നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ്

  Viral Video | മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ്

  വിവിധ കേസുകളിലായി പിടികൂടിയ 14,189 കുപ്പി വിദേശമദ്യവും 270 ലിറ്റർ ചാരായവുമാണ് നശിപ്പിച്ചത്.

  News18

  News18

  • Share this:
   വിവിധ കേസുകളിൽ പിടിച്ചെടുത്ത മദ്യകുപ്പികൾ ഗൗണ്ടിൽ നിരത്തിവച്ച് റോഡ് റോളർ കയറ്റി നശിപ്പിച്ച് ആന്ധ്രാ പൊലീസ്. അതും ഒന്നും രണ്ടുമല്ല, 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം പൊലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു സംഭവം. വിവിധ കേസുകളിലായി പിടികൂടിയ 14,189 കുപ്പി വിദേശമദ്യവും  270 ലിറ്റർ ചാരായവുമാണ് നശിപ്പിച്ചത്.

   ജില്ലയിലെ 10 പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പിടിച്ചെടുത്ത മദ്യമാണ് നശിപ്പിച്ചതെന്ന് ജില്ലാ എസ്.പി എം രവീന്ദ്രനാഥ് ബാബു പറഞ്ഞു. 312 കേസുകളിലായാണ് ഇത്രയധികം മദ്യം പിടിച്ചെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക് ഡൗൺ കാലയളവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യമാണിത്. 14,189 കുപ്പി  മദ്യവും 270 ലിറ്റർ ചാരായവും നശിപ്പിച്ചെന്നും ബാബു കൂട്ടിച്ചേർത്തു.


   എലൂരു റേഞ്ച് ഡി.ഐ.ജി കെ.വി മോഹൻ റാവു, എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ എ.എസ്.പി വകുൽ ജിൻഡാൽ, മറ്റ് പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.


   TRENDING:Iഎല്ലാ വിഷയത്തിനും എ പ്ലസ്; അറിഞ്ഞത് നിർമാണ ജോലിക്കിടെ; പ്രതിസന്ധികളോട് പടവെട്ടി ജയസൂര്യയുടെ വിജയം [NEWS]കാൽനൂറ്റാണ്ടായി കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍ കൃഷി; ടി.പുരുഷോത്തമന് ദേശീയ പുരസ്ക്കാരം [PHOTO]LPM Modi in UN Session | 150 രാജ്യങ്ങൾക്ക് ഇന്ത്യ വൈദ്യസഹായം നൽകിയെന്ന് പ്രധാനമന്ത്രി [NEWS]
   Published by:Aneesh Anirudhan
   First published: