Pearle Maaney| ഒരു സന്തോഷ വാർത്തയുണ്ടെന്ന് പേളി മാണി; പുതിയ അതിഥി എത്താൻ പോകുന്നുവെന്ന് ആരാധകർ

Last Updated:

പേളിക്കും ശ്രീനിഷിനും പുതിയ കുഞ്ഞ് പിറക്കാൻ പോകുകയാണോ എന്നാണ് കൂടുതൽ പേരും സംശയം പ്രകടിപ്പിച്ചത്

News18
News18
യൂട്യൂബർ, അവതാരക, നടി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ ആയ താരമാണ് പേളിമാണി. യൂട്യൂബിൽ പേളി ഏത് വീഡിയോ പങ്കുവച്ചാലും ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ, പേളിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ വീഡിയോയാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.
വെറും 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണെങ്കിലും ട്രെൻഡിം​ഗ് ലിസ്റ്റിൽ‌ വീഡിയോയുണ്ട്. ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചൽ ചടങ്ങ് നടന്നത്. ഈ വ്ലോ​ഗിന്റെ അവസാന ഭാ​ഗത്ത് പേളി പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ പേളിയുടെ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്.
ഞങ്ങൾക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷെ, അതിപ്പോൾ പറയുന്നില്ല, വളരെ സ്പെഷ്യലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോൾ പറഞ്ഞാൽ അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെയാണ് പേളിയുടെ സന്തോഷവാർത്തയെ സംബന്ധിച്ച ചർച്ചയാണ് കമന്റ് ബോക്സിൽ നിറഞ്ഞത്.
advertisement
പേളിക്കും ശ്രീനിഷിനും പുതിയ കുഞ്ഞ് പിറക്കാൻ പോകുകയാണോ, പുതിയ അതിഥി കൂടി എത്താൻ പോകുന്നു എന്നൊക്കെയാണ് കൂടുതൽ പേരും സംശയം പ്രകടിപ്പിച്ചത്. പേളി സ്ക്രിപ്റ്റ് റൈറ്റ് ചെയ്യുന്നുണ്ടെന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതിനാൽ, സ്ക്രിപ്റ്റ് റൈറ്റിം​ഗുമായി ബന്ധപ്പെട്ടതാണോ ഹാപ്പി ന്യൂസ് എന്നാണ് മറ്റ് ചിലർ ചോദിച്ചത്.
കൊച്ചിയുടെ ഹൃദയഭാ​ഗത്ത് കായലിനോട് ചേർന്നാണ് ഇരുവരും ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കിയത്. ഒഴിവ് സമയത്ത് താമസിക്കാൻ വേണ്ടിയാണ് പുതിയ വീടെന്നാണ് പേളി ഫ്ലാറ്റിനെ കുറിച്ച് പറഞ്ഞത്. താനൊരു പുസ്തകം എഴുതുന്നുണ്ടെന്നും എപ്പോഴും എഴുതുന്നതിനായി ഹോട്ടലിലും റിസോർട്ടിലും പോയി താമസിക്കാറുണ്ട്. ഇത് പ്രാക്ടിക്കൽ അല്ലെന്നാണ് പേളിയുടെ വാക്കുകൾ. ഇതിനെല്ലാം വേണ്ടിയാണ് പുതിയ വീടെന്നാണ് ഇരുവരും പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Pearle Maaney| ഒരു സന്തോഷ വാർത്തയുണ്ടെന്ന് പേളി മാണി; പുതിയ അതിഥി എത്താൻ പോകുന്നുവെന്ന് ആരാധകർ
Next Article
advertisement
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 വർഷം തികഞ്ഞതിന്റെ ഓർമ്മ പുതുക്കി.

  • 2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റ ദിവസത്തെ ചിത്രം മോദി പങ്കുവെച്ചു.

  • ജനങ്ങളുടെ അനുഗ്രഹത്താൽ 25 വർഷം ഗവൺമെൻ്റ് തലവനായി സേവനം ചെയ്യുന്നതിൽ നന്ദി അറിയിച്ചു.

View All
advertisement