24 കാരിയായ അമ്മയ്ക്ക് 16 വയസ്സുള്ള മകള്‍; കാരണമറിഞ്ഞാൽ നിങ്ങളും അഭിനന്ദിക്കും

Last Updated:

ഇവരുടെ ഈ യഥാർത്ഥ കഥ അറിഞ്ഞശേഷം ദമ്പതികളുടെ നല്ല മനസ്സിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളും ഇപ്പോൾ രംഗത്തെത്തുന്നുണ്ട്.

നാല് കുട്ടികളുടെ അമ്മയായ ടാസിയ ടയോർ എന്ന യുവതിയുടെ കഥ ഈയടുത്ത് സാമൂഹ്യ മാധ്യമങ്ങളിലും വാർത്തകളിലും ഏറെ ഇടം പിടിച്ചിരുന്നു. 24 കാരിയായ ഈ യുവതിക്ക് 16 വയസ്സുള്ള ഒരു മകൾ ഉണ്ട് എന്നതായായിരുന്നു ഇതിൽ ഏവരെയും ആശ്ചര്യപ്പെടുത്തിയ കാര്യം. അതും മകളും അമ്മയും തമ്മിൽ വെറും എട്ടു വയസ്സിന്റെ പ്രായ വ്യത്യാസം മാത്രം. പിന്നാലെ ഇത് എങ്ങനെ സംഭവിച്ചു എന്നറിയാൻ ആളുകൾക്ക് ആകാംക്ഷയേറുകയും ഇവരുടെ പ്രായവ്യത്യാസം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു.
ടാസിയയുടെ രണ്ടാമത്തെ മകള്‍ക്ക് 14 വയസ്സാണ് പ്രായം. അതിന് താഴെയുള്ള ആൺകുട്ടിയായ ഇസയ്യയ്ക്ക് 12 വയസ്സും ഉണ്ട്. യുവതിയുടെ ഏറ്റവും ഇളയ കുഞ്ഞായ ആഷ്റ്റിന് വെറും അഞ്ച് മാസമാണ് പ്രായം. 24 കാരിയായ ടാസിയയും 26 -കാരനായ ഭർത്താവും അവരുടെ വിവാഹശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഒരു 16 വയസ്സുള്ള കുട്ടിയെ ദത്തെടുക്കാൻ ആയിരുന്നു അവർ ആദ്യം തീരുമാനിച്ചിരുന്നത്.
അങ്ങനെ ഒരു ഫോസ്റ്റർ ഹോമിലെത്തിയ ദമ്പതികളോട് 14 കാരിയായ റോറിയെ ദത്തെടുക്കാൻ അവിടെയുള്ള ആളുകൾ നിർദ്ദേശിച്ചു. അങ്ങനെ റോറിയെ അവർ ആദ്യം മകളായി സ്വീകരിച്ചു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ദമ്പതികൾക്ക് അതേ ഫോസ്റ്റർ ഹോമിൽ നിന്നും മറ്റൊരു ഫോണ്‍ കോള്‍ വന്നു. റോറിയുടെ സഹോദരനായ 12 കാരൻ ഇസായയ്ക്ക് തനിച്ച് ജീവിക്കാൻ കഴിയില്ല എന്നും അവനും ഒരു കുടുംബം വേണമെന്നും അവർ അറിയിക്കുകയായിരുന്നു. ഇത് കേട്ടതോടെ മറ്റൊന്നും ആലോചിക്കാതെ ടാസിയയും ഭർത്താവും ഇസായയെയും മകനായി ദത്തെടുത്തു.
advertisement
എന്നാൽ ഈ യുവ ദമ്പതികൾക്ക് 16 വയസ്സുള്ള മകൾ എങ്ങനെ വന്നു എന്നതല്ലേ സംശയം. 16 കാരി ടാസിയയുടെ തന്നെ ഒരു കസിനാണ്. കുട്ടിക്കാലം മുതൽ അവളെ നോക്കിയിരുന്നത് മുത്തശ്ശിയായിരുന്നു. മുത്തശ്ശിയുടെ മരണശേഷം അവളെ ടാസിയ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഔദ്യോഗികമായി അവളുടെ അമ്മയും ടാസിയ തന്നെയായി.
അഞ്ച് മാസം മുൻപാണ് ടാസിയ തൻ്റെ മകൻ ആഷ്‌റ്റിന് ജന്മം നൽകിയത്. ഇപ്പോൾ നാലു മക്കളോടൊപ്പം സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ് ഈ ദമ്പതികൾ. ചിലപ്പോഴൊക്കെ ആളുകൾ തന്നെ മോശമായി വിലയിരുത്താറുണ്ടെങ്കിലും അവർ പറയുന്ന കാര്യങ്ങളിൽ തനിക്ക് വിഷമം തോന്നാറില്ലെന്ന് ടാസിയ പറഞ്ഞു. ഇവരുടെ ഈ യഥാർത്ഥ കഥ അറിഞ്ഞശേഷം ദമ്പതികളുടെ നല്ല മനസ്സിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളും ഇപ്പോൾ രംഗത്തെത്തുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
24 കാരിയായ അമ്മയ്ക്ക് 16 വയസ്സുള്ള മകള്‍; കാരണമറിഞ്ഞാൽ നിങ്ങളും അഭിനന്ദിക്കും
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement