• HOME
 • »
 • NEWS
 • »
 • buzz
 • »
 • മധുരത്തിനോട് ഇത്ര പ്രിയമോ? വൈറലായ പുഡ്ഡിംഗിന്റെ രുചി അറിയാൻ 200 കിലോമീറ്റർ യാത്ര ചെയ്ത് യുവതി

മധുരത്തിനോട് ഇത്ര പ്രിയമോ? വൈറലായ പുഡ്ഡിംഗിന്റെ രുചി അറിയാൻ 200 കിലോമീറ്റർ യാത്ര ചെയ്ത് യുവതി

വിക്കി തന്റെ യാത്രയുടെ ഒരു വീഡിയോ ഷൂട്ട് ചെയ്ത് അവരുടെ ടിക് ടോക്കിലും പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ ക്ലിപ്പിൽ ഡോൺകാസ്റ്ററിലെ അമേരിക്കൻ മിഠായി കടയിലും അവ‍ർ കയറുന്നത് കാണാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • News18
 • Last Updated :
 • Share this:
  ഭക്ഷണപ്രിയരായ നിരവധി പേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം കിലോ മീറ്ററുകളോളം സഞ്ചരിക്കുന്നവരെ കണ്ടിട്ടുണ്ടോ? ഇങ്ങനെയും ചില ആളുകളുണ്ട്. അതിന് ഉദാഹരണമാണ് വിക്കി ഗീ എന്ന യു കെ സ്വദേശിനി. വൈറലായ ഒരു ഡെസേർട്ടിന്റെ രുചി അറിയാൻ ഇവർ 200 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. തനിക്ക് പ്രിയപ്പെട്ട മധുരം കഴിക്കാൻ കേംബ്രിഡ്ജിൽ നിന്ന് യോർക്ക്ഷെയറിലെ ബാൺസ് ലിയിലേക്ക് ഏഴു മണിക്കൂർ യാത്ര ചെയ്യാൻ വിക്കിക്ക് യാതൊരു മടിയും ഇല്ലായിരുന്നു.

  ഡോളീസ് ഡെസേർട്ട്സിൽ നിന്ന് ജനപ്രിയമായി മാറിയ ബിസ്‌കോഫ് പുഡ്ഡിംഗ് കഴിക്കാനാണ് യുവതി 200 കിലോ മീറ്റർ ദൂരം സഞ്ചരിച്ചതെന്ന് കേംബ്രിഡ്ജ്ഷയർ ലൈവ് റിപ്പോർട്ട് ചെയ്തു. വൈറലായി മാറിയ ഈ ഡെസേർട്ടിനായി ഇത്രയും ദൂരം സഞ്ചരിച്ചെത്തിയ വിക്കി ഗീയെക്കുറിച്ച് ഡോളി ഡെസേർട്ട്സ് സ്റ്റാഫ് അംഗം ടിക് ടോക്കിലൂടെ അറിയിച്ചു. ഈ ഉപഭോക്താവ് കേംബ്രിഡ്ജിൽ നിന്ന് യാത്ര ചെയ്താണ് ഡെസേർട്ട് കഴിക്കാൻ എത്തിയിരിക്കുന്നതെന്ന് ടിക് ടോക്ക് വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ ഷെയർ ചെയ്തതോടെ സംഭവം വൈറലായി മാറി.

  തൃണമൂലിൽ 'ഖർ വാപസി'; പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുപേർ കൂടി മമതയെ സമീപിച്ചു

  വിക്കി ഒരു ബബിൾ വാഫിൾ ഐസ്ക്രീം, കിന്റർ ബ്യൂണോ സോസ്, വിപ്പ് ക്രീം, ഒരു ലോട്ടസ് ബിസ്കോഫ് ബിസ്കറ്റ്, ബിസ്കോഫ് സോസ് എന്നിവയാണ് ഡോളീസ് ഡെസേർട്ട്സിൽ നിന്ന് ഓർഡർ ചെയ്തത്.

  ഡോളീസിലെ പുഡ്ഡിംഗ് ആദ്യമായി കഴിച്ച യുവതിക്ക് ഡെസേർട്ടുകൾ ഇഷ്ടപ്പെട്ടതായി വീഡിയോയിൽ അഭിപ്രായപ്പെടുന്നുണ്ട്. ഒരു പുഡ്ഡിം​ഗ് കഴിക്കാൻ ഇത്രയും നീണ്ട യാത്ര നടത്തിയത് ഭ്രാന്തായി പലർക്കും തോന്നുമെങ്കിലും, മധുരപ്രിയർ ഒരിക്കലും ഇതിനെ നിസാരമായി കാണില്ല. ഇത്തരക്കാർ മധുരം കഴിക്കാനായി എത്ര ദൂരം വരെ സഞ്ചരിക്കാൻ തയ്യാറാകുമെന്ന് ചിലർ കമന്റ് ചെയ്തു.

  അഡ്മിനിസ്ട്രേറ്റര്‍ക്ക് ഏകാധിപത്യ പ്രവണത: തിരിച്ചുവിളിക്കണമെന്ന്‌ ലക്ഷദ്വീപ് എംപി

  വിക്കി തന്റെ യാത്രയുടെ ഒരു വീഡിയോ ഷൂട്ട് ചെയ്ത് അവരുടെ ടിക് ടോക്കിലും പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ ക്ലിപ്പിൽ ഡോൺകാസ്റ്ററിലെ അമേരിക്കൻ മിഠായി കടയിലും അവ‍ർ കയറുന്നത് കാണാം.

  റീട്ടെയിൽ സ്റ്റോറിനുള്ളിൽ ഐസ്ക്രീം രുചിച്ച ശേഷം ഫ്രീസറിൽ തിരികെ വെക്കുന്ന ഒരു വീഡിയോ അമേരിക്കയിൽ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. ഇങ്ങനെ ചെയ്തത് കൗമാരക്കാരിയായ ഒരു പെൺകുട്ടിയാണെന്ന് പൊലീസ് കണ്ടെത്തി. ഇവർക്കെതിരെ കേസെടുത്തോയെന്ന് വ്യക്തമല്ല.

  വടക്കൻ ചൈനയിൽ ഐസ്ക്രീം സാമ്പിളുകൾ പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവായ സംഭവവും അടുത്തിടെ റിപ്പോ‍‍ർട്ട് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പാക്കറ്റുകൾ അധികൃതർ പിടിച്ചെടുത്തു. മൂന്ന് സാമ്പിളുകളാണ് നഗരസഭാ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ മൂന്നും കോവിഡ് പോസ്റ്റീവായി. ഇതോടെ പാക്കറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. ഐസ്ക്രീം നിർമാണത്തിന് ഉപയോഗിച്ച പാൽപ്പൊടി ഉൾപ്പെടെയുള്ള ന്യൂസിലാൻഡിൽ നിന്നും ഉക്രെയിനിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

  Keywords: Ice Cream, Pudding, Dessert, UK, ഐസ്ക്രീം, പുഡ്ഡിംഗ്, ഡെസേർട്ട്, യുകെ
  Published by:Joys Joy
  First published: