വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമിയെ ഇടിച്ചിട്ട പ്ലസ്ടുക്കാരിക്ക് അഭിനന്ദനവുമായി സുരേഷ് ഗോപി
- Published by:Arun krishna
- news18-malayalam
Last Updated:
സ്വയം പ്രതിരോധത്തിന് പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്നും പ്രതികൂല സാഹചര്യത്തിലും വീറോടെ ആക്രമിയെ നേരിട്ട അനഘ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ സധൈര്യം നേരിട്ട വിദ്യാര്‍ഥിനിയെ നേരിട്ടെത്തി അഭിനന്ദിച്ച് നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. തൃപ്പൂണിത്തുറയിലെ പ്ലസ് ടു വിദ്യാര്‍ഥിയും കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ജേതാവുമായ അനഘ അരുണിനെയാണ് അദ്ദേഹം അഭിനന്ദിച്ചത്. അനഘയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയ താരം പൊന്നടയണിയിച്ച് പെണ്‍കുട്ടിയെ ആദരിച്ചു. സ്വയം പ്രതിരോധത്തിന് പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്നും പ്രതികൂല സാഹചര്യത്തിലും വീറോടെ ആക്രമിയെ നേരിട്ട അനഘ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തിവീശിയ അക്രമിയെ കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരിയായ അനഘ ഇടിച്ചുവീഴ്ത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനഘയെ കാണാന്‍ സുരേഷ് ഗോപി താല്‍പര്യം പ്രകടിപ്പിച്ചത്. അനഘയ്ക്കും കുടുംബത്തിനുമൊപ്പം ഭക്ഷണം കഴിക്കാനും താരം സമയം കണ്ടെത്തി. വിളിപ്പുറത്തുണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്.അതേസമയം പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 31, 2023 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമിയെ ഇടിച്ചിട്ട പ്ലസ്ടുക്കാരിക്ക് അഭിനന്ദനവുമായി സുരേഷ് ഗോപി