അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഉച്ചക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്
കോഴിക്കോട്: അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മല്‍ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകന്‍ ആര്യന്‍ ആണ് മരിച്ചത്. കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഉച്ചക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്.
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി റിവേഴ്സ് വന്ന പിക്കപ്പ് ആര്യന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് ആണ് അപകടം ഉണ്ടാക്കിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Summary: In a heartbreaking accident in Kozhikode, a three-and-a-half-year-old boy lost his life after being struck by a pickup truck while returning home from an Anganwadi with his mother. The deceased has been identified as Aryan, the only son of Babilesh and Deeshna, residents of Kayanna Kappummal.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Apr 06, 2026 9:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു










