മോനേ നീ സഞ്ജയ് ദത്തോ സൽമാൻ ഖാനോ? പരീക്ഷാപേപ്പറിൽ സിനിമാ പാട്ട് എഴുതി വച്ചാൽ മനസിലാകില്ലെന്നു കരുതിയോ

Last Updated:

പരിസ്ഥിതി പഠന പരീക്ഷയുടെ ഉത്തരക്കടലാസില്‍ ഒരു വിദ്യാര്‍ഥി എഴുതിയ സിനിമാഗാനമാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്

പരീക്ഷയുടെ ഉത്തരപേപ്പറില്‍ വിദ്യാര്‍ഥികള്‍ ചോദ്യവുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങള്‍ എഴുതുന്നത് പലപ്പോഴും സാധാരണമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അധ്യാപകര്‍ കൈയ്യോടെ പിടികൂടാറുമുണ്ട്. ഇത്തരമൊരു ഉത്തരകടലാസാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പരിസ്ഥിതി പഠന പരീക്ഷയുടെ ഉത്തരക്കടലാസില്‍ ഒരു വിദ്യാര്‍ഥി എഴുതിയ സിനിമാഗാനമാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 1991-ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ സാജനിലെ ഗാനത്തിന്റെ വരികള്‍ ഉത്തരമായി എഴുതിച്ചേര്‍ക്കുകയായിരുന്നു വിദ്യാര്‍ഥി. മലിനീകരണം ഒഴിവാക്കാനുള്ള വഴികള്‍ എന്തെല്ലാമെന്നായിരുന്നു ചോദ്യം. അതിന് മലിനീകരണത്തിന് കാരണമായ വാഹനപുക, ഫാക്ടറിയില്‍ നിന്നുള്ള അവശിഷ്ടം തുടങ്ങിയവയെല്ലാം ഉത്തരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പമാണ് സാജനിലെ ഗാനത്തിന്റെ വരികളും വിദ്യാര്‍ഥി എഴുതിച്ചേര്‍ത്തത്.
വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് ബിട്ടുശര്‍മ എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഈ തമാശക്കാരനായ വിദ്യാര്‍ഥിയാരെന്നാണ് പലരും ഇതിന് കമന്റ് ചെയ്തത്. ചിരിക്കുന്ന ഇമോജികള്‍ പലരും പങ്കുവെച്ചു. പരീക്ഷയുടെ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികള്‍ പാട്ടുകളുടെ വരികള്‍ എഴുതിച്ചേര്‍ക്കുന്നത് പുതിയ കാര്യമല്ലെങ്കിലും ഈ സംഭവം വളരെവേഗമാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുകയും ചെയ്തു.
advertisement
ഛണ്ഡീഗഡ് യൂണിവേഴ്‌സിറ്റി മീംസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കഴിഞ്ഞവര്‍ഷം സമാനമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ബോളിവുഡ് സിനിമയായ ത്രീ ഇഡിയറ്റ്‌സിലെ ഗിവ് മി സം സണ്‍ഷൈന്‍, പികെയിലെ ഭഗവാന്‍ ഹേ കഹാന്‍ രേ തൂ തുടങ്ങിയ ഗാനങ്ങളുടെ വരികളാണ് വിദ്യാര്‍ഥി മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി നല്‍കിയത്. പേജിൽ അധ്യാപകൻ വലിയൊരു പൂജ്യം മാർക്കായി നൽകിയതും കാണാമായിരുന്നു.
ഈ വീഡിയോ നാല് ലക്ഷം പേരാണ് കണ്ടത്. ഒട്ടേറെപ്പേര്‍ രസകരമായ കമന്റുകളും ഇമോജികളും വീഡിയോയുടെ താഴെ നല്‍കി. എന്നാല്‍, ഈ വീഡിയോ പിന്നീട് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു.
advertisement
മറ്റൊരു സംഭവത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥി നാനു നന്ദിനി ബെംഗളൂരുരി ബന്ധിനി എന്ന ഗാനം എഴുതിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, വിദ്യാര്‍ഥിയുടെ സര്‍ഗാത്മകതയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കണമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ഐടി ജീവനക്കാരെ ഉന്നമിട്ട് തയ്യാറാക്കിയതാണ് ഈ ഗാനം. ഈ ഗാനവും ഉത്തരക്കടലാസും വലിയ തോതിൽ വൈറലായിരുന്നു.
Summary: Student writes Hindi movie song on answer sheet to the amusement of social media
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മോനേ നീ സഞ്ജയ് ദത്തോ സൽമാൻ ഖാനോ? പരീക്ഷാപേപ്പറിൽ സിനിമാ പാട്ട് എഴുതി വച്ചാൽ മനസിലാകില്ലെന്നു കരുതിയോ
Next Article
advertisement
ഇവിടെ സമയമില്ല, പുലര്‍ച്ചെ മൂന്ന് മണിക്കും ഫുട്‌ബോള്‍ കളിക്കും; ലോകശ്രദ്ധ നേടുന്ന ദ്വീപ്
ഇവിടെ സമയമില്ല, പുലര്‍ച്ചെ മൂന്ന് മണിക്കും ഫുട്‌ബോള്‍ കളിക്കും; ലോകശ്രദ്ധ നേടുന്ന ദ്വീപ്
  • സോമറോയ് ദ്വീപിലെ ജനങ്ങള്‍ നിശ്ചിത സമയക്രമം പാലിക്കാതെ ജീവിക്കുന്നു, 300ല്‍ താഴെ മാത്രമാണ് ജനസംഖ്യ.

  • വേനല്‍ക്കാലത്ത് 69 ദിവസം സൂര്യന്‍ അസ്തമിക്കാത്ത സോമറോയില്‍ പുലര്‍ച്ചെ ഫുട്‌ബോള്‍ മാച്ചുകള്‍ നടക്കുന്നു.

  • സോമറോയില്‍ സമയരഹിത മേഖല ആകാനുള്ള ശ്രമം 2019ല്‍ ആരംഭിച്ചു, അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു.

View All
advertisement