'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ'; അച്ഛനെ കുറിച്ചുള്ള കുറിപ്പുമായി ഷമ്മി തിലകൻ
- Published by:Sarika N
- news18-malayalam
Last Updated:
താരസംഘടനയായ അമ്മയുടെ പല നിലപാടുകളിലും അതൃപ്തി പ്രകടപ്പിക്കുകയും ശക്തമായി എതിർപ്പ് അറിയിക്കുകയും ചെയ്ത നടനാണ് തിലകൻ.
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണം അറിയിച്ച് നടൻ ഷമ്മി തിലകൻ. ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ എന്നാണ് തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. താരസംഘടനയായ അമ്മയുടെ പല നിലപാടുകളിലും അതൃപ്തി പ്രകടപ്പിക്കുകയും ശക്തമായി എതിർപ്പ് അറിയിക്കുകയും ചെയ്ത നടനാണ് തിലകൻ.2010 ൽ തിലകനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് തിലകന്‍. പിന്നാലെ തനിക്ക് പല സിനിമകളിലും വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
2017 ജൂലൈയില്‍ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബര്‍ 16 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2019 ഡിസംബര്‍ 31 നാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നു പോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകളാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കിയത്.
summary: Thilakan is an actor who expressed his dissatisfaction with many of the positions of Amma, the star organization and expressed strong opposition. In 2010, Thilakan was expelled from the organization. Thilakan is a person who has spoken openly about many things happening in the Malayalam film industry
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Aug 20, 2024 12:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ'; അച്ഛനെ കുറിച്ചുള്ള കുറിപ്പുമായി ഷമ്മി തിലകൻ








