സ്ഥിരമായി വഷളത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഒരുത്തനെതിരെ ഹണി റോസ് നിയമ നടപടി സ്വീകരിക്കുന്നതിനെ അഭിനന്ദിച്ച് സൂര്യ ഇഷാൻ

Last Updated:

'അനാവശ്യം കാണിക്കുകയോ പറയുകയോ ചെയ്യുമ്പോൾ തൽക്ഷണം പൊട്ടിത്തെറിക്കുന്ന രീതിയിൽ നിർമ്മിച്ചു വെച്ചിരിക്കുന്ന ബോംബുകൾ ഒന്നുമല്ല എല്ലാ സ്ത്രീകളും'

സൂര്യ ഇഷാൻ, ഹണി റോസ്
സൂര്യ ഇഷാൻ, ഹണി റോസ്
പിന്നാലെ കൂടി ദ്വയാർത്ഥ പദപ്രയോഗങ്ങൾ നടത്തി അവഹേളിച്ച ആൾക്കെതിരെ നടി ഹണി റോസ് നിയമനടപടി സ്വീകരിച്ചതിനെ അനുകൂലിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ. വർഷങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ ഹണി റോസ് വലിയ രീതിയിൽ അവഹേളനം ഏറ്റുവാങ്ങുന്നുണ്ട്. ഹണി റോസിന്റെ പരാതിയിന്മേൽ, മോശം കമന്റ് ഇട്ട ഒരാൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. നിരവധി സെലിബ്രിറ്റികൾ നേരിടുന്ന പ്രശ്നത്തെയാണ് ഹണി റോസ് മുന്നിട്ടിറങ്ങി നേരിട്ടത്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ ഹണി റോസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് സൂര്യ ഇഷാൻ. പോസ്റ്റ് ചുവടെ:
ഹണി ചേച്ചി. അവർ ഒരു നടിയാണ്. സൗന്ദര്യവും ആകാര ഭംഗിയും ഉണ്ട്. സിനിമയ്ക്ക് പുറമേ നിരവധി ഉത്‌ഘാടനങ്ങളിൽ അവർ പങ്കെടുക്കുന്നു. അവരുടെ സൗന്ദര്യത്തെ പ്രൊജക്റ്റ്‌ ചെയ്തു കാണിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ഒക്കെത്തന്നെയാണ് അവർ ഉപയോഗിക്കുന്നത്. അവരുടെ ജോലിക്ക് അത് ചിലപ്പോൾ ആവശ്യമായേക്കാം. അവരെ വിളിക്കുന്ന ആളുകൾക്കും അതാണ് വേണ്ടത്. അല്ലെങ്കിൽ പിന്നെ ഇതൊന്നുമല്ലാത്ത വേറൊരു സ്ത്രീയെ വിളിച്ചാൽ പോരെ.
സൈബർ ഇടങ്ങളിലെ മാന്യന്മാർ എന്നറിയപ്പെടുന്ന ഒരുകൂട്ടം മനുഷ്യർ അവരെ കാണുന്നിടങ്ങളിലെല്ലാം കമന്റുകൾ കൊണ്ട് പൊങ്കാലയിടാറുണ്ട്. അവർ അത് കണ്ടെന്നു നടിക്കുന്നേയില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ അവരുടെ തൊഴിലുമായി മുന്നോട്ടു പോകുന്നു. ഇന്റർവ്യൂകൾ കാണുമ്പോൾ കരുതാറുണ്ട്, എത്ര മര്യാദയായാണ് അവർ ഇത്തരത്തിലുള്ള വിമർശനങ്ങളെ സമീപിക്കുന്നത് എന്ന്.
advertisement
