ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ റോഡിലൂടെ നഗ്നയായി നടക്കുന്നത് കണ്ട പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഉത്തർപ്രദേശ് പോലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, പെൺകുട്ടിക്ക് കുട്ടിക്കാലം മുതൽ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടി നഗ്നയായി റോഡിലൂടെ നടക്കുന്നതിന്റെ 15 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് പ്രസ്താവന.
“ഒരു പെൺകുട്ടി നഗ്നയായി നടക്കുന്നതായി കാണുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കുട്ടിയുടെ അമ്മാവൻ ലൈംഗികാതിക്രമത്തിന് പരാതി നൽകുകയും, അതിന്റെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് അവളുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുകയും അവർ ലൈംഗികാതിക്രമം നിഷേധിക്കുകയും ചെയ്‌തു. കുട്ടിക്കാലം മുതൽ മകൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമം കണ്ടെത്തിയില്ല," വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച മൊറാദാബാദ് എസ്എസ്പി ഹേമന്ത് കുടിയാൽ പറഞ്ഞു.
സെപ്റ്റംബർ ഒന്നിന് ഭോജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടിയുടെ കുടുംബാംഗം സെപ്റ്റംബർ 7 ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. "പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ല. വിഷയം അന്വേഷണത്തിലാണ്,” മൊറാദാബാദ് റേഞ്ച് ഡിഐജി ശലഭ് മാത്തൂർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
എന്നിരുന്നാലും, മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ, കൂട്ടബലാത്സംഗത്തിനിരയായെന്ന കാര്യം കുട്ടിയും അവളുടെ മാതാപിതാക്കളും നിരസിച്ചതായി പോലീസ് സൂപ്രണ്ട് (റൂറൽ) സന്ദീപ് കുമാർ മീണ പറഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതോടെ ഉത്തർപ്രദേശ് സർക്കാർ സീറോ ടോളറൻസ് നയം സ്വീകരിച്ചു കഴിഞ്ഞു.
Summary: Parents of a girl, who was spotted walking naked in a video, react after it was widely reported that she was sexually assaulted. They have attributed that the girl having psychic disorders right from childhood
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cctv visuals, Sexual abuse, Viral video