തിരുവാതിര കളിച്ച് എസ്ഐ ഉൾപ്പെടെയുള്ള പുരുഷ പൊലീസുകാർ; കൊടുങ്ങല്ലൂർ സ്റ്റേഷനിലെ അടിപൊളി ഓണാഘോഷം വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
പുരുഷ പൊലീസുകാരുടെ തിരുവാതിരകളി വൈറലായി
തൃശൂർ: ഓഫീസുകളിലും സ്ഥാപനങ്ങളിലും കടകളിലും എല്ലാം ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. എന്നാൽ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം വേറിട്ടതായി. തിരുവാതിര കളിയായിരുന്നു ഇവിടത്തെ ആഘോഷങ്ങളില്‍ ശ്രദ്ധേയം. തിരുവാതിരകളി അവതരിപ്പിച്ചതാകട്ടെ എസ് സിപിഒ മുതല്‍ എസ് ഐമാര്‍ വരെയുള്ള പുരുഷ പൊലീസ് ഉദ്യോഗസ്ഥർ. ഇതോടെ കേസും കൂട്ടവും അവധി പറഞ്ഞ കൊടുങ്ങല്ലൂർ സ്റ്റേഷൻ ആഘോഷ തിമിർപ്പിലായി.
എസ് ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്‍, ജെയ്സന്‍,എഎസ്ഐമാരായ ബാബു, റെജി, ജഗദീഷ്, എസ് സിപിഒ ജാക്സണ്‍ എന്നിവരാണ് തിരുവാതിരയിലെ താരങ്ങള്‍. ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവിൽ പൊലീസ് ഓഫീസർ അഖിൽ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈ എസ് പി സലീഷ് എൻ.ശങ്കരൻ, സി ഐ ഇ ആർ ബൈജു, എസ് ഐ ഹരോൾഡ് ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
August 28, 2023 8:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തിരുവാതിര കളിച്ച് എസ്ഐ ഉൾപ്പെടെയുള്ള പുരുഷ പൊലീസുകാർ; കൊടുങ്ങല്ലൂർ സ്റ്റേഷനിലെ അടിപൊളി ഓണാഘോഷം വൈറൽ