advertisement

ധുരന്ധർ-2 ന്റെ വ്യാജപതിപ്പ് പാകിസ്താനിൽ പ്രചരിക്കുന്നു, ചിത്രം ടിവിയിൽ കണ്ട് മാദ്ധ്യമപ്രവർത്തകൻ‌

Last Updated:

പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തകൻ ഖാലിദ് മൊഹ്മൂദാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ‌ലാ​ഹോറിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

News18
News18
ന്യൂഡൽഹി: ധുരന്ധർ 2 ന്റെ വ്യാജപതിപ്പ് പാകിസ്താനിൽ പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ വ്യാജ കോപ്പി ടിവിയിലിട്ട് കാണുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തകൻ ഖാലിദ് മൊഹ്മൂദാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ‌ലാഹോറിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 19-നാണ് റിലീസ് ചെയ്തത്. പാകിസ്താനിലും ​ഗൾഫ് രാജ്യങ്ങളിലും ധുരന്ധർ 2-ന് പ്രദർശനവിലക്കുണ്ട്. ഇതിനിടെയാണ് സിനിമ ടിവിയിൽ കണ്ടതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമപ്രവർത്തകൻ പങ്കുവച്ചിരിക്കുന്നത്. എക്സ് അക്കൗണ്ടിലൂടെയാണ് ഇയാൾ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ലാഹോറിലിരുന്നാണ് സിനിമ കാണുന്നതെന്ന് ഇയാൾ പോസ്റ്റിൽ പറയുന്നുണ്ട്.
ധുരന്ധറിന്റെ ആദ്യ ഭാ​ഗം ഇറങ്ങിയപ്പോഴും ചിത്രത്തിന്റെ വ്യാജപതിപ്പ് പാകിസ്താനിൽ പ്രചരിച്ചിരുന്നു. ഇതാദ്യമല്ല, ഇന്ത്യൻ സിനിമകൾക്ക് പാകിസ്ഥാനിൽ നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന പല ചിത്രങ്ങളും വലിയ തോതിൽ പാകിസ്താനിൽ പ്രചരിക്കാറുണ്ട്.
advertisement
​ഗംഭീര പ്രതികരണങ്ങൾ നേടി തിയേറ്ററിൽ കുതിക്കുകയാണ് ധുരന്ധർ 2. ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്ന് 102.55 കോടി രൂപ സ്വന്തമാക്കിയ ചിത്രം പെയ്ഡ് പ്രിവ്യൂ കളക്ഷൻ അടക്കം 145.55 കോടി രൂപയാണ് ആകെ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളം 21,728 ഷോകളാണ് കഴിഞ്ഞ ദിവസം നടന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ധുരന്ധർ-2 ന്റെ വ്യാജപതിപ്പ് പാകിസ്താനിൽ പ്രചരിക്കുന്നു, ചിത്രം ടിവിയിൽ കണ്ട് മാദ്ധ്യമപ്രവർത്തകൻ‌
Next Article
advertisement
കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ജോലി സമ്മർദമെന്ന് ബന്ധുക്കൾ
കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; ജോലി സമ്മർദമെന്ന് ബന്ധുക്കൾ
  • കാസർഗോഡ് ബിഎൽഒ സവാദ് പുഴയിൽ ചാടി ജീവനൊടുക്കിയതിൽ ജോലി സമ്മർദം കാരണമായെന്ന് ബന്ധുക്കൾ പറയുന്നു

  • സവാദ് വീടുപണി നടക്കുന്നിടത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയതിനു ശേഷം പുഴയിൽ മൃതദേഹം കണ്ടെത്തി

  • ജോലിയിൽ സമ്മർദം ചെലുത്തിയവർ ആരെന്ന് കണ്ടെത്തണമെന്ന് ബന്ധുക്കളും നാട്ടുകാരും കളക്ടറെ ആവശ്യപ്പെട്ടു

View All
advertisement