'ടി-20 ലോകകപ്പിന് ഇന്ത്യന്‍ ടീമിലേക്കുള്ള കോള്‍ ആയിരിക്കും'; രംഗണ്ണൻ ലുക്കുമായി സഞ്ജു സാംസണ്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഫഹദ് ഫാസിലിന്റെ ആവേശം സിനിമയിലെ രങ്കന്‍ എന്ന കഥാപാത്രവുമായാണ് സഞ്ജുവിനെ ആരാധകർ താരതമ്യം ചെയ്തിരിക്കുന്നത്.
ഏറെ ആരാധകരുള്ള പ്രിയ താരമാണ് സഞ്ജു സാംസണ്‍. ഈ സീസണിലെ ഐപിഎല്ലിൽ സഞ്ജു സാംസന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതുവരെ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് രാജസ്ഥാൻ തോൽവി ഏറ്റുവാങ്ങിയത്. എന്നാൽ ഇപ്പോഴിതാ സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകർക്കിടയില്‍ ചർച്ചയാകുന്നത്. ഫോണ്‍ കയ്യില്‍ പിടിച്ചു നില്‍ക്കുന്ന സഞ്ജുവിന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.
advertisement
തരംഗമായി ഓടുന്ന ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിലെ രങ്കൻ ചേട്ടന്റെ കഥാപാത്രത്തോട് സാദൃശ്യമുള്ള വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫോട്ടോക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. എടാ മോനെ വേള്‍ഡ് കപ്പ് വിളി വന്നോ,' വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള കോള്‍ ആയിരിക്കും,'എന്നിങ്ങനെയാണ് പോസ്റ്റിനു താഴെ വരുന്ന കമെന്റുകള്‍.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 25, 2024 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ടി-20 ലോകകപ്പിന് ഇന്ത്യന്‍ ടീമിലേക്കുള്ള കോള്‍ ആയിരിക്കും'; രംഗണ്ണൻ ലുക്കുമായി സഞ്ജു സാംസണ്‍