സംവിധായക കുപ്പായമിട്ട് ആര്യൻ ഖാൻ ; മകന്റെ ആദ്യ നെറ്റ്ഫ്ലിക്സ് സീരീസ് 2025ൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ
- Published by:Sarika N
- news18-malayalam
Last Updated:
നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റും ചേർന്നാണ് ആര്യൻ ഖാൻ്റെ ആദ്യ സംവിധാന സീരീസ് നിർമ്മിക്കുന്നത്
ഷാരൂഖ് ഖാൻ തൻ്റെ മകൻ ആര്യൻ ഖാൻ്റെ സംവിധാന അരങ്ങേറ്റ സീരീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്ന പേരിടാത്ത ബോളിവുഡ് സീരീസ് നിർമ്മിച്ചിരിക്കുന്നത് ഗൗരി ഖാനാണ്. സിനിമാ വ്യവസായത്തിൻ്റെ പശ്ചാത്തലത്തിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റും ചേർന്നാണ് ആര്യൻ ഖാൻ്റെ ആദ്യ സംവിധാന സീരീസ് നിർമ്മിക്കുന്നത്. ഈ ആഴ്ച ആദ്യം ലോസ് ഏഞ്ചൽസിൽ നടന്ന ഒരു പരിപാടിയിൽ ഈ പങ്കാളിത്തത്തിൻ്റെയും പദ്ധതിയുടെയും പ്രഖ്യാപനം നടന്നു.നേരത്തെ തന്നെ ആര്യൻ ഖാൻ സംവിധാന രംഗത്തെത്തുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
It’s a special day when a new story is being presented for the audience. Today is even more special as @RedChilliesEnt and Aryan Khan embark on their journey to showcase their new series on @NetflixIndia . Here’s to untamed story telling….controlled chaos…gutsy scenes and lots… pic.twitter.com/8v0eBzRZ6S
— Shah Rukh Khan (@iamsrk) November 19, 2024
advertisement
'ഇതിന് മുമ്പൊരിക്കലും കാണാത്ത കാഴ്ചയ്ക്ക് ബോളിവുഡ് സാക്ഷിയാകുന്നു, നെറ്റ്ഫ്ലിക്സിലൂടെ' എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. സീരീസിന്റെ പേരോ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. മകന്റെ ആദ്യ സംവിധാനത്തിൽ ഷാരൂഖ് ഖാൻ എത്തുമോ എന്നുള്ള ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അപ്രതീക്ഷിത അതിഥികളും സിനിമയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആര്യൻ ഖാൻ സിനിമാ രംഗത്ത് സജീവമാകുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 20, 2024 11:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സംവിധായക കുപ്പായമിട്ട് ആര്യൻ ഖാൻ ; മകന്റെ ആദ്യ നെറ്റ്ഫ്ലിക്സ് സീരീസ് 2025ൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ


