തൊഴിൽസമ്മർദം കുറയ്ക്കാൻ ജീവനക്കാർക്ക് അരമണിക്കൂർ 'സ്വയംഭോഗ ഇടവേള' അനുവദിച്ച കമ്പനി

Last Updated:

ഈ ആവശ്യത്തിനായി അവർ ഓഫീസിൽ 'സ്വയംഭോഗ സ്റ്റേഷൻ' എന്ന പേരിൽ ഒരു സ്വകാര്യ ഇടം പോലും സൃഷ്ടിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
എറിക്ക ലസ്റ്റ് ഫിലിംസ് എന്ന സ്വീഡിഷ് കമ്പനി ജീവനക്കാരുടെ ജോലി സമ്മർദം കുറയ്ക്കുന്നതിന് അസാധാരണമായ മാറ്റം തൊഴിൽ സമയത്തിൽ വരുത്തി. ജീവനക്കാർക്ക് സ്വയംഭോഗം ചെയ്യാനായി ദിവസവും 30 മിനിറ്റ് ‌പ്രത്യേക ഇടവേള അനുവദിച്ചുകൊണ്ടാണ് ഈ മാറ്റം. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.
എറിക്ക ലസ്റ്റ് സ്ഥാപിച്ച കമ്പനി, അഡൽറ്റ് സിനിമകൾ നിർമിക്കുന്നു. 40-ലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. കോവിഡ് മഹാമാരി സമയത്ത്, എറിക്കയും അവരുടെ ടീമും കടുത്ത സമ്മർദത്തിലും പിരിമുറക്കത്തിലും ആയിരുന്നു. ഈ സമയത്താണ് ഇത്തരമൊരു ആശയം വന്നതെന്ന് എറിക്ക പറയുന്നു. പരീക്ഷണമെന്ന നിലയിലാണ് ആദ്യം ഇടവേള അവതരിപ്പിച്ചത്. അത് വിജയകരമായതോടെ, 2022 മെയ് മാസത്തിൽ, ഇത് കമ്പനി നയത്തിന്റെ ഭാഗമായി.
സ്ഥാപക പറയുന്നത്
ഒരു ബ്ലോഗ് പോസ്റ്റിൽ, എറിക്ക ഈ നയത്തിന് പിന്നിലെ കാരണം വിശദീകരിച്ചു: “2021‌ൽ, കോവിഡ് ആരംഭിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ, എന്റെ ടീമും ഞാനും ബുദ്ധിമുട്ടുന്നത് ശ്രദ്ധിക്കാൻ തുടങ്ങി. ദുരന്തം ഞങ്ങളെ ബാധിച്ചു തുടങ്ങിയിരുന്നു. ഒന്നിലും ശ്രദ്ധലഭിക്കാത്ത അവസ്ഥയായിരുന്നു. കൂടുതൽ പ്രക്ഷുബ്ധരായിരുന്നു, മൊത്തത്തിൽ കൂടുതൽ ഉത്കണ്ഠാകുലരായിരുന്നു."
advertisement
ആദ്യം എറിക്ക ഒരു പ്രത്യേക സ്വയംഭോഗ മാസം അവതരിപ്പിച്ചു. കൂടാതെ LADbible പോസ്റ്റ് പ്രകാരം വ്യക്തിഗത സമയത്തിനായി തന്റെ ടീമിന് ഓരോ ദിവസവും 30 മിനിറ്റ് അധിക ഇടവേള നൽകി. ഈ ആവശ്യത്തിനായി അവർ ഓഫീസിൽ 'സ്വയംഭോഗ സ്റ്റേഷൻ' എന്ന പേരിൽ ഒരു സ്വകാര്യ ഇടം പോലും സൃഷ്ടിച്ചു.
"സ്വയംഭോഗം നിങ്ങളെ സന്തോഷവാനും കൂടുതൽ ഊർജസ്വലനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഇത് സർഗ്ഗാത്മകത വർദ്ധിപ്പിക്കുകയും കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള നിങ്ങളുടെ ശ്രദ്ധയും പ്രേരണയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു," അവർ തന്റെ ബ്ലോഗ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
advertisement
തൊഴിൽ നയം
ഫ്രീ പ്രസ് ജേണൽ പ്രകാരം, സ്വയംഭോഗ മാസത്തിൽ ഒരു പരീക്ഷണമായി ആരംഭിച്ചത് ഒരു ദീർഘകാല നയമായി മാറിയെന്ന് എറിക്ക പങ്കുവെച്ചു.
“സ്വയംഭോഗ മാസത്തോടനുബന്ധിച്ചാണ് ഞാൻ ഈ ആശയം പരീക്ഷിച്ചത്. പക്ഷേ 'സ്വയംഭോഗ ഇടവേള' ഒരു സ്ഥിരം കമ്പനി നയമാക്കാൻ ഞങ്ങൾ തീരുമാനിച്ചു, അത് ഇന്നുവരെ ഞങ്ങൾ നടപ്പിലാക്കുന്നു," എറിക്ക പറയുന്നു.
അതേസമയം, ജീവനക്കാർക്ക് ഇഷ്ടമുള്ള ഒരു സൗജന്യ സെക്സ് ടോയി നൽകുന്നതിനായി 2022ൽ ജർമ്മൻ ബ്രാൻഡായ ഫൺ ഫാക്ടറിയുമായി കമ്പനി സഹകരിച്ചതായി പോസ്റ്റിൽ പറയുന്നു.
advertisement
രസകരമെന്നു പറയട്ടെ, അതേ വർഷം തന്നെ Chemist4U നടത്തിയ ഒരു സർവേയിൽ 14 ശതമാനം ആളുകൾ ജോലി സമയത്ത് സ്വയംഭോഗം ചെയ്തതായി സമ്മതിച്ചു. എറിക്ക ലസ്റ്റിന്റെ എത്ര ജീവനക്കാർ സ്വയംഭോഗ സ്റ്റേഷൻ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമല്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തൊഴിൽസമ്മർദം കുറയ്ക്കാൻ ജീവനക്കാർക്ക് അരമണിക്കൂർ 'സ്വയംഭോഗ ഇടവേള' അനുവദിച്ച കമ്പനി
Next Article
advertisement
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
  • മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് കടന്നു, 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും.

  • കിഴക്കൻ ഗോദാവരി, കൊണസീമ, കാക്കിനട തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും.

  • തീരദേശ മേഖലയിൽ NDRF, SDRF സംഘങ്ങൾ വിന്യസിച്ചു, താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കി.

View All
advertisement