കല്യാണത്തിനു കരുതിയതെല്ലാം വെള്ളപ്പൊക്കം നശിപ്പിച്ചു; നാട് ഒരേമനസോടെ കൈകോർത്തു; രാമല സുമംഗലിയായി
- Published by:Sarika KP
Last Updated:
നാടൊന്നാകെയുള്ള പ്രാർഥനയും സഹായവും കരുതലായി കൂടെയെത്തിയപ്പോൾ ചടങ്ങുകളും മംഗളമായി.
തിരുവനന്തപുരം:തലസ്ഥാനത്തുണ്ടായ അപ്രതീക്ഷീത മഴയില്‍ നഗരത്തെ മൊത്തം വെള്ളകെട്ടില്‍ മുക്കിയപ്പോള്‍ തകര്‍ന്നത് കടകംപള്ളി സ്വദേശി രാമലയുടെ വിവാഹ സ്വപ്‌നങ്ങള്‍ കൂടിയാണ്. എന്നാൽ നാടുമുഴുവൻ ഒരേമനസോടെ കൈകോർത്തപ്പോൾ നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽ തന്നെ രാമല സുമംഗലിയായി.
വിവാഹത്തിനുള്ള കല്യാണപ്പുടവയടക്കം എല്ലാം വരൻ ചെറുവയ്ക്കൽ സ്വദേശി സുമേഷ് കൊണ്ടുവന്നിരുന്നു. എല്ലാം രാമല വിചാരിച്ചത് പോലെ നടന്നപ്പോൾ അതിനു സാക്ഷിയാകാൻ കേരളം ഒന്നാകെ ഉണ്ടായിരുന്നു. സ്വന്തം മകളെ പോലെ കണ്ട് കേരള ജനത അവളെ സഹായിച്ചു എന്ന അച്ഛൻ ജി.സനൽകുമാറിന്റെ വാക്കുകളിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടായിരുന്നു. രാമലയുടെ സങ്കടം അറിഞ്ഞ് നിരവധി പേരാണ് സഹായവുമായി എത്തിയത്.
advertisement
‘ഒറ്റരാത്രി കൊണ്ട് പെയ്ത മഴ ഞങ്ങളുടെ പ്രതീക്ഷകളാണ് കെടുത്തിയത്. മോളുടെ സങ്കടം കണ്ട് സഹിക്കാനായില്ല. അവളെ എങ്ങനെ കതിർ മണ്ഡപത്തിലേക്ക് അയയ്ക്കുമെന്നാലോചിച്ചിട്ട് ഇരിപ്പുറച്ചില്ല. പക്ഷേ നല്ല മനസ്സുള്ള മനുഷ്യർ സഹായിക്കാനെത്തി. ഒരച്ഛന്റെ സങ്കടം കണ്ടു. എന്റെ മകളെ സ്വന്തം മകളെപ്പോലെ കരുതി ചേർത്തു പിടിച്ചതിന് എല്ലാവരോടും നന്ദിയുണ്ട്.’–അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 19, 2023 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കല്യാണത്തിനു കരുതിയതെല്ലാം വെള്ളപ്പൊക്കം നശിപ്പിച്ചു; നാട് ഒരേമനസോടെ കൈകോർത്തു; രാമല സുമംഗലിയായി