നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘നീതു മോളെ കാണാൻ ചേച്ചിയും വരും’; അനിൽ അക്കരയ്ക്ക് ഒപ്പം രമ്യ ഹരിദാസും റോഡിൽ കാത്തിരിക്കും

  ‘നീതു മോളെ കാണാൻ ചേച്ചിയും വരും’; അനിൽ അക്കരയ്ക്ക് ഒപ്പം രമ്യ ഹരിദാസും റോഡിൽ കാത്തിരിക്കും

  വീടില്ലെന്നും ലൈഫിൽ കിട്ടേണ്ട വീട് രാഷ്ട്രീയം കളിച്ച് ഇല്ലാതാക്കരുതെന്നും ചൂണ്ടിക്കാട്ടി തുറന്ന കത്തെഴുതിയ പെൺകുട്ടിയാണ് 'നീതു ജോൺസൺ മങ്കര'.

  News18 Malayalam

  News18 Malayalam

  • Share this:
   തൃശൂർ: വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര കാത്തിരിക്കുന്ന നീതു ജോൺസണെ കാണാൻ രമ്യാ ഹരിദാസ് എംപിയും എത്തും. ‘നീതു മോളെ കാണാൻ ഈ ചേച്ചിയും വരും. രാവിലെ അനിൽ അക്കര എം.എൽ.എയും കൗൺസിലർ സൈറാബാനു ടീച്ചറും..കാത്തിരിക്കുന്ന വടക്കാഞ്ചേരി മങ്കരയിൽ. ഞാനും ഉണ്ടാകും.’ രമ്യ ഫേസ്ബുക്കിൽ കുറിച്ചു. വീടില്ലെന്നും ലൈഫിൽ കിട്ടേണ്ട വീട് രാഷ്ട്രീയം കളിച്ച് ഇല്ലാതാക്കരുതെന്നും ചൂണ്ടിക്കാട്ടി തുറന്ന കത്തെഴുതിയ പെൺകുട്ടിയാണ് 'നീതു ജോൺസൺ മങ്കര'. കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പരാതിക്കാരിയെ കാത്ത് അനിൽ അക്കര നടുറോഡിലെത്തുന്നത്. നീതു ജോൺസൺ, മങ്കരയെ കാണാന്‍ രാവിലെ 9 മണി മുതൽ 11 മണിവരെയാണ് അനിൽ അക്കര എംഎൽഎ കാത്തുനിൽക്കുന്നത്.

   Also Read- അനിൽ അക്കര MLA കാത്തിരിക്കുന്നു; ആ കത്തെഴുതിയ നീതു ജോൺസണെ ഒന്നു കാണാന്‍

   ‘നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗൺസിലർ സൈറബാനുടീച്ചറും എങ്കേക്കാട് മങ്കര റോഡിൽ രാവിലെ 9മണി മുതൽ 11വരെ ഞാൻ നീതുവിനെ കാത്തിരിക്കുന്നതാണ്.നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ എന്നെ സമീപിക്കാം.’ അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു.

   പരാതിയിൽ പറഞ്ഞതുപോലെ ലൈഫിൽ വീട് കാത്തിരിക്കുന്ന നീതു ഇതുവരെ എംഎൽഎയുടെ അടുത്ത് നേരിട്ടെത്തിയില്ല എന്നതും കത്തിനെ സംശയത്തിലാക്കിയിരുന്നു. തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മ സാറിനാണ് വോട്ടുചെയ്തതെന്നും ഞങ്ങൾക്ക് അടച്ചുറപ്പുള്ള വീടിലെന്നും കത്തിൽ പറഞ്ഞിരുന്നു. ഒടുവിൽ ലൈഫ് മിഷനിൽ വീടിനായി പേരുവന്ന സമയത്ത് രാഷ്ട്രീയം കളിച്ച് തകർക്കരുത് എന്നായിരുന്നു നീതു ജോൺസൺ എന്ന പേരിൽ പ്രചരിച്ച കത്തിലെ ഉള്ളടക്കം. ആരാണ് നീതു ജോൺസണെന്ന് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് നടുറോഡിൽ കാത്തിരിക്കാൻ എംഎൽഎ തീരുമാനിച്ചത്.
   Published by:Rajesh V
   First published:
   )}