Supriya Menon | കുംഭമേളയിൽ പങ്കെടുത്ത് സുപ്രിയ മേനോൻ

Last Updated:

കുംഭമേളയ്ക്ക് സുപ്രിയ ഒറ്റയ്ക്കാണോ പോയതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല

News18
News18
പൃഥ്വിരാജ് സുകുമാരനെ പോലെ തന്നെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഭാര്യ സുപ്രിയ മേനോൻ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ എല്ലാവിധ കാര്യങ്ങളും നോക്കുന്നത് സുപ്രിയ ആണ്. അതുപോലെ തന്റെതായ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിനും ഒരിക്കലും വിമുഖത കാണിക്കാത്ത വ്യക്തിത്വം കൂടിയാണ് സുപ്രിയ. അതുകൊണ്ട് തന്നെ താരപത്നിക്കും വലിയൊരു ആരാധക സമൂഹമുണ്ട്.
കഴിഞ്ഞ ദിവസം സുപ്രിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽമീഡിയിയൽ ശ്രദ്ധപിടിച്ചിരിക്കുന്നത്. സുപ്രിയ പ്രയാ​ഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുത്ത വീഡിയോയാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. വിവിഐപികൾക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയത്. ത്രിവേണി സംഗമസ്ഥാനത്തു നിന്നുള്ളതാണ് വീഡിയോ. ഓറഞ്ചും കറുപ്പും നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് സുപ്രിയ പ്രയാഗ് രാജിലെത്തിയത്.
കുംഭമേളയ്ക്ക് സുപ്രിയ ഒറ്റയ്ക്കാണോ പോയതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കേരളത്തിൽ നിന്നുള്ള നിരവധി പ്രമുഖർ കുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിൽ എത്തിയിരുന്നു. ജയസൂര്യ, സംയുക്ത, കൃഷ്ണകുമാർ, സുരേഷ് കുമാർ തുടങ്ങിയ താരങ്ങൾ പ്രയാഗ് രാജിലെത്തി കുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു,
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Supriya Menon | കുംഭമേളയിൽ പങ്കെടുത്ത് സുപ്രിയ മേനോൻ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement