സ്കൈ ഡൈവിങ്ങിനിടെ താഴേക്ക് പതിച്ച് ടിക്ടോക് താരത്തിന് ദാരുണാന്ത്യം. താന്യ പർദാസി(21) ആണ് മരണപ്പെട്ടത്. കാനഡയിലെ ഒൻഡാരിയോയിൽ സ്കൈഡൈവിങ്ങിനിടെയായിരുന്നു അപകടം. പാരച്യൂട്ട് തുറക്കാൻ വൈകിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നിലത്തു പതിച്ച താനിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഒൻഡാരിയോയിൽ ആദ്യ സോളോ സ്കൈഡിവിങ്ങിന് എത്തിയതായിരുന്നു താന്യ. സ്കൈഡിവിങ്ങിനിടെ റിസർവ് പാരച്യൂട്ട് വീർക്കാൻ അനുവദിക്കാത്ത വളരെ താഴ്ന്ന ഉയരത്തിൽപാരച്യൂട്ട് തുറന്നതാണ് അപകടത്തിന് കാരണം.
Forever part of our team and in our hearts, Tanya Pardazi was one in a million pic.twitter.com/roisnXWcjI
— UTSC Cheerleading (@UTSC_cheer) August 30, 2022
2017 ൽ മിസ് കാനഡ സൗന്ദര്യമത്സരത്തിൽ ഫൈനലിസ്റ്റായിരുന്നു താന്യ. ടൊറന്റോ സർവകലാശാലയിൽ ഫിലോസഫി വിദ്യാർത്ഥിയായിരുന്നു. സോഷ്യൽമീഡിയയിൽ നിരവധി ആരാധകരായിരുന്നു തന്യയ്ക്ക് ഉണ്ടായിരുന്നത്.
— Skydive Toronto (@SkydiveToronto) August 29, 2022
കഴിഞ്ഞ വർഷം ചൈനയിലും സാമനമായ രീതിയിൽ ഒരു സോഷ്യൽമീഡിയ താരം മരണപ്പെട്ടിരുന്നു. 160 ഉയരമുള്ള ക്രെയ്നിൽ നിന്ന് വീണായിരുന്നു അന്ന് 23 വയസ്സുള്ള യുവതിയായിരുന്നു മരണപ്പെട്ടത്. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.