ആലപ്പുഴയിൽ ജോബ്; കുമ്മനം;ബി ഗോപാലകൃഷ്ണൻ; ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക
- Published by:Rajesh V
- news18-malayalam
Last Updated:
പറവൂരിൽ വത്സല പ്രസന്ന കുമാറാണ് സ്ഥാനാർത്ഥി . 4 വനിതകൾ രണ്ടാംഘട്ട പട്ടികയിലുണ്ട്. ആദ്യപട്ടികയിൽ 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്
തിരുവനന്തപുരം ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർത്ഥിയാകും. റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്‌ണൻ കുണ്ടറയിൽ നിന്ന് ജനവിധി തേടും. നാട്ടികയിൽ സിപിഐ പുറത്താക്കിയ സി സി മുകുന്ദനാണ് സ്ഥാനാർത്ഥി. ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ മത്സരിക്കും. കോൺഗ്രസ് വിട്ട എം ജെ ജോബ് ആലപ്പുഴയിൽ സ്ഥാനാർത്ഥിയാകും. പറവൂരിൽ വത്സല പ്രസന്ന കുമാറാണ് സ്ഥാനാർത്ഥി . 4 വനിതകൾ രണ്ടാംഘട്ട പട്ടികയിലുണ്ട്. ആദ്യപട്ടികയിൽ 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതുവരെ 86പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.
സ്ഥാനാർത്ഥി പട്ടിക
| ക്രമനമ്പർ | മണ്ഡലം | സ്ഥാനാർത്ഥി | |
| 1 | കാസർഗോഡ് | അശ്വിനി എം.എൽ. | |
| 2 | കല്ല്യാശ്ശേരി | എ.വി. സനിൽ കുമാർ | |
| 3 | തളിപ്പറമ്പ് | എൻ. ഹരിദാസ് | |
| 4 | ധർമ്മടം | കെ. രഞ്ജിത്ത് | |
| 5 | തലശ്ശേരി | ഒ. നിധീഷ് | |
| 6 | കൂത്തുപറമ്പ് | അഡ്വ. ഷിജിലാൽ | |
| 7 | മട്ടന്നൂർ | ബിജു ഇളക്കുഴി | |
| 8 | കൽപ്പറ്റ | പ്രശാന്ത് മലവയൽ | |
| 9 | കൊണ്ടോട്ടി | പി. സുബ്രഹ്മണ്യൻ | |
| 10 | ഏറനാട് | അഡ്വ. എൻ. ശ്രീപ്രകാശ് | |
| 11 | മഞ്ചേരി | പത്മശ്രീ എം. | |
| 12 | പെരിന്തൽമണ്ണ | അഡ്വ. കെ.പി. ബാബുരാജ് | |
| 13 | മങ്കട | ലിജോയ് പോൾ | |
| 14 | മലപ്പുറം | അശ്വതി ഗുപ്ത കുമാർ | |
| 15 | വേങ്ങര | ജയകൃഷ്ണൻ വി.എൻ. | |
| 16 | വള്ളിക്കുന്ന് | എം. പ്രേമൻ മാസ്റ്റർ | |
| 17 | തിരൂരങ്ങാടി | റിജു സി. രാഘവ് | |
| 18 | താനൂർ | ദീപ പുഴക്കൽ | |
| 19 | തിരൂർ | കെ. നാരായണൻ മാസ്റ്റർ | |
| 20 | തവനൂർ | രവി തേലത്ത് | |
| 21 | തൃത്താല | വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ | |
| 22 | പട്ടാമ്പി | അഡ്വ. പി. മനോജ് | |
| 23 | കോങ്ങാട് (SC) | രേണു സുരേഷ് | |
| 24 | തരൂർ (SC) | സുരേഷ് ബാബു | |
| 25 | ചിറ്റൂർ | പ്രണേഷ് രാജേന്ദ്രൻ | |
| 26 | ആലത്തൂർ | കെ.വി. പ്രസന്ന കുമാർ | |
| 27 | ഗുരുവായൂർ | അഡ്വ. ബി. ഗോപാലകൃഷ്ണൻ | |
| 28 | വടക്കാഞ്ചേരി | അഡ്വ. ടി.എസ്. ഉല്ലാസ് ബാബു | |
| 29 | ഒല്ലൂർ | ബിജോയ് തോമസ് | |
| 30 | നാട്ടിക (SC) | സി.സി. മുകുന്ദൻ | |
| 31 | പുതുക്കാട് | എ. നാഗേഷ് | |
| 32 | ആലുവ | എം.എ. ബ്രഹ്മരാജ് | |
| 33 | പറവൂർ | വത്സല പ്രസന്ന കുമാർ | |
| 34 | എറണാകുളം | പി.ആർ. ശിവശങ്കർ | |
| 35 | ചങ്ങനാശ്ശേരി | ബി. രാധാകൃഷ്ണ മേനോൻ | |
| 36 | ആലപ്പുഴ | എം.ജെ. ജോബ് | |
| 37 | ആറന്മുള | കുമ്മനം രാജശേഖരൻ | |
| 38 | കുണ്ടറ | ഡോ. റോബിൻ രാധാകൃഷ്ണൻ (റോബിൻ ആർ.ബി) | |
| 39 | കൊല്ലം | ഡോ. എൻ. പ്രതാപ് കുമാർ |
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 19, 2026 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ ജോബ്; കുമ്മനം;ബി ഗോപാലകൃഷ്ണൻ; ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക









