നവമാധ്യമങ്ങളിൽ വൈറലായി ഷാരൂഖ് ഖാന്റെ അപരൻ. റിസ്വാൻ ഖാൻ എന്നാണ് ഇയാളുടെ പേര്. ഇയാൾ ഷാരൂഖ് ഖാന്റെ പത്താൻ ലുക്കിൽ ഒരു വിവാഹ വേദിയിൽ നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. മുടി നീട്ടി, ഷാരൂഖിനെ അനുകരിച്ച് നൃത്തം ചെയ്യുന്ന റിസ്വാന്റെ വീഡിയോ നിരവധി പേർ ഏറ്റെടുത്തു.
ഇൻസ്റ്റാഗ്രാമിൽ 17,000 ഫോളോവേർസ് ആണ് റിസ്വാന് ഉള്ളത്. നിരവധി വിവാഹ വേദികളിലും പിറന്നാൾ ചടങ്ങുകളിലും ഗെറ്റ് ടുഗെതർ പാർട്ടികളിലും ഷാരൂഖ് ഖാന്റെ അപരനായി ഇയാൾ നൃത്തം ചെയ്യുന്ന വീഡിയോയും ഇൻസ്റ്റഗ്രാം പേജിൽ കാണാം. ഈ പേജിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഒരു വീഡിയോക്കൊപ്പം കൊടുത്തിട്ടുണ്ട്.
View this post on Instagram
ഷാരൂഖ് ഖാന്റെ ലുക്കിലെത്തി, അദ്ദേഹത്തെ പോലെ നൃത്തം ചെയ്യുക മാത്രമല്ല റിസ്വാൻ ചെയ്യുന്നത്. ഷാരൂഖിന്റെ ശബ്ദം അനുകരിച്ച് ഇയാൾ മിമിക്രി ചെയ്യുന്നതും ഒരു വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ വൈറലാണെങ്കിലും നിരവധി ട്രോളന്മാരുടെ ഇര കൂടിയാണ് റിസ്വാൻ ഖാൻ. ഇയാളെ കാണാൻ ഷാരൂഖ് ഖാനെ പോലെയല്ല എന്നു പറയുന്നവരും ഉണ്ട്. ചില ആംഗിളുകളിൽ നോക്കിയാൽ മാത്രം ഷാരൂഖിനെ പോലെയുണ്ട് എന്നും ചിലർ പറയുന്നു. ഏതായാലും റിസ്വാൻ ഖാൻ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരെ നേടിക്കഴിഞ്ഞു.
View this post on Instagram
അതിനിടെ, ഷാരൂഖ് ഖാൻ നായകനായ പത്താൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ പഠാൻ മികച്ച കളക്ഷൻ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രം 600 കോടി കളക്ഷൻ എന്ന റെക്കോർഡ് മറികടന്നിരുന്നു. ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ നേടിയ ഹിന്ദി ചിത്രമെന്ന റെക്കോർഡും പത്താൻ സ്വന്തമാക്കി. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ തന്നെ കെജിഎഫ് 2, ബാഹുബലി 2 എന്നീ സിനിമകളുടെ റെക്കോർഡുകൾ പഠാൻ തകർത്തിരുന്നു. വെറും ഏഴ് ദിവസത്തിനുള്ളിലാണ് ഈ ഷാരൂഖ് ചിത്രം 600 കോടി നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.