യേശുക്രിസ്തുവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കെനിയക്കാരന് പറ്റിയ അമളിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാവിഷയം. വർഷങ്ങളായി യേശുവിനെപ്പോലെ വേഷം ധരിച്ച് നടന്നിരുന്ന എലിയു സിമിയു എന്നയാള്‍ക്കാണ് അവസാനം വേഷം തന്നെ പാരയായത്. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം. ബുന്‍ഗോമയുടെ ക്രിസ്തുവാണെന്ന് സ്വയം അവകാശപ്പെട്ട ഇയാളെ നാട്ടുകാർ കുരിശിൽ തറയ്ക്കാൻ ഒരുങ്ങിയതോടെയാണ് എലിയു സിമിയു അപകടം മണത്തത്.
പിന്നാലെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരിക്കുകയാണ് ഇയാൾ. എലിയു സിമിയു ശരിക്കും യേശു ക്രിസ്തുവാണെങ്കില്‍ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമെന്നും അതിനാൽ ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശിൽ തറയ്ക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.