'ഭാര്യ അതിസുന്ദരിയാണ് കേട്ടോ ?' രോഹന്‍ ബൊപ്പണ്ണയോട് ആരാധകര്‍; മറുപടിയുമായി താരം
- Published by:Arun krishna
- news18-malayalam
Last Updated:
മക്കളോടൊപ്പമാണ് സുപ്രിയ അണ്ണയ്യ മെൽബണില്‍ ഭര്‍ത്താവ് രോഹൻ ബൊപ്പണ്ണയെ പ്രോത്സാഹിപ്പിക്കാനെത്തിയത്
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ മിക്സ് വിഭാഗത്തിന്‍റെ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് പക്ഷെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. ഫൈനലില്‍ ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങള്‍ തോറ്റത്.
മത്സരം കാണാന്‍ മെല്‍ബണിലെത്തിയവരില്‍ രോഹന്‍ ബൊപ്പണ്ണയുടെ കുടുംബവുമുണ്ടായിരുന്നു. അതില്‍ രോഹന്‍റെ ഭാര്യ സുപ്രിയ ആയിരുന്നു ഗ്യാലറിയിലെ ശ്രദ്ധാകേന്ദ്രം. സമൂഹമാധ്യമങ്ങളില്‍ സുപ്രിയയുടെ മെല്‍ബണിലെ ചിത്രങ്ങള്‍ വൈറലായി.
താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ആരാധകരിലൊരാൾ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപെട്ട രോഹൻ ബൊപ്പണ്ണ ‘‘ഞാൻ ഇതിനോടു യോജിക്കുന്നു’’ എന്ന് മറുപടി നല്‍കി.
advertisement
I agree 😉🥰… https://t.co/XVUjZWI1Rm
— Rohan Bopanna (@rohanbopanna) January 28, 2023
മക്കളോടൊപ്പമാണ് സുപ്രിയ അണ്ണയ്യ മെൽബണില്‍ ഭര്‍ത്താവ് രോഹൻ ബൊപ്പണ്ണയെ പ്രോത്സാഹിപ്പിക്കാനെത്തിയത്. രോഹൻ ബൊപ്പണ്ണയ്ക്ക് ഇതുവരെ ഓസ്ട്രേലിയൻ ഓപ്പണില്‍ കിരീടം നേടാനായിട്ടില്ല. മുൻപ് 2018ൽ ടിമിയ ബാബോസിനൊപ്പം മിക്സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Jan 29, 2023 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഭാര്യ അതിസുന്ദരിയാണ് കേട്ടോ ?' രോഹന്‍ ബൊപ്പണ്ണയോട് ആരാധകര്‍; മറുപടിയുമായി താരം










