മദ്യഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തി 'അടിച്ച് ഫിറ്റായി' കിടന്നുറങ്ങിയ കള്ളന്‍ അറസ്റ്റില്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
പിറ്റേ ദിവസം കട തുറക്കാനെത്തിയ ജീവനക്കാരനാണ് മദ്യം കുടിച്ച് ഫിറ്റായിക്കിടക്കുന്ന മോഷ്ടാവിനെ ആദ്യം കണ്ടത്
മദ്യഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്താനെത്തിയ കള്ളന്‍ മദ്യപിച്ച് പൂസായി കിടന്നുറങ്ങി. തെലങ്കാനയിലാണ് സംഭവം നടന്നത്. മദ്യശാലയുടെ മേല്‍ക്കൂര പൊളിച്ച് അകത്തേക്ക് കയറിയ ഇയാള്‍ സിസിടിവി ക്യാമറ പ്രവര്‍ത്തനരഹിതമാക്കി. ശേഷം കടയിലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയും ചെയ്തു.
എന്നാല്‍ അപ്പോഴാണ് കടയിലെ മദ്യകുപ്പികളില്‍ ഇയാളുടെ കണ്ണുടക്കിയത്. പുതുവത്സരദിനത്തില്‍ നടത്തിയ കൊള്ള ആഘോഷിക്കാന്‍ ഇയാള്‍ തീരുമാനിച്ചു. അങ്ങനെ കടയിലെ മദ്യകുപ്പികള്‍ ഓരോന്നായി കുടിച്ചുതീര്‍ക്കാന്‍ തുടങ്ങി. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി കള്ളന്‍. ഇയാള്‍ മദ്യശാലയില്‍ തന്നെ കിടന്നുറങ്ങിപ്പോകുകയും ചെയ്തു.
പിറ്റേന്ന് കട തുറക്കാനെത്തിയ ജീവനക്കാരനാണ് ഇയാളെ ആദ്യം കണ്ടത്. കടയിലെ മേശവലിപ്പില്‍ നിന്നെടുത്ത പണവും മദ്യകുപ്പികളും ഇയാള്‍ക്ക് ചുറ്റും ചിതറിക്കിടക്കുകയായിരുന്നു. ഇയാളുടെ മുഖത്ത് ഒരു ചെറിയ മുറിവുമുണ്ടായിരുന്നു.
advertisement
മേഡക് ജില്ലയിലെ കനകദുര്‍ഗ വൈന്‍സിലാണ് മോഷണം നടന്നത്. കടയിലെ ജീവനക്കാരനായ നാര്‍സിംഗ് ആണ് കള്ളനെ കൈയ്യോടെ പിടികൂടിയത്. '' ഞായറാഴ്ച രാത്രി പത്ത് മണിയ്ക്ക് ഞങ്ങള്‍ കടയടച്ചു. പിറ്റേന്ന് രാവിലെ പത്ത് മണിയ്ക്ക് കട തുറന്നപ്പോള്‍ കള്ളന്‍ കുടിച്ച് പൂസായി അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. മേല്‍ക്കൂര പൊളിച്ചാണ് ഇയാള്‍ അകത്തേക്ക് കയറിയത്. മേശയ്ക്കുള്ളില്‍ നിന്ന് പണവും ഇയാള്‍ എടുത്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്,'' നാര്‍സിംഗ് പറഞ്ഞു. പ്രതിയെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Telangana
First Published :
January 03, 2025 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മദ്യഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തി 'അടിച്ച് ഫിറ്റായി' കിടന്നുറങ്ങിയ കള്ളന്‍ അറസ്റ്റില്‍