'ഇവിടെയിരുന്നോളാം'; 'ഗരുഡൻ’ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് സുരേഷ് ഗോപി

Last Updated:

താരം സിനിമ കാണുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകായാണ്.

സുരേഷ് ഗോപിയും (Suresh Gopi) ബിജു മേനോനും (Biju Menon) ഒന്നിക്കുന്ന ‘ഗരുഡൻ’ (Garudan) സിനിമയുടെ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് ആസ്വദിച്ച് സുരേഷ് ഗോപി. കൊച്ചി പിവിആറിലാണ് സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ സംഘടിപ്പിച്ചത്. പ്രത്യേക ഷോയിൽ ഗരുഡൻ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം ജോഷി, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, മേജർ രവി തുടങ്ങി മലയാള സിനിമയിലെ നിരവധിപ്പേർ പ്രിവ്യു കാണാൻ എത്തിയിരുന്നു. താരം സിനിമ കാണുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകായാണ്.
advertisement
സിനിമയുടെ ഇടവേളയിൽ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷം നടത്തിയതും ആഘോഷക്കാഴ്ചയായി മാറി. സുരേഷ് ഗോപി, അഭിരാമി, മാളവിക, ലിസ്റ്റിൻ സ്റ്റിഫൻ, ജഗദീഷ്, സിദ്ദീഖ്, സംവിധായകൻ അരുൺ വർമ, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് തുടങ്ങി ഗരുഡൻ സിനിമയുടെ എല്ലാ അണിയറപ്രവത്തകരും പ്രിവ്യു ഷോയിൽ പങ്കെടുത്തു.
advertisement
അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. അഞ്ചാം പാതിരാക്ക് ശേഷം മിഥുൻ ഒരുക്കുന്ന തിരക്കഥ ആരാധകരുടെ ആവേശം കൂട്ടുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിർമ്മിക്കുന്നത്. അഭിരാമിയാണ് നായികയായി എത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇവിടെയിരുന്നോളാം'; 'ഗരുഡൻ’ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് സുരേഷ് ഗോപി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement