'കഷ്ടം! സംസ്കാരത്തെ ബഹുമാനിക്കാൻ അഭ്യർഥിക്കുന്നു; വിധവയായ സ്ത്രീ നിങ്ങൾ മാത്രമല്ല'; രേണുവിനോട് സ്വപ്ന സുരേഷ്
- Published by:Sneha Reghu
- news18-malayalam
Last Updated:
സ്വപ്ന പറഞ്ഞത് ശരിയാണ് ഇത് കാണുമ്പോൾ നാണക്കേട് തോന്നുന്നു എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി വിഷുവിനോട് അനുബന്ധിച്ച് പങ്കുവച്ച ചിത്രങ്ങൾക്ക് രൂക്ഷ വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. രേണുവിന്റെ ഫോട്ടോഷൂട്ടിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
വിഷു ആശംസിച്ചുകൊണ്ടുള്ള രേണുവിന്റെ ഫോട്ടോയും പങ്കുവച്ചുകൊണ്ടാണ് വിമർശനം. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി സംസ്കാരത്തെ ബഹുമാനിക്കാൻ പഠിക്കൂ എന്നുമാണ് സ്വപ്ന സുരേഷ് കുറിച്ചത്.
'2025-ലെ പുതിയ വിഷു ഇതാണോ? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് നിങ്ങളോട് അഭ്യർഥിക്കുകയാണ്. ആണ്‍കുട്ടികള്‍ അങ്ങനെ പറയും, എന്റെ പൊക്കിൾ കാണിച്ചാല്‍ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം!! വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’- സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
advertisement
സ്വപ്നയെ പിന്തുണച്ചും എതിർത്തും നിരവധിപേർ പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വപ്ന പറഞ്ഞത് ശരിയാണ് ഇത് കാണുമ്പോൾ നാണക്കേട് തോന്നുന്നു എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഈ ചിത്രംകൊണ്ട് അവർ എന്താണ് നേടാൻ പോകുന്നതെന്നാണ് മറ്റൊരാൾ കമന്റിലൂടെ ചോദിച്ചത്.
കേസുകളും സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ പുറത്തുവന്ന ഫോട്ടോകളും ചൂണ്ടിക്കാട്ടി സ്വപ്‌നയെ പരിഹസിച്ചുള്ള കമന്റുകളും പോസ്റ്റിൽ നിറഞ്ഞിരുന്നു. അന്യരുടെ കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം ആർക്കുമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സ്വപ്ന നാടിനു നല്ല പേര് സമ്പാദിച്ചു കൊടുത്തയാളല്ലെന്നു മനസ്സിലാക്കണമെന്നുമുള്ള തരത്തിലെ കമന്റുകളും പോസ്റ്റിൽ നിറയുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 14, 2025 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കഷ്ടം! സംസ്കാരത്തെ ബഹുമാനിക്കാൻ അഭ്യർഥിക്കുന്നു; വിധവയായ സ്ത്രീ നിങ്ങൾ മാത്രമല്ല'; രേണുവിനോട് സ്വപ്ന സുരേഷ്


