വാഹനാപകടത്തിൽപ്പെട്ട് കോമയിലായ യുവാവ് ഇഷ്ടഭക്ഷണത്തിന്‍റെ പേര് കേട്ട് ചാടി എഴുന്നേറ്റു!

Last Updated:

യുവാവിന് ഏറെ പ്രിയപ്പെട്ട ചിക്കൻ ഫില്ലറ്റ് കഴിക്കാൻ പോകുകയാണെന്നാണ് സഹോദരൻ കിടക്കയ്ക്ക് സമീപം വെച്ച് പറഞ്ഞതിന് പിന്നാെലയാണ് ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്...

തായ്പേയി: വാഹനാപകടത്തിൽപ്പെട്ട് രണ്ടുമാസമായി കോമയിലായ യുവാവ് ഇഷ്ടഭക്ഷണത്തിന്‍റെ പേര് കേട്ട് ചാടി എഴുന്നേറ്റു. തായ്പേയിയിലാണ് വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിച്ച സംഭവമുണ്ടായത്. 18കാരനായ ചിയൂ എന്ന യുവാവാണ് വാഹനാപകടത്തിൽ തലയ്ക്കു പരിക്കേറ്റ് 2 മാസത്തിലേറെയായി കോമയിൽ കഴിഞ്ഞിരുന്നത്. ചിയുവിനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തിവരികയായിരുന്നു ആശുപത്രി അധികൃതർ. മരുന്നുകളോട് പോലും പ്രതികരിക്കാതെ, മരണാസന്ന നിലയിലായിരുന്നു ചിയു.
എന്നാൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ചിയു കിടക്കയിൽ എഴുന്നേറ്റിരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഇഷ്ടഭക്ഷണത്തിന്‍റെ പേര് സഹോദരൻ പറയുന്നതുകേട്ടാണ് ചിയൂ ചാടി എഴുന്നേറ്റത്. ചിയുവിന് ഏറെ പ്രിയപ്പെട്ട ചിക്കൻ ഫില്ലറ്റ് കഴിക്കാൻ പോകുകയാണെന്നാണ് സഹോദരൻ കിടക്കയ്ക്ക് സമീപം വെച്ച് പറഞ്ഞത്. സഹോദരൻ ഇങ്ങനെ പറഞ്ഞതോടെ ചിയുവിന്‍റെ പൾസ് നിരക്ക് പെട്ടെന്ന് ക്രമാതീതമായി വർദ്ധിച്ചു. തൊട്ടുപിന്നാല കൈയും കാലും അനക്കിയ ചിയു, എഴുന്നേറ്റ് ഇരിക്കുകയായിരുന്നു. ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഏറെക്കുറെ വിധിയെഴുതിയ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ശരിക്കും ഞെട്ടിപ്പോയിരുന്നു.
advertisement
രണ്ടു ദിവസത്തെ നിരീക്ഷണത്തിനുശേഷം കഴിഞ്ഞ ദിവസം ചിയൂ ആശുപത്രി വിട്ടു. ഊഷ്മളമായ യാത്രയയപ്പാണ് ചിയുവിന് ആശുപത്രി അധികൃതർ നൽകിയത്. കേക്ക് മുറിച്ചാണ് അവർ സന്തോഷം പങ്കിട്ടു. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും ചിയു നന്ദി പറഞ്ഞത് ഏറെ വികാരനിർഭരമായ രംഗങ്ങൾക്കാണ് ആശുപത്രിയിലെ കോൺഫറൻസ് ഹാൾ സാക്ഷിയായത്.
ജൂലൈയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റാണ് ചിയുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കം ഉൾപ്പടെ ചിയുവിന്‍റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറു മേജർ ശസ്ത്രക്രിയകളാണ് ചിയുവിന് നടത്തിയത്. എന്നാൽ ചികിത്സകളൊന്നും ഫലം കാണാതെ ചിയു കോമയിലാകുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വാഹനാപകടത്തിൽപ്പെട്ട് കോമയിലായ യുവാവ് ഇഷ്ടഭക്ഷണത്തിന്‍റെ പേര് കേട്ട് ചാടി എഴുന്നേറ്റു!
Next Article
advertisement
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
  • ഹമാസിന് ഇസ്രായേലുമായി സമാധാന കരാറിൽ ഏർപ്പെടാൻ ട്രംപ് അവസാന അവസരം നൽകി.

  • ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പ് കരാറിലെത്തിയില്ലെങ്കിൽ ഹമാസിനെ നരകം കാത്തിരിക്കുന്നു.

  • ഗാസ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ഏറ്റവും നേരിട്ടുള്ള ഇടപെടലാണ് നടത്തുന്നത്.

View All
advertisement