോപ്പിംഗില്‍ നിന്നും മദ്യപാനത്തില്‍ നിന്നും വിലക്കിയിരിക്കുകയാണ്.
ഇളയ മകന്‍ കിം ജോങ്-ഉന്‍ രാജാവാകുന്നതിന് മുന്‍പ് 1994 മുതല്‍ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്നത് കിം ജോങ്-ഇല്‍ ആയിരുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി ഉത്തര കൊറിയക്കാര്‍ മദ്യം കുടിക്കുന്നതും ചിരിക്കുന്നതും വിലക്കിയിരിക്കുകയാണ്. ഇതിനുപുറമേ, ഒഴിവുസമയ വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നതിനും ഈ കാലയളവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. (Radio Free Asia). ചരമ വാര്‍ഷിക ദിവസം ഷോപ്പിങ്ങും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്.
advertisement
മുന്‍കാലങ്ങളില്‍ ഈ നിയമം ലംഘിച്ച ആളുകളെ 'ഐഡിയോളോജിക്കല്‍ ക്രിമിനല്‍സ് ' (ideological criminals)) ആയി കണക്കാക്കിയിരുന്നു. നിയമം ലംഖിച്ചവരെ അധികൃതര്‍ പിടിച്ചു കൊണ്ടുപോവുകയും പിന്നീട് അവര്‍ ആരും തിരിച്ചു വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കുടുംബാംഗം മരിച്ചാല്‍ ദുഃഖാചരണ വേളയില്‍ ആളുകള്‍ക്ക് ഉറക്കെ കരയാന്‍ പോലും രാജ്യത്ത് അനുവാദമില്ല.
ഈ സമയത്ത് ജന്മദിനങ്ങളും ആഘോഷിക്കാന്‍ പാടില്ല എന്ന് ഭരണകൂടം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ സൗത്ത് ഹ്വാങ്‌ഹെയില്‍ (South Hwanghae) നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചരമ വാര്‍ഷികസമയത്ത് വേണ്ടത്ര ദുഃഖിക്കുന്നതായി തോന്നാത്ത ആളുകളെ പോലീസ് തിരയുകയാണെന്നും ഡിസംബര്‍ തുടക്കം മുതല്‍ കൂട്ടായ ദുഃഖത്തില്‍ തടസ്സം സൃഷ്ടിക്കുന്നവരെ കൊല്ലാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും, അത് ഈ മാസത്തെ പോലീസിന്റെ പ്രത്യേക കടമയാണെന്നും പ്രത്യേക നിര്‍ദ്ദേശമുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
മുതലാളിത്ത ജീവിതശൈലി (capitalistic lifestyle), യുവാക്കളിലെ പാശ്ചാത്യ സ്വാധീനങ്ങള്‍ (Western influences), എന്നിവയോടുള്ള രാജ്യത്തിന്റെ അടിച്ചമര്‍ത്തലിന്റെ ഭാഗമായി കിം ജോങ്-ഉന്‍ ഈ വര്‍ഷമാദ്യം സ്‌കിന്നി ജീന്‍സ്, സ്‌പോര്‍ട്ടിംഗ് മുള്ളറ്റ് ഹെയര്‍സ്‌റ്റൈലുകള്‍, ബോഡി പിയേര്‍സിങ് (skinny jeans, sporting mullet hairstyles and some body piercings) എന്നിവ നിരോധിച്ചിരുന്നു. മുതലാളിത്ത സംസ്‌കാരം രാജ്യത്ത് തടയാനായി സര്‍ക്കാരിന്റെ പത്രം അടുത്തിടെ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ദക്ഷിണ കൊറിയന്‍ ബ്രോഡ്കാസ്റ്റര്‍ യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി ( South Korean broadcaster Yonhap news agency) റിപ്പോര്‍ട്ട് ചെയ്തു.
advertisement
ഭരണാധികാരി കിം ജോങ്-ഉന്നിന്റെ സ്‌റ്റൈലായി ലെതര്‍ ട്രെഞ്ച് കോട്ടുകള്‍ (leather trench coats) മാറിയപ്പോള്‍ ഉത്തര കൊറിയന്‍ അധികാരികള്‍ ജനങ്ങള്‍ക്ക് ലെതര്‍ നിരോധിച്ചതായി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിം ജോങ്-ഉന്‍ ലെതര്‍ കോട്ട് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് സമ്പന്നരുടെ ഇടയില്‍ അതൊരു ട്രെന്‍ഡ് ആയി മാറി. എന്നാല്‍ ലെതര്‍ ജനപ്രിയമായതോടെ അവ വില്‍ക്കുന്ന വ്യാപാരികളും അവ ധരിക്കുന്ന ആളുകളും ഇപ്പോള്‍ അധികാരികളില്‍ നിന്ന് അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് (International Business Times) റിപ്പോര്‍ട്ട് പ്രകാരം, കിമ്മിന്റെ സഹോദരി യോ ജോങ് (Yo Jong) നവംബറില്‍ ഈ ലെതര്‍ കോട്ടുകള്‍ ധരിച്ചതായി കണ്ടതിന് ശേഷം ഇത് സ്ത്രീകളുടെ ഇടയിലും ജനപ്രിയമായി മാറിയിരുന്നു. രാജ്യത്ത് ഇറങ്ങിയ വിലകുറഞ്ഞ ലെതര്‍ കോട്ടുകള്‍ക്കും നിയമം കര്‍ശനമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
North Korea | 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഉത്തര കൊറിയൻ ‍ഭരണകൂടം
Next Article
advertisement
Horoscope Sept 15 | ജോലി സ്ഥലത്ത് പുതിയ അവസരങ്ങള്‍ ലഭിക്കും: ആത്മവിശ്വാസം വിജയം സമ്മാനിക്കും: ഇന്നത്തെ രാശിഫലം
ജോലി സ്ഥലത്ത് പുതിയ അവസരങ്ങള്‍ ലഭിക്കും: ആത്മവിശ്വാസം വിജയം സമ്മാനിക്കും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍ രംഗത്ത് പുതിയ അവസരങ്ങള്‍; ആത്മവിശ്വാസം വിജയം സമ്മാനിക്കും.

  • മിഥുനം രാശിക്കാര്‍ക്ക് ആശയവിനിമയത്തിലും സാമൂഹിക ഇടപെടലിലും വിജയം, കരിയറിലും വളര്‍ച്ച.

  • കന്നി രാശിക്കാര്‍ ആസൂത്രണത്തിലും പ്രശ്‌നപരിഹാരത്തിലും വൈദഗ്ദ്ധ്യം നേടും, ജീവിതത്തില്‍ സന്തുലിതാവസ്ഥ.

View All
advertisement