'അടുത്ത നാല് വര്‍ഷത്തേക്ക് അമേരിക്കയിലേക്ക് വരരുത്'; ഇന്ത്യക്കാര്‍ക്ക് വിദ്യാര്‍ഥിയുടെ ഞെട്ടിക്കുന്ന ഉപദേശം

Last Updated:

അമേരിക്കന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ടാണ് വിദ്യാർഥി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്

News18
News18
യുഎസില്‍ പഠിക്കുകയെന്നത് പലപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നമാണ്. ഗുണനിലവാരമുള്ളവിദ്യാഭ്യാസം, മികച്ച തൊഴിലവസരങ്ങള്‍, വിദേശത്ത് താമസിക്കാനുള്ള അവസരം എന്നിവയെല്ലാമാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ അവിടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. എന്നാല്‍, ഇതില്‍ നിന്ന് വളരെ വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും അവിടെനിന്ന് അവര്‍ക്ക് ലഭിക്കുക. അടുത്തിടെ യുഎസില്‍ മാസ്റ്റര്‍ ഓഫ് സയന്‍സില്‍ ബിരുദം നേടുകയാണെന്ന് അവകാശപ്പെടുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നേരിടുന്ന വെല്ലുവിളികള്‍ പോസ്റ്റില്‍ വിദ്യാര്‍ഥി എടുത്തുപറയുകയും അടുത്ത മൂന്ന് മുതല്‍ നാല് വര്‍ഷത്തേക്ക് യുഎസിലേക്ക് വരുന്നതിനെതിരേ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ''കോച്ചിംഗ് മാഫിയ തട്ടിപ്പുകള്‍ നടത്തുകയാണ്. യുഎസ് തേനും പാലും ഒഴുകുന്ന നാടാണെന്ന് അവര്‍ പറയുന്നു. അടുത്ത മൂന്ന് നാല് വര്‍ഷത്തേക്ക് യുഎസിലേക്ക് വരരുത്,'' വിദ്യാര്‍ഥി പറഞ്ഞു.
പല വിദ്യാര്‍ഥികളും ജോലി നേടാന്‍ പ്രയാസപ്പെടുകയാണെന്നും പലരും വിഷാദരോഗത്തിന് അടിമപ്പെടുകയാണെന്നും വിദ്യാര്‍ഥി തന്റെ പോസ്റ്റിൽ അവകാശപ്പെട്ടു.
advertisement
''വിദ്യാര്‍ഥികള്‍ ജോലി ലഭിക്കാന്‍ പാടുപെടുന്നു. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിഷാദത്തിലേക്ക് വീഴുന്ന കേസുകള്‍ എനിക്ക് അറിയാം. യുഎസ് സര്‍വകലാശാലകള്‍ നിങ്ങളുടെ പണം തട്ടിയെടുക്കും. നിങ്ങള്‍ക്ക് വലിയ തുക കടവും വിഷാദരോഗവും ഉണ്ടാകും,'' വിദ്യാര്‍ഥി പറഞ്ഞു.
വിദ്യാര്‍ഥിയുടെ ഈ പോസ്റ്റിന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചത്. 2022 വരെ ബിരുദം നേടുന്നതിന് മുമ്പ് ആളുകള്‍ക്ക് മൂന്ന് ജോലി ഓഫര്‍ വരെ ലഭിച്ചിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായിട്ട് ബിരുദം നേടിയതിന് ശേഷം ഒരു ഓഫര്‍ പോലും ലഭിക്കുന്നില്ല. നിങ്ങള്‍ ഒരു സമ്പന്നനാണെങ്കില്‍ മുഴുവന്‍ തുകയും യൂണിവേഴ്‌സിറ്റിക്ക് നഷ്ടപ്പെടുത്താന്‍ കഴിയുന്ന ഒരു വലിയ റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ വരൂ എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
advertisement
''അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്ക് വടക്കേ അമേരിക്കയില്‍ എവിടെയും പോകരുത്. സാമ്പത്തിക അസ്ഥിരതയും വ്യാപാര യുദ്ധങ്ങളും ഉണ്ടാകും. നാല് വര്‍ഷത്തിന് ശേഷം കാനഡയില്‍ നിന്ന് ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി. കാനഡയിലെ ജീവിതം നരകമാണ്. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അത് കൂടുതല്‍ വഷളാകും. നിങ്ങളുടെ പണം സൂക്ഷിച്ച് വയ്ക്കുക. ഇന്ത്യയില്‍ വൈദഗ്ധ്യം നേടുകയും പണം സമ്പാദിക്കുകയും ചെയ്യുക,'' മറ്റൊരാള്‍ പറഞ്ഞു.
മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് എംഎസ് ബിരുദവും ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റില്‍ വിപുലമായ പരിചയസമ്പത്തുമുണ്ടായിട്ടും ഒരു അഭിമുഖത്തില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും ഒടുവില്‍ ഇന്ത്യയിലേക്ക് മടങ്ങി വരികയായിരുന്നുവെന്നും സമാനമായ അനുഭവം നേരിട്ട ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അടുത്ത നാല് വര്‍ഷത്തേക്ക് അമേരിക്കയിലേക്ക് വരരുത്'; ഇന്ത്യക്കാര്‍ക്ക് വിദ്യാര്‍ഥിയുടെ ഞെട്ടിക്കുന്ന ഉപദേശം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement