വിവാഹത്തിനിടെ വധുവിനെ ബന്ധു വേദിയില്‍ നിന്ന് തള്ളിയിട്ടു; വീഡിയോ വൈറല്‍

Last Updated:

വധു വീണതിന് ശേഷമുള്ള വരന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്

News18
News18
ഇന്ന് വിവാഹ വേദികളെല്ലാം വളരെ വ്യത്യസ്തമാണ്. മറക്കാനാവാത്ത അനുഭവങ്ങളുടെ വേദിയായി വിവാഹ ദിവസം മാറ്റാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഗംഭീരമായ വധുവിന്റെ എന്‍ട്രി, നാടകീയമായ മുഹൂര്‍ത്തങ്ങള്‍ എന്നിവയുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹദിവസം വധു വേദിയില്‍ നിന്ന് അപ്രതീക്ഷിതമായി വീഴുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വധുവും വരനും വേദിയില്‍ ഇരിക്കുന്നതും ആശംസകളും സമ്മാനങ്ങളുമായി ബന്ധുക്കള്‍ അവരെ കാണാനായി വരുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്ന് കുറച്ചുപേര്‍ ഇവരുടെ പിന്നിലായി വരുന്നതും അതിലൊരാള്‍ കാലിടറി വീഴാന്‍ പോകുമ്പോള്‍ വധുവിന്റെ കസേര പിടിച്ചുവലിക്കുന്നതും വീഡിയോയിലുണ്ട്. ഇതോടെ അയാള്‍ക്കൊപ്പം വധുവും വേദിയില്‍ നിന്ന് താഴേക്ക് കസേരയടക്കം മറിഞ്ഞുവീഴുന്നു.
advertisement
ഇത് കണ്ട് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ പലരും വധുവിനെ സഹായിക്കാനെത്തിയെങ്കിലും വരന്‍ ഇതൊക്കെ നോക്കി ശാന്തമായി വേദിയിൽ തന്നെ ഇരിക്കുകയാണ് ചെയ്യുന്നത്. മേയ് 11-നാണ് വൈറല്‍ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. വീഴ്ച്ചയില്‍ ആ പെണ്‍കുട്ടിക്ക് എന്തെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമല്ല.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറല്‍ ആയെങ്കിവും ആരും ഇതിനെ ഒരു തമാശയായി എടുത്തില്ല. വരനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകള്‍ ചിലര്‍ പങ്കുവെച്ചു. വരന്‍ ഇങ്ങനെയായിരിക്കണം എന്നായിരുന്നു ഒരു കമന്റ്. '5 സ്റ്റാര്‍ കഴിക്കൂ ഒന്നും ചെയ്യാതിരിക്കൂ' എന്നും അയാള്‍ പരിഹസിച്ചു.
advertisement
ഇന്ത്യന്‍ വിവാഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് ഇതാദ്യമായല്ല. വധുവും വരനും ചേര്‍ന്ന് ഒരു കുഞ്ഞിനെ ലാളിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദമ്പതികള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെയാണ് കുഞ്ഞിനെ വധൂവരന്മാരെ ഏല്‍പ്പിച്ചത്.
കുഞ്ഞിന്റെ മാതാപിതാക്കള്‍ ഭക്ഷണം ആസ്വദിക്കുമ്പോള്‍ വധു കുഞ്ഞിനെ നോക്കാന്‍ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ കണ്ടു. കരയുന്ന കുഞ്ഞിനെ വരന്‍ വാങ്ങി സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. എന്നാല്‍, ഇതിനും സോഷ്യല്‍ മീഡിയയില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഒരു കൂട്ടം വരന്റെ കരുതലിനെ പ്രശംസിച്ചെങ്കിലും മറ്റ് ചിലര്‍ കുഞ്ഞിന്റെ മാതാപിതാക്കളെ വിമര്‍ശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹത്തിനിടെ വധുവിനെ ബന്ധു വേദിയില്‍ നിന്ന് തള്ളിയിട്ടു; വീഡിയോ വൈറല്‍
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement