Anand Mahindra | XUV-700 ബുക്ക് ചെയ്തു, ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ചിരാഗ്; ഭാര്യ പോലും ക്യൂവിലെന്ന് ആനന്ദ് മഹീന്ദ്ര
- Published by:Naveen
- news18-malayalam
Last Updated:
ഞാൻ അടുത്തിടെ മഹീന്ദ്രയുടെ ഒരു എക്സ്‌യുവി-700 ബുക്ക് ചെയ്തിട്ടുണ്ട്. അത് ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ചിരാഗ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റീന് മറുപടിയായി കുറിച്ചത്
തോമസ് കപ്പിൽ (Thomas Cup) ആദ്യമായി സ്വർണം നേടിയ ഇന്ത്യൻ ബാഡ്മിന്റൺ ടീമിന് (Indian Badminton Team) അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. കിഡംബി ശ്രീകാന്തും സാത്വിക് റെഡ്‌ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ടൂർണമെന്റിലെ ഫൈനലിൽ ഇന്തോനേഷ്യക്കെതിരെ ഇന്ത്യയുടെ വിജയശിൽപികളായത്. ഇതിൽ ഡബിൾസിൽ ഇറങ്ങിയ സാത്വിക് -ചിരാഗ് സഖ്യത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര (Anand Mahindra) രംഗത്തെത്തിയിരുന്നു.
'കായിക രംഗത്ത് ഇന്ത്യയുടെ ഉയരങ്ങളിലേക്ക് കുതിക്കുന്ന യുഗമാണിത്. നമ്മുടെ രാജ്യത്തുടനീളം എല്ലാവരും ഇഷ്ടപ്പെടുകയും കളിക്കുകയും ചെയ്യുന്ന കായിക വിനോദമാണിത്. തോമസ് കപ്പിൽ ആധിപത്യം പുലർത്തിയിരുന്ന ഇന്തോനേഷ്യയുടെ റൂഡി ഹാർട്ടോണോയെ പോലെയുള്ളവരെ കുറിച്ച് വായിച്ചാണ് ഞാൻ വളർന്നത്. ഇന്ന് നമ്മൾ ആ ഇന്തോനേഷ്യയെ മലർത്തിയടിച്ചിരിക്കുന്നു. നമ്മുടെ സമയ൦ തെളിഞ്ഞിരിക്കുന്നു.' - ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
Thank You Sir!😊 I’ve booked an XUV700 recently hope I can get it soon!😛😝 https://t.co/KZVAdehkKj
— Chirag Shetty (@Shettychirag04) May 15, 2022
advertisement
ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞുകൊണ്ട് ചിരാഗ് എത്തുകയായിരുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞ ചിരാഗ് ഒപ്പം മറ്റൊരു രസകരമായ കാര്യം കൂടി തന്റെ ട്വീറ്റിലൂടെ അവതരിപ്പിച്ചു. ഇതാണ് ഏറെ ശ്രദ്ധ നേടിയത്. 'നന്ദി സർ, ഞാൻ അടുത്തിടെ മഹീന്ദ്രയുടെ ഒരു എക്സ്‌യുവി-700 ബുക്ക് ചെയ്തിട്ടുണ്ട്. അത് ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.' - ചിരാഗ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടി നൽകിക്കൊണ്ട് ട്വീറ്റ് ചെയ്തു. ചിരിക്കുന്ന ഇമോജിയുമായി താരമിട്ട ട്വീറ്റിന് വൈകാതെ തന്നെ ആനന്ദിന്റെ മറുപടിയും വന്നു.
advertisement
Since that makes the XUV7OO the Choice Of Champions we will have to work extra hard to get it to you ASAP. @vijaynakra I hope you see this! (By the way, I’ve ordered one for my wife & I’m still in Q! ) Sadly, the global supply chain disruptions are plaguing all car companies) https://t.co/q4sYqq1XR8
— anand mahindra (@anandmahindra) May 17, 2022
advertisement
'അക്കാരണം കൊണ്ട് എക്സ്‌യുവി-700 ചാമ്പ്യന്മാർ തിരഞ്ഞെടുക്കുന്ന വാഹനമായി മാറിയിരിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ വാഹനം നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കും. ഒരു കാര്യം കൂടി പറയട്ടെ, ഞാൻ എന്റെ ഭാര്യക്കായി ഒരു മഹീന്ദ്ര എക്സ്‌യുവി-700 ബുക്ക് ചെയ്തിട്ടുണ്ട്. അത് ഇപ്പോഴും ക്യൂവിലാണ്. ആഗോള വിതരണ ശ്ര൦ഖല നേരിട്ടിട്ടുള്ള തടസ്സങ്ങൾ എല്ലാ വാഹന കമ്പനികളെയും ബാധിച്ചിട്ടുണ്ട്. പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിക്കാൻ ശ്രമിക്കുന്നതായിരിക്കും.' - ആനന്ദ് മഹീന്ദ്ര മറുപടി നൽകി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2022 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Anand Mahindra | XUV-700 ബുക്ക് ചെയ്തു, ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ചിരാഗ്; ഭാര്യ പോലും ക്യൂവിലെന്ന് ആനന്ദ് മഹീന്ദ്ര