'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും

Last Updated:

Tik Tok Video goes Viral | മന്ത്രിയുടെ വിമർശനത്തിന്റെ ചൂടറിഞ്ഞ കെ എം ഷാജി പോലും ആവർത്തനയുടെ പ്രകടനം  ആസ്വദിയ്ക്കും

പാലക്കാട്: കെ എം ഷാജി എംഎൽഎയ്ക്ക് മന്ത്രി കെ കെ ശൈലജ നിയമസഭയിൽ നൽകിയ മറുപടി ടിക് ടോക്കിലൂടെ അനുകരിച്ച ആറു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. എന്താ പെണ്ണിന്  കുഴപ്പം എന്ന് ചോദിച്ച് മന്ത്രി നടത്തിയ തീപ്പൊരി പ്രസംഗം അതേ ഭാവത്തോടെ അവതരിപ്പിച്ച പാലക്കാട് ചിറ്റൂർ സ്വദേശിയായ യുകെജി വിദ്യാർത്ഥിനിയെ മന്ത്രി കെ കെ ശൈലജ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.
മുത്തശ്ശിയുടെ കറുത്ത കണ്ണടയും അമ്മയുടെ ഷാളും ധരിച്ചാണ്   ആവർത്തന മന്ത്രി കെ കെ ശൈലജയെ ടിക് ടോകിലൂടെ അനുകരിച്ചത്. മന്ത്രിയുടെ വിമർശനത്തിന്റെ ചൂടറിഞ്ഞ കെ എം ഷാജി പോലും ആവർത്തനയുടെ പ്രകടനം  ആസ്വദിയ്ക്കും. മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിൻ്റെ  സന്തോഷത്തിലാണ് ഇപ്പോൾ ആവർത്തന.
ചിറ്റൂർ കച്ചേരിമേട് സ്വദേശി ശബരീഷിന്റെയും ജിഷയുടെയും മകളാണ് ആറുവയസുകാരിയായ ആവർത്തന. മുൻപും ടിക് ടോക് വീഡിയോകൾ ചെയ്യുമെങ്കിലും മന്ത്രിയുടെ പ്രസംഗമാണ് വൈറലായത്.
advertisement
വീഡിയോ  വൈറലായതോടെ ആവർത്തനയ്ക്ക് അഭിനന്ദന പ്രവാഹമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement