advertisement

തമന്നയുടെ 'കാവാല' ചെർതായി ഒന്ന് കഴുതയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു; വീഡിയോ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

Last Updated:

കാവാലയിലേക്ക് കഴുതയുടെ ശബ്ദം ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന രസകരമായ പാരഡി വീഡിയോ

കാവാല
കാവാല
ജയിലർ (Jailer movie) എന്ന ചിത്രത്തിലെ കാവാല (Kaavaalaa song) ഗാനത്തിലെ തമന്ന ഭാട്ടിയയുടെ (Tamannaah Bhatia) സ്റ്റെപ്പുകൾ പ്രേക്ഷകരെ കുറച്ചൊന്നുമല്ല ആകർഷിച്ചത്. തമന്ന ഭാട്ടിയയുടെ ബോഹോ-ചിക് ലുക്കും ചുവടുകളും കൊണ്ട് ട്രാക്ക് ഹിറ്റായി മാറി. നടിക്ക് ആരാധകരിൽ നിന്ന് വളരെയധികം അഭിനന്ദനം ലഭിച്ചു. വൈറൽ ഹുക്ക് സ്റ്റെപ്പ് റീ-ക്രിയേറ്റ് ചെയ്യാനായിരുന്നു എല്ലാവർക്കും ആവേശം. ഉപയോക്താക്കൾക്കൊപ്പം സോഷ്യൽ മീഡിയയിലേക്ക് കാവാല പടർന്നു പിടിച്ചു.
എന്നാൽ ഒരാൾ കാവാലയിലേക്ക് കഴുതയുടെ ശബ്ദം ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന രസകരമായ പാരഡി വീഡിയോ പോസ്റ്റ് ചെയ്തു.
കൃഷ്ണ എന്ന വ്യക്തി ജൂലൈ 20 ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഇതിന് മറ്റ് ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ നിന്ന് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. തമന്ന ഭാട്ടിയ അവതരിപ്പിക്കുന്ന കാവാലാ ഗാനത്തിന്റെ ട്രിം ചെയ്ത ക്ലിപ്പാണിത്. അതിനുള്ളിൽ തമന്നയുടെ സ്ഥാനത്ത് ഒരു കഴുത വയലിൽ അലറുന്നത് കാണാം.
വീഡിയോ എഡിറ്റിംഗിന്റെ സമന്വയം കൂടിയാകുമ്പോൾ, കഴുത പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ കാവാല ട്രാക്കിന്റെ ബീറ്റുകളുമായി തികച്ചും യോജിക്കുന്നു. പൊട്ടിച്ചിരിക്കാൻ വേറെന്തു വേണം?
advertisement
advertisement
കാവാല പാരഡി സൃഷ്ടിച്ച കൃഷ്ണ, അതേ ഗാനത്തിന്റെ സമാനമായ മറ്റ് ചില വേർഷനുകൾ ഉണ്ടാക്കിയിരുന്നു. അത്തരമൊരു വീഡിയോയിൽ, ഒരു പ്രത്യേക വീഡിയോ സംയോജിപ്പിച്ച് അദ്ദേഹം തന്റെ സമർത്ഥമായ എഡിറ്റിംഗ് വൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചു. എന്നാൽ ഇത്തവണ അതിൽ ഒരു മൃഗവും ഉണ്ടായിരുന്നില്ല. കാവാല സൗണ്ട്‌ട്രാക്കിന് യോജിച്ച ഹാർമോണിയം വായിക്കുന്ന ഒരു സ്ത്രീയെ കാണാം. ചുവടെയുള്ള വീഡിയോ നോക്കുക:
advertisement
Summary: Tamannaah Bhatia’s Kaavaalaa song gets a hilarious twist with a braying sound of a donkey. The spin-off video from a content creator has infused his amazing editing skills into it
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തമന്നയുടെ 'കാവാല' ചെർതായി ഒന്ന് കഴുതയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു; വീഡിയോ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement