advertisement

Ranveer Singh| ഇൻസ്റ്റഗ്രാം പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് രൺവീർ; അപ്രതീക്ഷിത നീക്കം പിറന്നാൾ ദിനത്തിൽ

Last Updated:

നടൻ സോഷ്യൽമീഡിയ വിടുകയാണോയെന്നാണ് പലരുടെയും സംശയം

News18
News18
പിറന്നാൾ ദിനത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് രൺവീർ സിം​ഗ്. ഇന്ന് നടന്റെ 40-ാം പിറന്നാൾ ദിനമാണ്. ശനിയാഴ്ച രാത്രിയാണ് നടൻ ഇൻസ്റ്റ​ഗ്രാം പോസ്റ്റെല്ലാം നീക്കം ചെയ്തുകൊണ്ട് അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. പിറന്നാളിന് മണിക്കൂറിന് മുമ്പുള്ള ഈ മാറ്റം ആരാധകർക്കിടയിൽ നിരവധി സംശയങ്ങൾക്കാണ് തുടക്കം കുറിച്ചത്.
കറുത്ത പശ്ചാത്തലത്തിൽ 12:12 എന്ന് എഴുതിയ സ്റ്റാറ്റസ് മാത്രമാണ് രൺവീറിന്റെ പേജിൽ കാണാനാവുക. ഇതും പിറന്നാളിനോടനുബന്ധിച്ചുള്ള അനൗൺസ്മെന്റിന്റെ മുന്നോടിയാണെന്നാണ് സംശയം. രൺവീറിന്റെ പിറന്നാൾ ദിനത്തിൽ ഭാര്യ ദീപികയും ആശംസ പോസ്റ്റുകൾ പങ്കുവച്ചിട്ടില്ല. ഇതോടെ രൺവീറിന്റെ മാറ്റം സോേഷ്യൽമീഡിയയിൽ വൻ ചർ‌ച്ചകൾക്കാണ് തുടക്കം കുറുച്ചിരിക്കുന്നത്.
എന്നാൽ, താരത്തിന്റെ പുതിയ ചിത്രമായ ധുരന്ധർ എന്ന സിനിമയുടെ പുതിയ അപ്ഡേഷൻ എന്തെങ്കിലും പങ്കുവയ്ക്കാനാണോ ഈ നീക്കമെന്നും ചർച്ചകളുണ്ട്. പുതിയ ബ്രാൻഡ് ആരംഭിക്കുന്നതിനാണ് ഇത്തരത്തിലെ നീക്കമെന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നടന്റെ പിറന്നാളിനോടനുബന്ധിച്ച് ഇന്ന് ധുരന്ധറിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങാനുള്ള സാധ്യതയും ഏറെയാണ്.
advertisement
https://www.instagram.com/ranveersingh?utm_source=ig_web_button_share_sheet&igsh=ZDNlZDc0MzIxNw==
47.1 മില്ല്യൺ ഫോളോവർമാരാണ് രൺവീർ സിങ്ങിന് ഇൻസ്റ്റ​ഗ്രാമിലുള്ളത്. ഇത്രയും പേരെ അമ്പരപ്പിച്ചുകൊണ്ടാണ് ഈ അസാധാരണ നീക്കം. ഇതെന്താണ് ഇവിടെ നടക്കുന്നത് എന്നാണ് പലരുടേയും സംശയം. എന്തെങ്കിലും വലിയ അനൗൺസ്മെന്റ് വരുന്നുണ്ടോയെന്നും അതല്ല ഇനി അദ്ദേഹം സോഷ്യൽ മീഡിയതന്നെ വിടുകയാണോ എന്നെല്ലാമാണ് പലരുടേയും സംശയം.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Ranveer Singh| ഇൻസ്റ്റഗ്രാം പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് രൺവീർ; അപ്രതീക്ഷിത നീക്കം പിറന്നാൾ ദിനത്തിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement