''ടീച്ചര്‍ എന്നോട് ഫ്ലർട്ട് ചെയ്യുകയാണോ?'' അധ്യാപിക അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിദ്യാര്‍ഥി
- Published by:Nandu Krishnan
- news18-malayalam
Last Updated:
റെഡ്ഡിറ്റിലാണ് വിദ്യാര്‍ഥി മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്
അധ്യാപിക തനിക്ക് സാമൂഹികമാധ്യമമായ വാട്ട്സ്ആപ്പിൽ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിദ്യാര്‍ഥി. വിദ്യാര്‍ഥിയെ മിടുക്കനെന്നും ബുദ്ധിമാനെന്നും പ്രശംസിച്ചതും മറ്റ് സഹപാഠികളില്‍ നിന്ന് വിദ്യാര്‍ഥി എങ്ങനെ വേറിട്ട് നില്‍ക്കുന്നുവെന്നും അധ്യാപിക പരാമര്‍ശിച്ചിരിക്കുന്നതും സ്‌ക്രീന്‍ ഷോട്ടില്‍ കാണാന്‍ കഴിയും. വിദ്യാര്‍ഥിയെ മാന്യനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച അധ്യാപിക ഇത്തരം വിദ്യാര്‍ഥികളെ വളരെ അപൂര്‍വമായി മാത്രമെ കാണാറുള്ളൂവെന്നും പറഞ്ഞു.
ബിരുദ, എംബിഎ തലങ്ങളിലുള്ള വിദ്യാര്‍ഥികളുമായി വിദ്യാര്‍ഥിയുടെ കഴിവുകള്‍ താരതമ്യം ചെയ്യുമ്പോള്‍ അയാള്‍ വേറിട്ടുനില്‍ക്കുന്നതായും അധ്യാപിക കൂട്ടിച്ചേര്‍ത്തു. അധ്യാപികയുടെ അഭിനന്ദനങ്ങള്‍ പരിധി ലംഘിച്ചോ അതോ വെറും പ്രോത്സാഹനം മാത്രമാണോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
അധ്യാപികയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത് വിദ്യാര്‍ഥി
റെഡ്ഡിറ്റിലാണ് വിദ്യാര്‍ഥി മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. ''ഞാന്‍ നിങ്ങളെ ആദ്യമായി ക്ലാസില്‍ കണ്ടപ്പോഴും പിന്നീട് രണ്ട് മൂന്ന് ദിവസം നിങ്ങളുമായി ഇടപഴകുകയും ചെയ്തപ്പോള്‍ ഒരു വിദ്യാര്‍ഥിക്ക് എങ്ങനെ ഇത്ര മിടുക്കനും ബുദ്ധിമാനുമാകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. നിങ്ങളുടെ പെരുമാറ്റം വളരെ മാന്യമായിരുന്നു(ഇപ്പോഴും അങ്ങനെ തന്നെയാണ്). തുടക്കം മുതല്‍ നിങ്ങളുടെ ബാച്ചില്‍ നിങ്ങള്‍ വേറിട്ട് നില്‍ക്കുന്നു. അപൂര്‍വമായാണ് ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ കണ്ടുമുട്ടാറ്. സാധാരണയായി എംബിഎ കോളേജുകളില്‍ ഞാന്‍ ഇത്തരമാളുകളെ കണ്ടെത്താറുണ്ട്. എന്നാല്‍, ബിരുദതലത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ വളരെ വ്യത്യസ്തനാണ്. നിങ്ങളില്‍ ആ മാറ്റം വളരെ പതുക്കെയാണ് ഞാന്‍ കണ്ടത്,'' അധ്യാപിക വിദ്യാര്‍ഥിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
advertisement
''എന്റെ അധ്യാപിക എന്നെ നോട്ടമിട്ടിട്ടുണ്ട്, അല്ലെങ്കില്‍ എന്നോട് ഫ്‌ളര്‍ട്ട് ചെയ്യുന്നു. അവര്‍ വിവാഹമോചിതയാണ്. മിക്കവാറും എല്ലാവരോടും അവര്‍ സൗഹൃദത്തിലാണ്. എന്നാല്‍, എന്നോട് അവര്‍ക്ക് പ്രത്യേകമായ ഒരു അടുപ്പമുണ്ട്. ക്ലാസിലെ എല്ലാവര്‍ക്കും അത് അറിയാം. ഞാന്‍ എന്തു ചെയ്യണം? ഇത് ആസ്വദിക്കണോ? അതോ അകലം പാലിക്കണോ?,'' വിദ്യാര്‍ഥി ചോദിച്ചു.
