ജോലി ചെയ്ത 24 വർഷത്തിൽ 20 വർഷവും ലീവിൽ; ഇറ്റലിക്കാരി അധ്യാപികയെ പിരിച്ചുവിട്ടു
- Published by:Sarika KP
- news18-malayalam
Last Updated:
എന്നാൽ അവിടെ ജോലി ചെയ്ത 24 വർഷത്തിൽ നാലു വർഷം മാത്രമേ ഇവർ സ്കൂളിലെത്തിയിട്ടുള്ളൂ.
ഒരു ജീവനക്കാരന് എത്ര നാൾ ലീവെടുക്കാനാകും? ഒരുപക്ഷേ, ഒരാഴ്ചയോ ഒരു മാസമോ ഒക്കെയാകും. എന്നാൽ ഇറ്റലിയിലെ ഒരു അധ്യാപിക സിക്ക് ലീവും മറ്റ് അവധി ദിനങ്ങളും ഉപയോഗിച്ച് 20 വർഷം അവധിയിലായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ‘ഇറ്റലിയിലെ ഏറ്റവും മോശം തൊഴിലാളി’ എന്നാണ് ഇപ്പോളിവർ വിശേഷിപ്പിക്കപ്പെടുന്നത്. സിൻസിയോ പവോലിന ഡി ലിയോ എന്നാണ് ഈ അധ്യാപികയുടെ പേര്.
സാഹിത്യവും ഫിലോസഫിയും പഠിപ്പിക്കാനാണ് ഇറ്റലിയിലെ വെനീസിനടുത്തുള്ള ഒരു സെക്കൻഡറി സ്കൂളിൽ സിൻസിയോ പൗലിന ഡി ലിയോയെ നിയമിച്ചത്. എന്നാൽ അവിടെ ജോലി ചെയ്ത 24 വർഷത്തിൽ നാലു വർഷം മാത്രമേ ഇവർ സ്കൂളിലെത്തിയിട്ടുള്ളൂ. ബാക്കി 20 വർഷവും അവധിയിലായിരുന്നു. 56 കാരിയായ ഈ അധ്യാപികയെ ജൂൺ 22-ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഇറ്റാലിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികളിൽ ചിലർ ഇവർക്കെതിരെ സമരം നടത്തിയിരുന്നു. തോന്നുന്നതു പോലെയാണ് ഇവർ തങ്ങൾക്ക് ഗ്രേഡുകൾ നൽകിയിരുന്നത് എന്നും നോട്ടുകൾ തന്നിരുന്നില്ല എന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
advertisement
‘ഈ ജോലിക്ക് തീർത്തും യോജിക്കാത്തയാൾ’ എന്നാണ് ഇറ്റാലിയൻ സുപ്രീം കോടതി ഡി ലിയോയെ വിശേഷിപ്പിച്ചത്. താൻ ബീച്ചിൽ ആണെന്നു പറഞ്ഞ് ഇറ്റാലിയൻ മാധ്യമപ്രവർത്തകരോട് ചോദ്യങ്ങൾക്ക് പ്രതികരിക്കാനും അവർ വിസമ്മതിച്ചു.
ഇറ്റലിയിൽ ഇത്തരം ജോലിതട്ടിപ്പ് നടത്തിയ ആദ്യത്തെ ആളല്ല ഡി ലിയോ. പബ്ലിക് ഹെൽത്ത് വർക്കർ ആയ സാൽവത്തോർ സ്കൂമാസ് (66) എന്നയാൾ താൻ 15 വർഷമായി കാറ്റൻസാരോയിലെ പുഗ്ലീസ്-സിയാസിയോ ഹോസ്പിറ്റലിൽ ഫയർ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തിരുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. ഇയാളുടെ ശമ്പളയിനത്തിൽ സംസ്ഥാനത്തിന് 538,000 രൂപ (464,410 പൗണ്ട്) ചിലവാകുകയും ചെയ്തിരുന്നു.
advertisement
എന്നാൽ 2005-ൽ കരാറിൽ ഒപ്പിടാൻ പോയ ദിവസം മാത്രമേ ഇയാളെ ആശുപത്രിയിൽ കണ്ടിട്ടുള്ളൂ. ഇയാൾക്കെതിരെ വഞ്ചന, ഓഫീസ് ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 03, 2023 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജോലി ചെയ്ത 24 വർഷത്തിൽ 20 വർഷവും ലീവിൽ; ഇറ്റലിക്കാരി അധ്യാപികയെ പിരിച്ചുവിട്ടു


