എല്ലാം ഒത്തൊരുമയോടെ, നോക്കുന്നത് പോലും ഒന്നിച്ച്; ഈ നായകള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്

Last Updated:

ഇന്‍സ്റ്റാഗ്രാമിലെ സെലിബ്രിറ്റി സഹോദരങ്ങളാണ് സെന, ഫിന്‍ എന്നീ രണ്ട് നായ്ക്കുട്ടികള്‍.

സോഷ്യല്‍ മീഡിയയ്ക്ക് വളര്‍ത്തുമൃഗങ്ങളോട് കുറച്ചധികം സ്‌നേഹക്കൂടുതലുണ്ടെന്ന് നമുക്കറിയാം. അവയില്‍ നായകള്‍ മിക്കവാറും സെലിബ്രിറ്റി പദവി തന്നെ ആഘോഷിക്കുന്നവരുമാണ്. ഇത്തരത്തില്‍ പ്രശസ്തരായ ഇന്‍സ്റ്റാഗ്രാമിലെ സെലിബ്രിറ്റി സഹോദരങ്ങളാണ് സെന, ഫിന്‍ എന്നീ രണ്ട് നായ്ക്കുട്ടികള്‍. അവരുടെ ഏറ്റവും പുതിയ വീഡിയോയില്‍ കൃത്യതയോടെയുള്ള രണ്ടുപേരുടേയും ഒത്തൊരുമ കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. ഇന്‍സ്റ്റാഗ്രാം പേജില്‍ ''നിങ്ങളുടെ നായ്ക്കളുടെ ഒത്തൊരുമ എന്നോട് പറയാതെ പറയാമോ' എന്ന അടിക്കുറിപ്പോടെയാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, രണ്ട് നായകളും പരസ്പരം എത്രമാത്രം യോജിപ്പോടെയാണെന്നു കാണിക്കുന്ന ആകര്‍ഷകമായ നിരവധി സംഭവങ്ങള്‍ ഇരുവരുടേയും ഉടമസ്ഥന്‍ പങ്കുവയ്ക്കുന്നുണ്ട്.
ആദ്യ സെഗ്മെന്റില്‍, അവര്‍ പുറകിലിരുന്ന് പരിശീലനം നടത്തുന്നതുപോലെ തല ഒരേ രീതിയില്‍ നീക്കുന്നതായി കാണാം. അടുത്തതായി, ഇരുവരും പടിക്കെട്ടിന് മുകളില്‍ വായ തുറന്ന് നില്‍ക്കുകയും പെട്ടെന്ന് ഒരുമിച്ച് അടയ്ക്കുകയും ചെയ്യുന്നു. അടുത്തത് ഒരു കാറില്‍, ഇരുവരും ഒരേ സ്ഥാനത്ത് ഇരിപ്പിടത്തിന് നേരെ വിശ്രമിക്കുന്നു. വീണ്ടും, ജനലിന്  പുറത്ത് നോക്കുമ്പോള്‍ പിന്നില്‍ നിന്ന് ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നു. പിന്നാലെ ഇരുവരും ഒരേ സമയം ഒരേ രീതിയില്‍ തിരിഞ്ഞു നോക്കുന്നു.
advertisement
അവസാന സെഗ്മെന്റില്‍, ഇരുവരും കടലിലൂടെ ഒരു പ്ലാസ്റ്റിക് ട്യൂബ് കടിച്ചു പിടിച്ച് ഒരുമിച്ച് നീന്തുന്നത് കാണാം. അത്രമാത്രം സമന്വയത്തോടെയുള്ള ഇവരുടെ നീന്തല്‍ കാണാന്‍ തന്നെ മനോഹരമാണ്. 'ദെ സെയ്ഡ്, കോപ്പി പേസ്റ്റ്' എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. അക്ഷരാര്‍ത്ഥത്തില്‍ ഇതിനേക്കാള്‍ നന്നായി ചേരുന്ന മറ്റൊരു അടിക്കുറിപ്പില്ല ഈ വീഡിയോക്ക്.
advertisement
462K വ്യൂ ആണ് വീഡിയോയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചിരിക്കുന്നത്. കൂടെ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും. ''എല്ലാവരും പറയുന്ന പുതിയ 3 ഡി പ്രിന്റര്‍ ഇതായിരിക്കണം'' എന്ന് ഒരു യൂസര്‍ രസകരമായി കുറിച്ചു. ''മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നാണ് മറ്റൊരാളുടെ കമന്റ്
പ്രശസ്തമായ ഈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് 162K ഫോളോവേഴ്സ് ഉണ്ട്, അവരുടെ മിക്ക വീഡിയോകള്‍ക്കും സാധാരണ 1-2 ദശലക്ഷത്തിലധികം വ്യൂ ലഭിക്കാറുണ്ട്. സെലിബ്രിറ്റികളായി മാറിയ ഈ സഹോദരങ്ങളെ ബയോയില്‍ സെനയെ ''വീടിന്റെ രാജ്ഞി'' എന്നും ഫിന്‍ ''ശല്യപ്പെടുത്തുന്ന ചെറിയ സഹോദരന്‍. ' എന്നുമാണ് നല്‍കിയിരിക്കുന്നത്.
advertisement
മറ്റൊരു വീഡിയോയില്‍, പശ്ചാത്തലത്തിലെ ബിയോണ്‍സിന്റെ 'ഹൂ റണ്‍സ് ദി വേള്‍ഡ്' എന്ന ഗാനത്തിനൊപ്പം ഇരുവരും താളം പിടിക്കുന്നതും കാണാം.
ഈയടുത്ത് ഒരു കരിമ്പുലി ഒരു തെരുവ് നായയെ ആക്രമിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ തരംഗമായി മാറിയിരുന്നു. അക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഐ എഫ് എസ് ഉദ്യോഗസ്ഥയായ സുധ രാമൻ ട്വിറ്ററിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി മാറുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എല്ലാം ഒത്തൊരുമയോടെ, നോക്കുന്നത് പോലും ഒന്നിച്ച്; ഈ നായകള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്
Next Article
advertisement
കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റി; മുതിർന്ന നേതാവ് എ കെ ആന്റണിയും പട്ടികയിൽ
കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റി; മുതിർന്ന നേതാവ് എ കെ ആന്റണിയും പട്ടികയിൽ
  • കെപിസിസി 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു

  • എ കെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്

  • തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചത്

View All
advertisement