അതിര്‍വരമ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി സോഷ്യല്‍ മീഡിയ
അധ്യാപികയോട് പഠിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറയൂവെന്ന് ഒരാള്‍ വിദ്യാര്‍ഥിയെ ഉപദേശിച്ചു. ആരാണ് അധ്യാപികയുമായി ചാറ്റ് ചെയ്യന്നതെന്ന് മറ്റൊരാള്‍ പറഞ്ഞു. അധ്യാപികയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുന്നതായി മറ്റൊരാള്‍ പറഞ്ഞു. ''സൂക്ഷിക്കുക. അധ്യാപകരോട് വ്യക്തിപരമായ രീതിയില്‍ സംസാരിക്കരുത്. സംസാരം പ്രൊഫഷണലായി നിലനിര്‍ത്താന്‍ അവരോട് പറയുക. ഒരു അധ്യാപകരുമായും അമിതമായി അടുക്കരുത്,'' ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
advertisement
ഇത് ഫ്‌ളര്‍ട്ടിംഗ് അല്ലെന്നും രണ്ടുപേരുടെയും സംസാരം ഭയപ്പെടുത്തുന്നുവെന്നും മറ്റൊരാള്‍ പറഞ്ഞു.
വിദ്യാര്‍ഥിക്ക് അനുചിതമായി സന്ദേശമയച്ച അധ്യാപകന് യുകെയില്‍ വിലക്ക്
യുകെയിലെ ഗ്രാത്ത് ഹില്‍ കോളേജിലും റീഡിംഗിലെ ബ്രാക്‌നെല്‍ ആന്‍ഡ് വെയിംഗല്‍സ് കോളേജിലും മുമ്പ് ജോലി ചെയ്തിരുന്ന കെറിം ബ്രൗണ്‍ എന്ന അധ്യാപകനെയാണ് വിദ്യാര്‍ഥികള്‍ക്ക് അനുചിതമായ സന്ദേശങ്ങള്‍ അയച്ചതിന്റെ പേരില്‍വിലക്കിയത്. വര്‍ഷങ്ങളോളം ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂണില്‍ ഒരു പാനല്‍ അദ്ദേഹത്തിന്റെ പെരുമാറ്റം അവലോകനം ചെയ്തിരുന്നു. അപ്പോള്‍ ഇയാള്‍ അയച്ച ചില സന്ദേശങ്ങള്‍ ഫ്‌ളര്‍ട്ടിംഗ് ആണെന്നും ഒന്നിലധികം തവണ വിദ്യാര്‍ഥികളോട് മോശം രീതിയില്‍ പെരുമാറിയതായും കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അധ്യാപക വൃത്തിയില്‍ നിന്ന് ആജീവനാന്തം വിലക്കിയിരുന്നു. ഇംഗ്ലിണ്ടിലെ ഒരു സ്‌കൂളിലും അധ്യാപകനായി ജോലി ചെയ്യാന്‍ ഇയാള്‍ക്ക് അനുമതിയില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 15, 2025 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
''ടീച്ചര്‍ എന്നോട് ഫ്ലർട്ട് ചെയ്യുകയാണോ?'' അധ്യാപിക അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിദ്യാര്‍ഥി