ഇപ്പോൾ ഹണി റോസിന് ഒരാളുടെ പെരുമാറ്റങ്ങളിൽ നിന്നും സമീപനങ്ങളിൽ നിന്നും ഉണ്ടായ പ്രയാസം തുറന്നുപറയുന്നു. ആളുകൾ കൂടുന്നിടത്ത് ആളാകാൻ വേണ്ടി ഏതെങ്കിലും ഒരുത്തൻ ദ്വയാർത്ഥ പ്രയോഗം നടത്തി, തന്നെ പരാമർശിച്ചാൽ ഉടൻ അതിനു പ്രതികരിച്ച് നല്ലപിള്ളയാണെന്ന് തെളിയിച്ചിരിക്കണം എന്നാണ് നിഷ്‌ക്കളങ്കരായ ചിലരുടെ പറച്ചിൽ. അനാവശ്യം കാണിക്കുകയോ പറയുകയോ ചെയ്യുമ്പോൾ തൽക്ഷണം പൊട്ടിത്തെറിക്കുന്ന രീതിയിൽ നിർമ്മിച്ചു വെച്ചിരിക്കുന്ന ബോംബുകൾ ഒന്നുമല്ല എല്ലാ സ്ത്രീകളും.
അവരെപ്പോലെയൊരാൾക്ക് മുന്നിൽ നിൽക്കുന്ന ജനക്കൂട്ടം, അവർ ഏറ്റെടുത്തു വന്നിരിക്കുന്ന പരിപാടി, അതിനു ശേഷം സംഭവിച്ചേക്കാവുന്ന ഭൂകമ്പങ്ങൾ, പരിപാടി ഏൽപ്പിച്ചിരിക്കുന്ന ആളുകൾ ഇങ്ങനെ ഇങ്ങനെ അനേകം കാര്യങ്ങൾ അവർക്കു ചിന്തിക്കേണ്ടിവരും.
advertisement
പ്രശ്നങ്ങൾ ഉണ്ടാകുന്നതോ അതിന്റെ ഭാഗമായി ചർച്ചചെയ്യപ്പെടുന്നതോ ബുദ്ധിമുട്ടുള്ള ഒരാളാണ് അവരെങ്കിൽ ഉറപ്പായും സാധാരണപോലെ പുഞ്ചിരിയോടുകൂടിത്തന്നെ ആ പരിപാടിയിൽ പങ്കെടുത്ത് മടങ്ങേണ്ടി വന്നെന്നുമിരിക്കും. എന്നുകരുതി എല്ലാം അവരങ്ങ് ആസ്വദിച്ച് സുഖിച്ചിട്ടുണ്ട് എന്ന് ധരിക്കരുത്.
പിന്നെ ഞാൻ എന്നോട് അരുതായ്മ പറഞ്ഞാൽ, അത് ഏതു സാഹചര്യത്തിലായാലും പോടാ *** എന്ന് പറയും എന്ന് കരുതി, ഓരോ ആളുകൾക്കും ഓരോ സ്വഭാവവും പെരുമാറ്റരീതികളും ഒക്കെത്തന്നെയാണ്. എന്തായാലും ഹണി റോസ് സ്ഥിരമായി വഷളത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഒരുത്തന് എതിരെ നിയമ നടപടി സ്വീകരിക്കുന്നു എന്ന ധൈര്യത്തെ പ്രശംസിക്കുന്നു. അവർക്ക്‌ അവരുടെ തൊഴിലിടത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ. ചേച്ചിയോടൊപ്പം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്ഥിരമായി വഷളത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഒരുത്തനെതിരെ ഹണി റോസ് നിയമ നടപടി സ്വീകരിക്കുന്നതിനെ അഭിനന്ദിച്ച് സൂര്യ ഇഷാൻ
Next Article
advertisement
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി സുപ്രിം കോടതി തള്ളി
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി സുപ്രിം കോടതി തള്ളി
  • മാത്യു കുഴൽനാടന്റെ വിജിലൻസ് അന്വേഷണം ആവശ്യം സുപ്രീം കോടതി തള്ളി.

  • രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദി ആക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്.

  • സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യം തള്ളിയ ഹൈക്കോടതി നിലപാട്.

View All
advertisement