• HOME
  • »
  • NEWS
  • »
  • buzz
  • »
  • രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തിന് 'ഫൈവ് സ്റ്റാർ' നല്‍കി സോഷ്യോളജിസ്റ്റ്; ട്വീറ്റ് വൈറൽ

രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തിന് 'ഫൈവ് സ്റ്റാർ' നല്‍കി സോഷ്യോളജിസ്റ്റ്; ട്വീറ്റ് വൈറൽ

ഭക്ഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ട്രെയിനിലെ ജീവനക്കാർക്കൊപ്പം നിൽക്കുന്ന ചിത്രവും ഇതോടൊപ്പമുണ്ട്

  • Share this:

    പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം, തുടങ്ങി എല്ലാത്തരം വെജിറ്റേറിയൻ ഭക്ഷണങ്ങളും നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളും ഇന്ത്യൻ റെയിൽവേ നൽകുന്നുണ്ട്. സൂപ്പ്, ഐസ്ക്രീം മുതലായ വിഭവങ്ങളിലും ഇന്ത്യൻ റെയിൽവേയുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രെയിനുകളിൽ നിന്നും ലഭിക്കും. കാര്യങ്ങൾ ഇങ്ങനൊയൊക്കെയാണെങ്കിലും ഇന്ത്യയിലെ ട്രെയിനുകളിൽ ലഭിക്കുന്നത് നിലവാരം കുറഞ്ഞ ഭക്ഷണമാണെന്ന് പലരും പരാതി പറയാറുണ്ട്.

    എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവമാണ് സോഷ്യോളജിസ്റ്റായ സാൽവത്തോർ ബാബോൺസ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ചിരിക്കുന്നത്. രാജധാനി എക്സ്പ്രസിൽ നിന്നും ലഭിച്ച ഭക്ഷണത്തെ പുകഴ്ത്തിക്കൊണ്ടാണ് പോസ്റ്റ്. ഭക്ഷണത്തിന് ഫൈവ് സ്റ്റാർ റേറ്റിങ്ങാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഭക്ഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ട്രെയിനിലെ ജീവനക്കാർക്കൊപ്പം നിൽക്കുന്ന ചിത്രവും ഇതോടൊപ്പമുണ്ട്.

    “ഇത് ഇന്ത്യൻ റെയിൽവേയിലെ സെക്കൻസ് ക്ലാസ് ഭക്ഷണമാണോ? ഇത് എനിക്ക് ഫസ്റ്റ് ക്ലാസ് ആയാണ് അനുഭവപ്പെട്ടത്. മന്ത്രി അശ്വിനി വൈഷ്ണവിൽ എനിക്ക് വളരെ മതിപ്പുണ്ട്. ശ്രീ നരേന്ദ്ര കുമാറിനെ നിങ്ങളുടെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡർ ആക്കണം. രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തിന് ഞാൻ ഫൈവ് സ്റ്റാർ നൽകുന്നു”, അദ്ദേഹം ട്വീറ്റ് ചെയ്തു.

    ട്വീറ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും പങ്കുവെയ്ക്കുന്നവർ അക്കൂട്ടത്തിലുണ്ട്. ”ഡൽഹി-മുംബൈ റൂട്ടിലോടുന്ന രാജധാനി എക്സ്പ്രസിലെ ഭക്ഷണം എനിക്ക് വളരെ ഇഷ്ടമാണ്. മികച്ച സേവനവും സൗകര്യങ്ങളുള്ള ട്രെയിൻ ആണത്. അടുത്ത തവണ ഇന്ത്യയിൽ വരുമ്പോൾ, ന്യൂഡൽഹി മുതൽ വാരാണസി വരെ വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു”, എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

    Also read- പെട്ടി ഓട്ടോ, സ്പീക്കര്‍, അനൗണ്‍സ്‌മെന്റ്..‌ ആക്രി കച്ചവടവും അങ്ങനെ ന്യൂജെനറേഷനായി

    “നിങ്ങൾ ഭക്ഷണം ആസ്വദിച്ചുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ഭക്ഷണത്തിന്‍റെ വില കൂടി ടിക്കറ്റിൽ വാങ്ങുന്നുണ്ട്. അതുകൊണ്ട് ഐസ്ക്രീം സൗജന്യമാണെന്ന് കരുതരുത്”, എന്നാണ് മറ്റൊരാളുടെ കമന്റ്. ഒരു ട്രെയിൻ യാത്രക്കിടെ പാതി കഴിച്ച ഭക്ഷണം ലഭിച്ചതിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തു കൊണ്ടാണ് ഭൂമിക എന്നയാൾ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) ട്രെയിനുകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നതിന് ക്യുആര്‍ കോഡ് പേയ്‌മെന്റ് രീതി അവതരിപ്പിച്ചിരുന്നു.

    ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പനക്കാര്‍ അമിത നിരക്ക് ഈടാക്കുന്നത് തടയാനായിരുന്നു ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ നീക്കം. ശതാബ്ദി, തേജസ്, തുരന്തോ, രാജധാനി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ടിക്കറ്റ് നിരക്കില്‍ കാറ്ററിംഗ് സൗകര്യത്തിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെന്‍ഡര്‍മാരില്‍ പലരും ഭക്ഷണ സാധനങ്ങള്‍ക്ക് യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി റെയില്‍വേക്ക് പരാതി ലഭിച്ചിരുന്നു.

    Published by:Vishnupriya S
    First published: