'എല്ലാം ഓകെ അല്ലേ?'; ബം​ഗളൂരുവിലെ ട്രാഫിക്കിൽ ടാക്സി ലേറ്റ് ആയപ്പോൾ ആപ്പിന്റെ ചോദ്യം

Last Updated:

'ഇതാണ് ബംഗളൂരു ട്രാഫിക്, ഇതാണ് ഇവിടുത്തെ അവസ്ഥ', എന്നാണ് ഈ അനുഭവം പങ്കുവെച്ച് സ്രോഹൻ ട്വിറ്ററിൽ കുറിച്ചത്

ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബം​ഗളൂരു ട്രാഫിക് ജാമിനും പേരു കേട്ട ന​ഗരമാണ്. ​ ഇതു സംബന്ധിച്ച ഒരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. താൻ ബുക്ക് ചെയ്ത ടാക്സി, ബം​ഗളൂരൂ ​ന​ഗരത്തിലെ ട്രാഫിക് കുരുക്കിൽപ്പെട്ട്, വൈകിയ സംഭവമാണ് സ്രോഹൻ വിജെ എന്നയാൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്നത്. ടാക്സി ബുക്ക് ചെയ്തപ്പോൾ മുതൽ ബുക്കിങ്ങ് കൺഫർമേഷൻ, പിക്ക് അപ്പിന് എത്തുന്ന സമയം, ഡ്രൈവറുടെ വിവരങ്ങൾ, തിരഞ്ഞെടുത്ത റൂട്ട് എന്നിവയെക്കുറിച്ചെല്ലാം ആപ്പിൽ അപ്ഡേഷനുകൾ എത്തിക്കൊണ്ടിരുന്നു.
ഇതിനിടെയാണ് ട്രാഫിക്കിൽ പെട്ട് ടാക്സി അനങ്ങാതായത്. അപ്പോൾ വന്നു അടുത്ത ചോദ്യം: ”എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? നിങ്ങളുടെ വാഹനം കുറച്ചു നേരമായി മുന്നോട്ടെടുക്കാൻ പറ്റാതെ കിടക്കുകയാണ്. എല്ലാം ഒ.കെ അല്ലേ? ”. ”സഹോദരാ, ഇതൊരു എമർജൻസി അല്ല. ഇതാണ് ബംഗളൂരു ട്രാഫിക്. ഇതാണ് ഇവിടുത്തെ അവസ്ഥ”, എന്നാണ് ഈ അനുഭവം പങ്കുവെച്ച് സ്രോഹൻ എക്സിൽ കുറിച്ചത്. സ്രോഹന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് ബം​ഗളൂരു ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിനെക്കുറിച്ച് കമന്റുമായി എത്തുന്നത്.
advertisement
ഗതാ​ഗതക്കുരുക്ക്, തിരക്ക്, സിഗ്നൽ സ്റ്റോപ്പുകൾ, സമയനഷ്ടം, ഇന്ധനം പാഴാക്കൽ, അനുബന്ധ കാരണങ്ങൾ എന്നിവയുടെയെല്ലാം അനന്തരഫലമായി ബംഗളൂരുവിലെ ജനങ്ങൾക്ക് പ്രതിവർഷം 19,725 കോടി രൂപ നഷ്ടമാകുന്നതായി അടുത്തിടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം, റോഡിന്റെ രൂപകൽപന, മേൽപാലങ്ങളുടെ നിർമാണം, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ തുടങ്ങി പല കാര്യങ്ങളെയും സംബന്ധിക്കുന്ന ശുപാർശകളും ഗതാഗത ഉപദേഷ്ടാവ് എംഎൻ ശ്രീഹരി സർക്കാരിനു മുന്നിൽ വെച്ചിട്ടുണ്ട്.
advertisement
അറുപത് മേൽപാലങ്ങൾ ഉണ്ടായിട്ടു പോലും ബം​ഗളൂരുവിന്റെ അവസ്ഥ ഇതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐടി മേഖലയിലെ വർധിച്ച തൊഴിലവസരങ്ങൾ ഭവനരം​ഗം, വിദ്യാഭ്യാസരം​ഗം തുടങ്ങിയ പല അനുബന്ധ മേഖലകളുടെയും വളർച്ചക്കു കാരണമായെന്നും ഇക്കാരണം കൊണ്ടു തന്നെ ജനസംഖ്യ 14.5 ദശലക്ഷത്തിലെത്തി എന്നും ശ്രീഹരിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ ഏകദേശം 1.5 ബില്യൺ വാഹനങ്ങളാണ് ബംഗളൂരുവിലെ നിരത്തിലോടുന്നത്.
advertisement
കണക്കുകൾ പ്രകാരം, 88 ചതുരശ്ര കിലോമീറ്റർ ആയിരുന്നു മുൻപ് ന​ഗരത്തിന്റെ വിസ്തീർണമെങ്കിൽ 2023ൽ അത് 985 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. ബം​ഗളൂരുവിന്റെ വിസ്തീർണം 1,100 ചതുരശ്ര കിലോമീറ്ററായി ഉയരണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ”റോഡിന്റെ നീളം വാഹനങ്ങളുടെ എണ്ണത്തിനുണ്ടാകുന്ന വർധനവിന് ആനുപാതികമല്ല. ബം​ഗളൂരുവിലെ റോഡിന്റെ ആകെ നീളം ഏകദേശം 11,000 കിലോമീറ്ററാണ്. ഇത് ഇവിടുത്തെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. ജനസംഖ്യാ വർധനവും തൊഴിൽ രംഗത്തെ വളർച്ചയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയുമായി പൊരുത്തപ്പെടുന്നില്ല”, എന്നും റിപ്പോർട്ടിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എല്ലാം ഓകെ അല്ലേ?'; ബം​ഗളൂരുവിലെ ട്രാഫിക്കിൽ ടാക്സി ലേറ്റ് ആയപ്പോൾ ആപ്പിന്റെ ചോദ്യം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement