‘രക്ഷിതാക്കളുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നവർക്ക്, മറ്റാരുടേയും കാൽ തൊടേണ്ടിവരില്ല'; ജഡേജയുടെ പഴയ കുറിപ്പ് വൈറല്‍
- Published by:Sarika KP
- news18-malayalam
Last Updated:
2012 ൽ രവീന്ദ്ര ജഡേജ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പ് വീണ്ടും ചർച്ചയാകുന്നു
മുംബൈ: വിവാദങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വർഷങ്ങൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രക്ഷിതാക്കളെ ബഹുമാനിക്കുന്നതിനെക്കുറിച്ചായിരുന്നു പോസ്റ്റിൽ പറയുന്നത്. ‘‘എല്ലാ ദിവസവും രക്ഷിതാക്കളുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നവർക്ക്, ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരുടെ കാൽ തൊടേണ്ട സാഹചര്യം ഉണ്ടാകില്ല’’ എന്നായിരുന്നു രവീന്ദ്ര ജഡേജയുടെ കുറിപ്പ്.രവീന്ദ്ര ജഡേജയ്ക്കെതിരെ പിതാവ് അനിരുദ്ധ്സിൻഹ് ജഡേജ രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് 2012 ൽ രവീന്ദ്ര ജഡേജ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പ് വീണ്ടും ചർച്ചയാകുന്നത്.
''One who touches his parents foot daily, He never faces the situation in his life to touch others foot.''.
— Ravindrasinh jadeja (@imjadeja) November 4, 2012
പിതാവ് തമ്മിലുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ആരാധകരിൽ ചിലര്‍ രവീന്ദ്ര ജഡേജയുടെ പഴയ പ്രതികരണം ഓർത്തെടുക്കുകയായിരുന്നു. നിരവധി പേരാണു വിവാദത്തിൽ താരത്തിന്റെ വിശദമായ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെടുന്നത്. പിതാവിന്റെ ആരോപണങ്ങൾ ഭാര്യയായ റിവാബയെ അപമാനിക്കാനുള്ളതാണെന്നാണു രവീന്ദ്ര ജഡേജയുടെ നിലപാട്.
advertisement
മകൻ തന്നെ വിളിക്കാറില്ലെന്നും വിവാഹത്തിന് ശേഷമാണ് താരം ആകെ മാറിപ്പോയതെന്നും ജഡേജയുടെ പിതാവ് ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിതാവിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് രവിന്ദ്ര ജഡേജയും രംഗത്തെത്തി. മുന്‍കൂട്ടി തയാറാക്കിയത് പ്രകാരമുള്ള അഭിമുഖങ്ങളിൽ പറയുന്നത് അവഗണിക്കുകയാണ് വേണ്ടതെന്ന് രവീന്ദ്ര ജഡേജ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 10, 2024 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘രക്ഷിതാക്കളുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നവർക്ക്, മറ്റാരുടേയും കാൽ തൊടേണ്ടിവരില്ല'; ജഡേജയുടെ പഴയ കുറിപ്പ് വൈറല്‍