ട്രെയിനിലെ എസി കോച്ചില്‍ തണുപ്പ് കുറവാണെന്ന് യാത്രക്കാരുടെ പരാതി; പരിശോധനയില്‍ കണ്ടത്...
- Published by:Nandu Krishnan
- news18-malayalam
Last Updated:
ലഖ്‌നൗ-ബൗറണി എക്‌സ്പ്രസിലാണ് അപ്രതീക്ഷിത സംഭവം
ട്രെയിന്‍ യാത്രയ്ക്കിടെയുള്ള പരാതികള്‍ പുതിയ സംഭവമല്ല. ഭക്ഷണം, വെള്ളം, ശുചിമുറിയിലെ വൃത്തിയില്ലായ്മ തുടങ്ങിയ ട്രെയിനിലെ അടിസ്ഥാനസൗകര്യങ്ങള്‍ പലപ്പോഴും യാത്രക്കാരുടെ പരാതിക്ക് ഇടം നല്‍കാറുണ്ട്. ഇത്തരം യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ട്രെയിനില്‍ നിന്നും മദ്യം പിടിച്ചെടുത്തു.
ലഖ്‌നൗ-ബൗറണി എക്‌സ്പ്രസിലാണ് അപ്രതീക്ഷിത സംഭവം. എസി കോച്ചില്‍ കൂളിംഗ് കുവാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടതോടെയാണ് മദ്യം കണ്ടെത്തിയത്. പരാതിയെത്തുടര്‍ന്ന് റെയില്‍വേ ടെക്‌നീഷ്യന്‍മാര്‍ എയര്‍ ഡക്ടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യം കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
റെയില്‍വേ ടെക്‌നീഷ്യല്‍ എയര്‍ ഡക്ടില്‍ നിന്നും ഒന്നിനുപുറകേ ഒന്നായി മദ്യം അടങ്ങുന്ന നാല് പാക്കേജുകള്‍ പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം വൈറലായതോടെ ചിലര്‍ പരിഹാസവുമായെത്തി. തണുപ്പിക്കാന്‍ വേണ്ടി ആരോ മദ്യം അവിടെ വെച്ചതാണെന്ന് ഒരു യാത്രക്കാരന്‍ തമാശയായി പറഞ്ഞു.
advertisement
സംഭവം പുറത്തുവന്നതോടെ റെയില്‍വേ നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മദ്യം ആരാണ് എയര്‍ ഡക്ടില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതെന്ന് സോഷ്യല്‍ മീഡിയ സംശയം പ്രകടിപ്പിച്ചു. യാത്രക്കാരാണോ അതോ റെയില്‍വേ ഉദ്യോഗസ്ഥരാണോ അതോ സാമൂഹിക വിരുദ്ധരാണോ എന്നുള്ള സംശയങ്ങളും ഉപയോക്താക്കള്‍ പ്രകടിപ്പിച്ചു.
സാധാരണ യാത്രക്കാര്‍ ഇങ്ങനെ ചെയ്യില്ലെന്നും സ്റ്റേഷനില്‍ നിന്ന് ഇത് കയറ്റാന്‍ കഴിയില്ലെന്നും യാര്‍ഡിലായിരിക്കുമ്പോള്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂവെന്നും ഒരാള്‍ പ്രതികരിച്ചു. അതുകൊണ്ട് ഇതിനുത്തരവാദി റെയില്‍വേ ഉദ്യോഗസ്ഥരായിരിക്കുമെന്നും അയാള്‍ അഭിപ്രായപ്പെട്ടു. ഇതില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുമോയെന്നും ഒരാള്‍ കുറിച്ചു.
advertisement
സുരക്ഷാ വീഴ്ചകളും റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളുടെ ദുരുപയോഗവും സംബന്ധിച്ച ആശങ്കകള്‍ ഈ സംഭവം വീണ്ടും ഉയര്‍ത്തുന്നു. സംഭവത്തെക്കുറിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 16, 2025 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ട്രെയിനിലെ എസി കോച്ചില്‍ തണുപ്പ് കുറവാണെന്ന് യാത്രക്കാരുടെ പരാതി; പരിശോധനയില്‍ കണ്ടത്...