അനിൽ അക്കര MLA കാത്തിരിക്കുന്നു; ആ കത്തെഴുതിയ നീതു ജോൺസണെ ഒന്നു കാണാന്‍
കഴിഞ്ഞ ദിവസമാണ് നീതു ജോൺസൺ അനിൽ അക്കര എം എൽ എയ്ക്ക് എഴുതിയ കത്തെന്ന നിലയിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

അനിൽ അക്കര
- News18
- Last Updated: September 28, 2020, 8:51 PM IST
തൃശൂർ: വൈറലായ കത്തിന് ഉടമയായ പെൺകുട്ടിയെ കാത്ത് റോഡിൽ കുത്തിയിരിക്കുമെന്ന് പ്രഖ്യാപിച്ച് അനിൽ അക്കര എംഎൽഎ. ലൈഫ് മിഷൻ പദ്ധതിയിൽ തന്റെ കുടുംബത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് അത് എം എൽ എ തകർക്കരുതെന്നും ആവശ്യപ്പെട്ടുള്ള കത്താണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നീതു ജോൺസൺ, മങ്കര എന്ന പേരിലായിരുന്നു കത്ത്. എന്നാൽ, ഈ നീതു ജോൺസണെ കണ്ടെത്താൻ ശ്രമം നടത്തിയെന്നും എന്നാൽ ഇതുവരെ കഴിഞ്ഞില്ലെന്നുമുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് അനിൽ അക്കര എം.എൽഎ.
നീതു ജോൺസണെ കണ്ടെത്താനുള്ള വഴിയും എംഎൽഎ തന്നെ കണ്ടെത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി താനും കൗൺസിലർ സൈറബാനുടീച്ചറും എങ്കേക്കാട് മങ്കര റോഡിൽ നാളെ രാവിലെ 9മണി മുതൽ 11വരെ നീതുവിനെ
കാത്തിരിക്കുന്നതാണെന്ന് എം എൽ എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ തന്നെ സമീപിക്കാമെന്നും എം എൽ എ വ്യക്തമാക്കിയിട്ടുണ്ട്.
അനിൽ അക്കര എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും
'നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും എങ്കേക്കാട് മങ്കര റോഡിൽ നാളെ രാവിലെ 9മണി മുതൽ 11വരെ ഞാൻ നീതുവിനെ കാത്തിരിക്കുന്നതാണ്. നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ എന്നെ സമീപിക്കാം.'
കഴിഞ്ഞ ദിവസമാണ് നീതു ജോൺസൺ അനിൽ അക്കര എം എൽ എയ്ക്ക് എഴുതിയ കത്തെന്ന നിലയിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നിലവിൽ സിബിഐ അന്വേഷണം നടക്കുന്ന വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബത്തിലെ അംഗമായ പെൺകുട്ടി എഴുതുന്ന രീതിയിൽ ആയിരുന്നു കുറിപ്പ്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആ കുറിപ്പിന്റെ ചുരുക്കം ഇങ്ങനെ.
സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന തന്റെ അമ്മയുടെ ആയിരുന്നെന്നും അടച്ചുറപ്പുള്ള ഒരു വീടെന്നത് തങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണെന്നും കത്തിൽ പറയുന്നു. തനിക്ക് രാഷ്ട്രീയ അനുഭാവമൊന്നും ഇല്ലെങ്കിലും അമ്മ എപ്പോഴും കോൺഗ്രസിനാണ് വോട്ട് ചെയ്യുന്നത്. 43 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ സാറിന് കിട്ടിയ ഒരു വോട്ട് തന്റെ അമ്മയുടേത് ആയിരുന്നെന്നും കത്തിൽ പറയുന്നുണ്ട്. തങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷൻ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകർക്കരുത്, പ്ലീസ്. നീതു ജോൺസൺ, മങ്കര' - ഇങ്ങനെയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുറിപ്പ്. ഈ കത്തിന്റെ ചുരുക്കവുമായി ഒരു ഇടതുപക്ഷ പേജിൽ വന്ന കാർഡ് പങ്കുവച്ചാണ് എം എൽ എ നീതു ജോൺസണെ തേടിയിറങ്ങുന്നത്.
നീതു ജോൺസണെ കണ്ടെത്താനുള്ള വഴിയും എംഎൽഎ തന്നെ കണ്ടെത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി താനും
കാത്തിരിക്കുന്നതാണെന്ന് എം എൽ എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ തന്നെ സമീപിക്കാമെന്നും എം എൽ എ വ്യക്തമാക്കിയിട്ടുണ്ട്.
അനിൽ അക്കര എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും
പരാജയപ്പെടുകയായിരുന്നു.
നാളെ അവസാനവട്ട
ശ്രമത്തിന്റെ...
Posted by ANIL Akkara M.L.A on Monday, 28 September 2020