• HOME
 • »
 • NEWS
 • »
 • buzz
 • »
 • കള്ളൻമാരുടെ പിടിയിൽ നിന്ന് യജമാനത്തിയുടെ ജീവൻ രക്ഷിച്ച 'സൂപ്പ‍ർ സ്റ്റാ‍‍‍ർ', ആക്രമണകാരിയെ കടിച്ച് ഓടിച്ച് വളർത്തു നായ

കള്ളൻമാരുടെ പിടിയിൽ നിന്ന് യജമാനത്തിയുടെ ജീവൻ രക്ഷിച്ച 'സൂപ്പ‍ർ സ്റ്റാ‍‍‍ർ', ആക്രമണകാരിയെ കടിച്ച് ഓടിച്ച് വളർത്തു നായ

വീട്ടിലെത്തിയ സ്റ്റാറിന് അന്ന് കൂടുതൽ അത്താഴം ലഭിച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • News18
 • Last Updated :
 • Share this:
  നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചയാളെ വളർത്തു നായ കടിച്ച് ഓടിച്ചു. 30 വയസുകാരിയായ ആമി എഡ്മൺസൺ എന്ന യുവതി ഏപ്രിൽ 12ന് രാത്രി സൌത്ത് എൻഡ് - ഓൺ - സീയിൽ നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ആമിക്കൊപ്പം സ്റ്റാർ എന്ന വളർത്തു നായയും ഉണ്ടായിരുന്നു. നടക്കുന്നതിനിടെ ഒരാൾ യുവതിയോട് വഴി ചോദിച്ചു. വഴി കാണിച്ച് കൊടുക്കുന്നതിനിടെ മറ്റൊരാൾ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു.

  യുവതിയെ നിലത്തേക്ക് വലിച്ചിട്ട് കഴുത്തിൽ കത്തി വച്ച് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇതിനിടെ സ്റ്റാർ ആക്രമണകാരിയുടെ കാലിൽ കടിച്ചു. പിടി വിടാതെ നായ കാലിൽ കടിച്ചു തൂങ്ങി. ഇതോടെ മോഷ്ടാവ് യുവതിയെ വിട്ട് രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, നായ പിടിവിട്ടില്ല. ആമി പറഞ്ഞതിന് ശേഷം മാത്രമാണ് നായ ആക്രമണകാരിയെ വിട്ട് ആമിയുടെ അടുത്തേക്ക് ഓടിയെത്തിയത്.

  വീട്ടിലെത്തിയ സ്റ്റാറിന് അന്ന് കൂടുതൽ അത്താഴം ലഭിച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. തന്റെ ഒൻപത് വയസുള്ള മകന് അമ്മയില്ലാതെ ആകുമായിരുന്നുവെന്നും സ്റ്റാർ ആണ് തന്റെ ജീവൻ രക്ഷിച്ചതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. 100 ശതമാനവും തന്റെ ജീവൻ രക്ഷിച്ചത് സ്റ്റാ‍ർ ആണെന്നും സ്റ്റാറിനോട് വളരെയേറ നന്ദിയുണ്ടെന്നും ആമി ഡെയ്‌ലി മെയിലിനോട് വ്യക്തമാക്കി. സാധാരണഗതിയിൽ ആരെയും ഉപദ്രവിക്കാത്ത സ്നേഹമുള്ള നായയാണ് സ്റ്റാർ. എന്നാൽ, സംഭവസ്ഥലത്ത് സ്റ്റാറിന്റെ മറ്റൊരു മുഖമാണ് പുറത്തു വന്നതെന്നും ആമി കൂട്ടിച്ചേർത്തു.

  'അധിക്ഷേപിക്കാൻ ശ്രമിച്ചു'; മന്ത്രി സുധാകരന് എതിരെ പരാതിയുമായി പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ

  മനുഷ്യരും വളർത്തു നായകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥകൾ നിരവധി തവണ വാ‍‍‍ർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായ തുർക്കിയിലെ ബോൺകുക്ക് എന്ന വളർത്തു നായയുടെ സ്നേഹം. ആശുപത്രിയുടെ മുൻപിൽ ബോൺകുക്ക് എന്ന വളർത്തുനായ ദിവസവും രാവിലെ കൃത്യം ഒൻപതുമണിക്ക് എത്തും. വൈകുന്നേരം വരെ ആശുപത്രി വാതിലിന് സമീപം സമയം ചെലവഴിക്കും. ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കില്ല. വാതിൽ തുറന്നാൽ പതുക്കെ തല ഉയർത്തി അകത്ത് തന്‍റെ യജമാനനായ സെമൽ സെന്റർക്കിനെ തിരയും.

  മുഖ്യമന്ത്രിക്കെതിരായ കോവിഡിയറ്റ് പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു: വി മുരളീധരൻ

  തുർക്കി സ്വദേശിയായ സെമൽ സെന്റർക്കിന്‍റെ വളർത്തുനായയാണ് ബോൺകുക്ക്. സെമലിന് അസുഖം ബാധിച്ചതോടെ ജനുവരി 14ന് ആംബുലൻസിൽ ട്രാബ്സോണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിന് പിറകെയോടി ബോൺകുക്കും ആശുപത്രിയിലെത്തി. ആശുപത്രിയുടെ പുറത്ത് തന്റെ യജമാനനെ കാത്ത് നായ പകൽ മുഴുവൻ ചെലവഴിക്കുമായിരുന്നു. ബോൺകുക്കിനെ സെമലിന്റെ മകൾ അയ്നൂർ എഗേലി രാത്രി വീട്ടിലെത്തിക്കുമെങ്കിലും രാവിലെ കൃത്യം ഒമ്പതുമണിയാകുമ്പോൾ ബോൺകുക്ക് ആശുപത്രിക്ക് മുമ്പിലെത്തും.

  കോൺവെന്റിലെ കിണറ്റിൽ കന്യാസ്ത്രീ മരിച്ച നിലയിൽ;
  മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

  രണ്ടുവർഷം പരിശീലിപ്പിച്ച ട്രെയിനറെ പിരിയാൻ കൂട്ടാക്കാത്ത മിലിട്ടറി നായയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൂന്ന് വയസുള്ള ഗോൾഡൻ റിട്രീവർ നായയാണ് രണ്ട് വർഷത്തോളം പരിശീലിപ്പിച്ച ട്രെയിനർ ജിയ ചുവാൻ വിടപറഞ്ഞു പോകുമ്പോൾ തിരികെയെത്തി സ്നേഹം പ്രകടിപ്പിച്ചത്.
  Published by:Joys Joy
  First published: