• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ജീവിതകാലം മുഴുവന്‍ സൗജന്യ പിസ': പിസ കഴിക്കാനുള്ള മീരാഭായി ചാനുവിന്റെ ആഗ്രഹം സാക്ഷാത്കരിച്ച് ഡോമിനോസ്

'ജീവിതകാലം മുഴുവന്‍ സൗജന്യ പിസ': പിസ കഴിക്കാനുള്ള മീരാഭായി ചാനുവിന്റെ ആഗ്രഹം സാക്ഷാത്കരിച്ച് ഡോമിനോസ്

ഡൊമിനോസ് ഇന്ത്യ ചാനുവിന് ജീവിതകാലം മുഴുവന്‍ സൗജന്യമായി പിസ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കമ്പനി ഉടന്‍ തന്നെ പിസ ഹോം ഡെലിവറി നല്‍കുകയും ചെയ്തു.

News18 malayalam

News18 malayalam

 • Last Updated :
 • Share this:
  ടോക്യോ ഒളിമ്പിക്സില്‍ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന മല്‍സരത്തില്‍ ഇന്ത്യയ്ക്കായി ആദ്യവെള്ളി മെഡല്‍ നേടിയ മീരാഭായി ചാനു മിന്നുന്ന വിജയം ആണ് കാഴ്ചവച്ചത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് വെയ്റ്റ് ലിഫ്റ്റിംഗ് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ വെയ്റ്റ് ലിഫ്റ്ററായി ചാനു മാറുകയും ചെയ്തു. സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയുമായി ആകെ 202 കിലോഗ്രാം ഉയര്‍ത്തിയാണ് ചാനു വെള്ളിമെഡല്‍ നേടിയത്. സ്‌നാച്ച് വിഭാഗത്തിലെ ആദ്യ രണ്ട് ശ്രമങ്ങളില്‍ 84 കിലോയും തുടര്‍ന്ന് 87 കിലോഗ്രാമും വിജയകരമായി ഉയര്‍ത്തിയെങ്കിലും 89 കിലോ ലക്ഷ്യമിട്ട തന്റെ അവസാന ശ്രമത്തില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

  ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തിലും സമാനമായ കഥയാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. ആദ്യ രണ്ട് ശ്രമങ്ങളില്‍ 110 കിലോയും 115 കിലോയും ചാനു ഉയര്‍ത്തുകയുണ്ടായി. എന്നാലും, ഫൈനലില്‍ 117 കിലോഗ്രാം എന്ന അവസാന വെല്ലുവിളി തരണം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്., പക്ഷേ അപ്പോഴേക്കും അവര്‍ ഒരു വെള്ളി മെഡല്‍ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു. മെഡല്‍ നേടിയിട്ടുണ്ടെന്നറിഞ്ഞ ചാനു തന്റെ പരിശീലകനെ കെട്ടിപ്പുണര്‍ന്നു കൊണ്ടാണ് സന്തോഷം പങ്കുവെച്ചത്. പിന്നീട് വെള്ളിമെഡല്‍ ഉറപ്പാക്കിയ ശേഷം ഏതാനും നൃത്തച്ചുവടുകള്‍ വയ്ക്കുകയും ചെയ്തു.

  ന്യൂസ് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചാനു പറഞ്ഞു, ''എനിക്ക് എത്രമാത്രം സന്തോഷം തോന്നുന്നുവെന്ന് എനിക്ക് വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയില്ല. എനിക്ക് വളരെ അഭിമാനം തോന്നുന്നു. ഇത് വെയ്റ്റ് ലിഫ്റ്റിംഗിലെ ഞങ്ങളുടെ രണ്ടാമത്തെ മെഡലാണ്''

  ''ഫെഡറേഷനും എന്റെ പരിശീലകനും കുടുംബത്തിനും എന്റെ എല്ലാ പിന്തുണാ സംവിധാനത്തിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' ഈ 26കാരി ന്യൂസ് 18നു നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ പറഞ്ഞു.

  ഇനി താന്‍ ആദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നത് പിസ കഴിക്കുകയാണെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ചാനു പറഞ്ഞിരുന്നു. ''ആദ്യമായി, ഞാന്‍ ഒരു പിസ കഴിക്കാനാണ് പോകുന്നത്. ഞാന്‍ ഒരു പിസ കഴിച്ചിട്ട് വളരെക്കാലമായി. ഞാന്‍ ഇന്ന് അത് എനിക്കു മതിയാകും വരെ ധാരാളം കഴിക്കും.'

  അവരുടെ ഈ അഭിപ്രായത്തെത്തുടര്‍ന്ന്, ഡൊമിനോസ് ഇന്ത്യ ചാനുവിന് ജീവിതകാലം മുഴുവന്‍ സൗജന്യമായി പിസ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കമ്പനി ഉടന്‍ തന്നെ പിസ ഹോം ഡെലിവറി നല്‍കുകയും ചെയ്തു. ചാനുവും കുടുംബവും വീട്ടില്‍ വച്ച് പിസ ആസ്വദിക്കുന്ന ഫോട്ടോകള്‍ ചൊവ്വാഴ്ച സാമൂഹമാധ്യമങ്ങളില്‍ പങ്കിടുകയുണ്ടായി.  ടോക്യോ ഗെയിംസില്‍ ഒരു മെഡല്‍ നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ നിരവധി ത്യാഗങ്ങള്‍ ചെയ്തുവെന്നും മീരാഭായി ചാനു പറഞ്ഞു. ''ഞാന്‍ ഇതിനായി വളരെയധികം പരിശ്രമിക്കുകയും ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുക എന്നതായിരുന്നു എന്റെ ലക്ഷ്യം,'' ചാനു പറഞ്ഞു. തുടര്‍ന്നും വെയ്റ്റ് ലിഫ്റ്റിംഗ് ഏറ്റെടുക്കാനും രാജ്യത്തിനായി ഇനിയും മെഡലുകള്‍ നേടാനും ഈ ഫലം കൂടുതല്‍ പ്രചോദനമാകട്ടെയെന്ന് അവരുടെ പരിശീലകനായ വിജയ് കുമാര്‍ ചാനുവിനെ ആശംസിച്ചു.
  Published by:Sarath Mohanan
  First published: