റെസ്റ്റോറൻറിൽ ഫ്രീ ആയി ഫുഡ് അടിക്കാൻ എത്തിയ ഇൻഫ്ലുവൻസർക്ക് വായടപ്പിക്കുന്ന മറുപടി; എന്തായാലും ചാറ്റ് വൈറലായി
- Published by:Vishnupriya S
- news18-malayalam
Last Updated:
സെലബ്രിറ്റി ഇൻഫ്ലുവൻസറുടെ പ്രമോഷൻ വാഗ്ദാനത്തിൽ റെസ്റ്റോറൻറ് വീണില്ല
സോഷ്യൽ മീഡിയയുടെ (Social Media) വരവോടെയാണ് ഇൻഫ്ലുവൻസർമാർ (Influencer) എന്നൊരു വിഭാഗം ആളുകൾ ഉയർന്നുവന്നത്. ലോകത്തിലെ എന്ത് സാധനവും പ്രമോട്ട് ചെയ്യാൻ അവരുണ്ട്. ഹോട്ടൽ, റെസ്റ്റോറൻറ് മേഖലയിലാണ് അവർ കാര്യമായി പ്രമോഷൻ ചെയ്യുന്നത്. റെസ്റ്റോറൻറുകളുമായി നേരത്തെ തന്നെ ബന്ധം സ്ഥാപിച്ചതിന് ശേഷം പ്രമോഷൻ നടത്തുന്ന നിരവധി ഇൻഫ്ലുവൻസർമാരുണ്ട്. ഇത്തരത്തിലുള്ള പ്രമോഷനുകൾ പൊതുവിൽ ഇരുകൂട്ടർക്കും ഗുണമുള്ള കാര്യമായാണ് മാർക്കറ്റിങ് വിദഗ്ദർ വിലയിരുത്തുന്നത്. റെസ്റ്റോറൻറുകളിൽ നിന്നുള്ള വീഡിയോകൾക്കും റീൽസിനുമെല്ലാം കാഴ്ചക്കാർ കൂടുന്നത് ഇൻഫ്ലുവൻസർമാരുടെ പ്രശസ്തി വർധിപ്പിക്കും.
മറുഭാഗത്ത് ഭക്ഷണശാലകൾക്ക് അത് നല്ലൊരു പ്രമോഷനായി മാറുകയും ചെയ്യും. യുകെയിൽ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റെസ്റ്റോറൻറും തമ്മിലുള്ള വഴക്ക് വൈറലായിരിക്കുകയാണ്. ഇൻഫ്ലുവൻസർ സൌജന്യമായി ഭക്ഷണം ചോദിച്ചതാണ് പ്രശ്നത്തിന് കാരണമായത്. ബ്ലൂ ടിക്ക് ഉള്ള പ്രശസ്തനായ ഒരു ഇൻഫ്ലുവൻസർക്കാണ് പണി കിട്ടിയിരിക്കുന്നത്. മാഞ്ചസ്റ്ററിലെ ഏക പാൻ ഏഷ്യൻ ഭക്ഷണശാലയായ ലക്കി രമെൻ (Lucky Ramen) റെസ്റ്റോറൻറുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായത്. നിരവധി ഫോളോവേഴ്സുള്ള ഒരു സ്ത്രീയാണ് റെസ്റ്റോറൻറിനോട് പ്രമോഷന് വേണ്ടി സൌജന്യഭക്ഷണം ആവശ്യപ്പെട്ടത്.
advertisement
തൻെറ പ്രശസ്തി ഉപയോഗിച്ച് റെസ്റ്റോറൻറിന് നല്ല പ്രമോഷൻ നൽകാം എന്നതായിരുന്നു വാഗ്ദാനം. എന്നാൽ സെലബ്രിറ്റി ഇൻഫ്ലുവൻസറുടെ പ്രമോഷൻ വാഗ്ദാനത്തിൽ റെസ്റ്റോറൻറ് വീണില്ല. പണം നൽകി ഭക്ഷണം കഴിക്കുന്നവരോടാണ് തങ്ങൾക്ക് കൂടുതൽ താൽപര്യമെന്നായിരുന്നു അവരുടെ മറുപടി. മാത്രമല്ല, ഇൻഫ്ലുവൻസറുമായുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ട് റെസ്റ്റോറൻറിൻെറ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെ ഇരുകൂട്ടരും തമ്മിൽ സോഷ്യൽ മീഡിയയിൽ അടി തുടങ്ങി. ഏതായാലും ഈ ചാറ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.
advertisement
“നിങ്ങളെ അറിയിക്കാൻ വൈകിയതിൽ ക്ഷമിക്കണം. ഞാനും എൻെറ പാർട്ണറും നാളെ അവിടെ ഭക്ഷണം കഴിക്കാനായി വരുന്നുണ്ട്. എൻെറ പേജിലും പ്രൊഫൈലിലും നിങ്ങളെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യാം. ഒരു പ്രമോഷൻ പദ്ധതിക്ക് നിങ്ങൾക്ക് താൽപര്യമുണ്ടോ?” ഇങ്ങനെയായിരുന്നു ഇൻഫ്ലുവൻസറുടെ ചോദ്യം. എന്നാൽ തങ്ങൾക്ക് ഇതിനോട് താൽപര്യമില്ലെന്നായിരുന്നു റെസ്റ്റോറൻറിൻെറ മറുപടി. “സൗജന്യ സദ്യ കഴിക്കാൻ വരുന്നവരേക്കാൾ ബിൽ പേ ചെയ്യുന്ന കസ്റ്റമേഴ്സിനെയാണ് ഞങ്ങൾക്ക് കൂടുതൽ താൽപര്യം,” ഇതായിരുന്നു ലക്കി രമെൻ റെസ്റ്റോറൻറിൻെറ മറുപടി.
സോഷ്യൽ മീഡിയയിൽ ചാറ്റ് പുറത്ത് വന്നതോടെ ഇൻഫ്ലുവസറും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. “ഞങ്ങൾ കൂടുതലായി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. റെസ്റ്റോറൻറിന് പ്രമോഷൻ നൽകാനാണ് ആഗ്രഹിച്ചത്. അതിന് വേണ്ടി അവിടെ സമയം ചെലവഴിക്കുന്നതിനും ചെയ്യുന്ന ജോലിക്കുമായി പകരം സൗജന്യ ഭക്ഷണം നൽകാൻ സാധിക്കുമോയെന്ന് മാത്രമാണ് ചോദിച്ചത്,” അവർ പറഞ്ഞു. ലക്കി രമെൻ റെസ്റ്റോറൻറിൽ ഇനി ഒരിക്കലും പോകില്ലെന്നും ഇൻഫ്ലുവൻസർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റെസ്റ്റോറൻറിൽ ഭക്ഷണം കഴിക്കാൻ വരികയാണെങ്കിൽ എന്തായാലും ബിൽ പേ ചെയ്യണമെന്ന് അവർക്കുള്ള മറുപടിയായി ലക്കി രമെൻ പ്രതികരിച്ചു. സൗജന്യ ഭക്ഷണം പ്രതീക്ഷിച്ച് ഒരുകാലത്തും ഈ വഴിക്ക് വരേണ്ടതില്ലെന്നും റെസ്റ്ററന്റ് വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 05, 2024 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റെസ്റ്റോറൻറിൽ ഫ്രീ ആയി ഫുഡ് അടിക്കാൻ എത്തിയ ഇൻഫ്ലുവൻസർക്ക് വായടപ്പിക്കുന്ന മറുപടി; എന്തായാലും ചാറ്റ് വൈറലായി