വിമാനത്തിനുള്ളില്‍ പുകവലി അനുവദിച്ചിരുന്നോ? പഴയ ബോര്‍ഡിംഗ് പാസ് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
- Published by:Sneha Reghu
- news18-malayalam
Last Updated:
വിമാനയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ഈ കാബിന്‍ യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതിയാകെ മാറി.
വിമാനത്തിനുള്ളില്‍ പുകവലി പാടില്ലായെന്ന് എല്ലാവര്‍ക്കും അറിയാവുന്നകാര്യമാണ്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനയാത്രക്കാരില്‍ പുകവലിക്കുന്ന ശീലമുള്ളവര്‍ക്ക് പ്രത്യേക കാബിന്‍ അനുവദിച്ചിരുന്നുവെന്ന കാര്യം അറിയാമോ? വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ? എന്നാല്‍ സംഗതി സത്യമാണ്. മിക്ക വിമാനങ്ങളിലും പുകവലി അനുവദിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ബോര്‍ഡിംഗ് പാസിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിമാനത്തിന്റെ ഏറ്റവും പുറകിലായുള്ള ഭാഗത്തായാണ് പുകവലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കാബിന്‍ മിക്കപ്പോഴും അനുവദിച്ചിരുന്നത്. വിമാനയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ഈ കാബിന്‍ യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതിയാകെ മാറി.
പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് ഇത് വളരെ അവിശ്വസനീയമായ കാര്യമായിട്ടായിരിക്കും തോന്നുക. കാബിനിലൊരിടത്തും യാത്രക്കാര്‍ക്ക് പുകവലിക്കാൻ ഇന്ന് അനുമതിയില്ല.
സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് പഴയ ബോര്‍ഡിംഗ് പാസിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹീത്രൂവില്‍ നിന്ന് കാസബ്ലാങ്കയിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റുകളാണ് ഇവ. യാത്ര ചെയ്തവർ നോണ്‍ സ്‌മോക്കിംഗ് കാബിനാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ''ഇത് എത്ര വര്‍ഷം മുമ്പുള്ള വിമാനടിക്കറ്റ് ആണെന്നറിയാന്‍ ഓണ്‍ലൈനില്‍ മുഴുവന്‍ ഞാന്‍ തപ്പി. ഇതിന് സമാനമായ മറ്റൊന്നിനുവേണ്ടിയും പരതി. പക്ഷേ ഒന്നും കണ്ടെത്താനായില്ല,'' എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 1980ന് മുമ്പായിരിക്കും വിമാനത്തിനുള്ളില്‍ പുകവലി അനുവദിച്ചിരുന്നതെന്ന് തോന്നുന്നായി ഒരാള്‍ അഭിപ്രായപ്പെട്ടു.
advertisement
1955-നും 2009നും ഇടയിലുള്ള കാലത്തെയായിരിക്കും ഈ ടിക്കറ്റ് എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ടിക്കറ്റുകള്‍ ഹീത്രൂവിലെ രണ്ടാമത്തെ ടെര്‍മിനലില്‍ ഉപയോഗിക്കുന്നതാണെന്നും എയര്‍ ഫ്രാന്‍സ് പുതിയ രണ്ടാമത്തെ ടെര്‍മിനല്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റില്‍ എഎഫ്എസ്എല്‍ എന്ന് എഴുതിയിരിക്കുന്നത് എയര്‍ ഫ്രാന്‍സ് സര്‍വീസസ് ലിമിറ്റഡ് എന്നത് ചുരുക്കി ഉപയോഗിച്ചതാണെന്നും ഈ കമ്പനി 1996 രൂപം നല്കുകയും 2009ല്‍ പിരിച്ചുവിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2000 ആയപ്പോഴേക്കും എയര്‍ ഫ്രാന്‍സ് വിമാനങ്ങളില്‍ പുകവലി നിരോധിച്ചിരുന്നു. അതിനാല്‍ ഈ ടിക്കറ്റ് 1996നും 2000നും ഇടയില്‍ ഉപയോഗിച്ചതായിരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
വിമാനത്തിനുള്ളിൽ പുകവലി നിരോധിച്ച് വളരെക്കാലത്തിന് ശേഷവും 'പുകവലി പാടില്ല' എന്ന നിര്‍ദേശം എഴുതിയ വിമാനടിക്കറ്റുകള്‍ വാങ്ങിയത് ഓര്‍ക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു. ഇത് 1996ലെ വിമാനടിക്കറ്റ് ആണെന്ന് മറ്റൊരാള്‍ ഉറപ്പിച്ച് പറഞ്ഞു.
ഇത് 90കളുടെ അവസാനമുള്ള വിമാനടിക്കറ്റ് ആണെന്ന് വേറൊരാള്‍ കമന്റ് ചെയ്തു. 1997-98 കാലഘട്ടത്തില്‍ താന്‍ പാരീസില്‍ താമസിച്ചിരുന്നതായും അപൂര്‍വമായി മാത്രമെ വിമാനയാത്ര നടത്തിയിരുന്നുള്ളൂവെങ്കിലും ടിക്കറ്റ് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
August 30, 2024 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിമാനത്തിനുള്ളില്‍ പുകവലി അനുവദിച്ചിരുന്നോ? പഴയ ബോര്‍ഡിംഗ് പാസ് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