ഇരട്ടകുട്ടികൾക്ക് പഠാൻ, ജവാൻ എന്ന് പേരിടാൻ ആഗ്രഹമെന്ന് ആരാധിക; കുറച്ചുകൂടി നല്ല പേരിടു എന്ന് ഷാരൂഖ് ഖാന്‍

Last Updated:

യുവതിയുടെ ട്വീറ്റിന് ഷാരൂഖ് നല്‍കിയ മറുപടിയും കൗതുകമായി.

ബോളിവുഡിൽ 31 വർഷം പൂർത്തിയാക്കുകയാണ് നടൻ ഷാരൂഖ് ഖാൻ. ഇതിന്റെ ഭാഗമായി ആരാധകരുമായി ആഘോഷിക്കാൻ ആസ്ക് എസ് ആർ കെ (AskSRK)സെഷൻ താരം സംഘടിപ്പിച്ചിരുന്നു. ചർച്ചയിൽ ചിത്രത്തെക്കുറിച്ചും വരാനിരിക്കുന്ന തന്റെ ജവാൻ സിനിമയെക്കുറിച്ചും പല ചോദ്യങ്ങളും ഉയർന്നിരുന്നു. ഇതിനിടെയിലാണ് ആരാധികയുടെ ഒരു ആഗ്രഹം വൈറലായിരിക്കുന്നത്.
പതിവുപോലെ രസകരമായ ചില ഉത്തരങ്ങൾ പങ്കുവെക്കുകയും ചെയ്തു. ജനിക്കാൻ പോകുന്ന തന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് പഠാൻ, ജവാൻ എന്ന പേരുകൾ നൽകുമെന്ന് യുവതി പറഞ്ഞിരുന്നു. ഇതിന് ഷാരൂഖ് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. സർ, ഞാൻ ഇരട്ടകുഞ്ഞുങ്ങളെ കാത്തിരിക്കുകയാണ്. എനിക്ക് ആശംസകൾ നേരുമെന്ന് വിശ്വസിക്കുന്നു. അവർക്ക് ഞാൻ പഠാൻ, ജവാൻ എന്ന് പേരുകൾ നൽകും,” എന്നാണ് യുവതി ട്വിറ്ററിൽ കുറിച്ചു.
advertisement
എന്നാല്‍ ഇത് കണ്ട നടൻ “നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു പക്ഷെ കുട്ടികൾക്ക് കുറച്ച് കൂടി നല്ല പേരുകളിടുന്നതായിരിക്കും നല്ലത്” എന്നാണ് മറുപടി പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇരട്ടകുട്ടികൾക്ക് പഠാൻ, ജവാൻ എന്ന് പേരിടാൻ ആഗ്രഹമെന്ന് ആരാധിക; കുറച്ചുകൂടി നല്ല പേരിടു എന്ന് ഷാരൂഖ് ഖാന്‍
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement