നടി ആശാ ശരത്തിന്റെ (Asha Sharath) മകൾ ഉത്തരാ ശരത്തിന്റെ (Uthara Sharath) വിവാഹം മാർച്ചിൽ. ‘സേവ് ദി ഡേറ്റ്’ വീഡിയോ പുറത്തിറങ്ങി. ആദിത്യ മേനോൻ ആണ് വരൻ. അങ്കമാലിയിൽ വച്ച് മാർച്ച് 18നാണ് വിവാഹം. നൃത്തം അടിസ്ഥാനപ്പെടുത്തിയാണ് വീഡിയോ ചെയ്തിട്ടുള്ളത്. പ്രശസ്ത നർത്തകൻ ബിജു ധ്വനിതരംഗ് ആണ് കൊറിയോഗ്രാഫർ. രമ്യ നമ്പീശൻ ഗാനം ആലപിച്ചിരിക്കുന്നു. വീഡിയോയിൽ നൃത്തം ചെയ്യുന്ന ഉത്തരയുടെ കാലിൽ വരൻ ചിലങ്ക കെട്ടുന്നുണ്ട്.
2022 ഒക്ടോബർ മാസത്തിലായിരുന്നു വിവാഹ നിശ്ചയം കൊച്ചിയിൽ വച്ച് നടന്നത്. ആശാ ശരത്തിനൊപ്പം ഉത്തരയും പല നൃത്ത വേദികളിലും സാന്നിധ്യമായിട്ടുണ്ട്.
മെക്കാനിക്കൽ എഞ്ചിനീയർ ആണ് ഉത്തര. 2021ലെ മിസ് കേരള റണ്ണർ അപ്പ് കൂടിയാണ്. ‘ഖെദ്ദ’ എന്ന സിനിമയിൽ ആശാ ശരത്തിനൊപ്പം അഭിനയിച്ചു.
വിവാഹ നിശ്ചയത്തിന് മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
കീർത്തനയാണ് മറ്റൊരു മകൾ. കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും കീർത്തന പഠനം പൂർത്തിയാക്കി.
Summary: Save the Date video of Uthara Sharath, daughter of Asha Sharath, released on YouTube
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.